---
title: "#anumol | ആ സാഹചര്യത്തിൽ ബോൾഡ് ആവുക എന്നല്ലാതെ എനിക്ക് ഓപ്‌ഷനില്ലായിരുന്നു ; അനുമോൾ പറയുന്നു"
english_title: "#that #situation #nooption #tobe #bold #Anumol says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/144521/that-situation-nooption-tobe-bold-anumol-says"
published_at: "2023-09-07T13:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f987fb80424_anu_1.jpg"
keywords: []
---

# #anumol | ആ സാഹചര്യത്തിൽ ബോൾഡ് ആവുക എന്നല്ലാതെ എനിക്ക് ഓപ്‌ഷനില്ലായിരുന്നു ; അനുമോൾ പറയുന്നു

> **Lead Summary:** വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് അനുമോൾ. കലാമൂല്യമുള്ള നിരവധി സിനിമകളിൽ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്. തമിഴിലൂടെ ആയിരുന്നു അനുമോളുടെ അരങ്ങേറ്റം. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 

## Article Content

വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് അനുമോൾ. കലാമൂല്യമുള്ള നിരവധി സിനിമകളിൽ ശക്തമായ ഒരുപിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട് . മലയാളത്തിന് പുറമെ തമിഴിലും അനുമോൾ തിളങ്ങിയിട്ടുണ്ട്. തമിഴിലൂടെ ആയിരുന്നു അനുമോളുടെ അരങ്ങേറ്റം. കണ്ണുക്കുള്ളെ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് പി ബാലചന്ദ്രന്റെ ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തുന്നത്. 

അതിനിടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം അനുമോളെ തേടിയെത്തിയിരുന്നു. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നിൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരം. തന്റെ കരിയറിലെ തന്നെ പുതിയ ചില അനുഭവങ്ങളാണ് കിങ് ഓഫ് കൊത്തയിലൂടെ ലഭിച്ചതെന്ന് അനുമോൾ പറഞ്ഞു . സിനിമയിലേക്കുള്ള കടന്നുവരവിനെ കുറിച്ചും യഥാർത്ഥ ജീവിതത്തിലെ ബോൾഡ്നസിനെ കുറിച്ചുമെല്ലാം അനുമോൾ സംസാരിച്ചു .

വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിയുന്നു, എല്ലാ നാട്ടില്‍ നിന്നുമുള്ള ആളുകള്‍ വിളിക്കുന്നു. ഇതൊക്കെ എനിക്ക് ആദ്യത്തെ അനുഭവമാണ്. അഭിലാഷാണ് എന്നെ ഇതിലേക്ക് വിളിക്കുന്നത്. അതുപോലെ കിങ് ഓഫ് കൊത്ത ടീമിലെ മിക്കവരേയും എനിക്ക് നേരിട്ടറിയാം. എന്റേത് ചെറിയൊരു ക്യാരക്ടറാണ്. നിറവയറൊക്കെയായി ഗര്‍ഭിണിയുടെ വേഷത്തിലാണ്. അതുപോലെ മുസ്ലീം ലുക്കില്‍ ആദ്യമായി അഭിനയിക്കുന്ന കഥാപാത്രമാണ് അനുമോൾ പറഞ്ഞു.

ആങ്കറിങ് ചെയ്യുന്ന സമയത്താണ് എനിക്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. സിനിമയെ കുറിച്ച് ഒന്നും അറിയാത്തത് കൊണ്ട് പേടിച്ചു നിൽക്കുകയായിരുന്നു ആദ്യം. ഒറ്റ സിനിമ ട്രൈ ചെയ്യാമെന്ന് കരുതി നോക്കിയതാണ്. ഓരോ സിനിമ കഴിയുന്തോറും മികച്ച അവസരങ്ങള്‍ തേടിവരികയായിരുന്നു. ഒപ്പം എനിക്ക് സിനിമയോടുള്ള ഇഷ്ടവും കൂടിവന്നു', അനുമോൾ പറഞ്ഞു.നമ്മളിൽ എല്ലാവരിലും ഒരു ബോള്‍ഡ്‌നെസ് ഉണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ആവശ്യം വരുമ്പോള്‍ നമ്മളത് പുറത്തെടുക്കും. എന്റെ വളരെ ചെറുപ്രായത്തിൽ അച്ഛന്‍ മരിച്ചുപോയിരുന്നു . ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുകയായിരുന്നു അന്ന്. അമ്മ ഒറ്റയ്ക്കാണ്, എന്നെക്കൊണ്ടാണ് അമ്മ എല്ലാ കാര്യങ്ങളും ചെയ്യിച്ചിരുന്നത്. ബോള്‍ഡാവുക എന്നല്ലാതെ എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. കുടുംബത്തിലൊരാളില്ലെങ്കില്‍ നമ്മളെങ്ങനെ ജീവിക്കുമെന്നൊക്കെ നമുക്ക് തോന്നും. അങ്ങനെയൊരു അവസ്ഥ വന്നാല്‍ നമ്മളെല്ലാം അത് ഓവര്‍ക്കം ചെയ്യും. തനിക്ക് കരിയറിൽ വളരെയധികം പിന്തുണ നൽകുന്ന ആളുകളാണ് അമ്മയും അനിയത്തിയെന്നും അനുമോൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/144521/that-situation-nooption-tobe-bold-anumol-says)