---
title: "#amruthasuresh | ആ ഒരാള്‍ ഇന്നില്ല , പാപ്പു ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് കരയും ; അമൃത പറയുന്നു"
english_title: "#That #oneperson#nothere #today #Pappu #wakesup #sleep #cries #Amruthasays"
publisher: "moviemax.in"
canonical_url: "https://moviemax.in/news/143652/that-onepersonnothere-today-pappu-wakesup-sleep-cries-amruthasays"
published_at: "2023-09-04T07:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f541e504bf8_amrutha_6.jpg"
keywords: []
---

# #amruthasuresh | ആ ഒരാള്‍ ഇന്നില്ല , പാപ്പു ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റ് കരയും ; അമൃത പറയുന്നു

> **Lead Summary:** മലയാളികളുടെ പ്രിയങ്കരിയാണ് അമൃത സുരേഷ്. ഗായികയെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയ താരം കൂടിയാണ് അമൃത. താരത്തിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ അമൃതയും മകളും മാത്രമുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. അച്ഛന്‍ മരിച്ച് അധികനാള്‍ ആകാതെ മകളുമായി യാത്ര നടത്തിയതിനെയാണ് ചിലര്‍ വിമര്‍ശിച്ചത്.

## Article Content

മലയാളികളുടെ പ്രിയങ്കരിയാണ് അമൃത സുരേഷ്. ഗായികയെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയ താരം കൂടിയാണ് അമൃത. താരത്തിന്റെ വ്യക്തിജീവിതത്തിലെ സംഭവങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോള്‍ അമൃതയും മകളും മാത്രമുള്ള യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. അച്ഛന്‍ മരിച്ച് അധികനാള്‍ ആകാതെ മകളുമായി യാത്ര നടത്തിയതിനെയാണ് ചിലര്‍ വിമര്‍ശിച്ചത്.

ഇപ്പോഴിതാ എന്തുകൊണ്ടാണ് താന്‍ മകള്‍ക്കൊപ്പം യാത്ര നടത്തിയതെന്ന് വ്യക്തമാക്കുകയാണ് അമൃത. വീഡിയോയില്‍ വിമാനത്തില്‍ കയറിയത് മുതല്‍ ഗോവയില്‍ ചെന്നിറങ്ങുന്നത് വരെയുള്ള രംഗങ്ങളാണുള്ളത്. അപ്പാപ്പന്റെ മരണശേഷം ഞാനും അഭിയും അവിടേയും ഇവിടേയുമൊക്കെ ജോലിയുടെ ഭാഗമായി യാത്ര ചെയ്യുന്നുണ്ട്. അതൊക്കെ ജോലിയുടെ ഭാഗമാണ്. ജോലിയുടെ ഭാഗമാണെങ്കിലും ഒരു തരത്തില്‍ അതൊരു അനുഗ്രഹമായി.

അച്ഛന്‍ എനിക്കും അഭിയ്ക്കും സുഹൃത്തിലും ഉപരിയായിരുന്നു . പാട്ടിലാണെങ്കിലും അമൃതം ഗമയയുടെ യാത്രയിലാണെങ്കിലും അച്ഛന്‍ കൂടെയുണ്ടായിരുന്നു. ആ ഒരാള്‍ ഇന്നില്ല'' അമൃത പറയുന്നു. അങ്ങനൊരാളുടെ വിടവ് ഞങ്ങളുടെ ജീവിതത്തില്‍ ഒരുപാടുണ്ട്. ഞങ്ങളുടെ ജോലിയുടെ ഭാഗമായി യാത്രകള്‍ ചെയ്യേണ്ടി വരും. ഓണാഘോഷങ്ങളും പൊതുവിടത്ത് അണിഞ്ഞൊരുങ്ങി വരിക, അടിച്ചു പൊളിക്കുക എന്നതൊക്കെ ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്.

ഞങ്ങള്‍ക്ക് പാട്ട് പഠിപ്പിച്ചത് അച്ഛനാണ്. ഞങ്ങള്‍ പാട്ടുപാടുന്നതും സന്തോഷത്തോടെ ഇരിക്കുന്നതുമായിരിക്കും അച്ഛന്‍ ഇഷ്ടപ്പെടുക. പാപ്പുവും അമ്മയും ഇതുവരേയും എവിടേയും പോയിട്ടില്ല. അമ്മ ഇപ്പോഴും അച്ഛനില്ലാതെ പുറത്ത് പോകാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലേക്ക് എത്തിയിട്ടില്ല. പാപ്പു ഭയങ്കര ട്രോമയിലൂടെയാണ് കടന്നു പോയത്. രാത്രി ഇപ്പോഴും അപ്പാപ്പനെ ഓര്‍ത്ത് ഞെട്ടിയെഴുന്നേല്‍ക്കും, കരയും അമൃത പറയുന്നു.അതില്‍ നിന്നൊന്ന് മാറാം എന്നു കരുതിയാണ് ഞാന്‍ ഈ വെക്കേഷന് പാപ്പുവിനേയും കൊണ്ടിറങ്ങിയത്.

അമ്മ വരാന്‍ പറ്റുന്നൊരു മാനസികാവസ്ഥയിലല്ല. അതുകൊണ്ട് പാപ്പുവിനെയും കൊണ്ടു വരികയായിരുന്നുവെന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം അമൃതയുടെ അവധിക്കാല ചിത്രങ്ങള്‍ക്കെതിരെ നേരത്തെ ചിലര്‍ വിമര്‍ശിച്ചിരുന്നു. ഇതിന് അമൃത നല്‍കിയ മറുപടി ശ്രദ്ധ നേടുകയും ചെയ്തിരുന്നു. . തന്റെ കുടുംബം കടന്നു പോകുന്നത് കഠിനമായ വേദനയിലൂടെയാണെന്നും മൂത്ത മകളും അമ്മയുമായ തനിക്കാണ് അവരെ തിരികെ കൊണ്ടു വരാനുള്ള ഉത്തരവാദിത്തം എന്നായിരുന്നു അമൃതയുടെ മറുപടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/143652/that-onepersonnothere-today-pappu-wakesup-sleep-cries-amruthasays)