---
title: "മരക്കാറിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍"
english_title: "Mohanlal thanks Marakkar for the excellent response"
publisher: "moviemax.in"
canonical_url: "https://moviemax.in/news/14269/mohanlal-thanks-marakkar-for-the-excellent-response"
published_at: "2021-12-03T20:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa2fdf0d59b_marakkar.jpg"
keywords: []
---

# മരക്കാറിന് ലഭിച്ച മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

> **Lead Summary:** **മ**രക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലുടയാണ് പ്രേക്ഷകര്‍ക്കും മരക്കാര്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.

## Article Content

**മ**രക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലുടയാണ് പ്രേക്ഷകര്‍ക്കും മരക്കാര്‍ ചിത്രത്തിന്റെ മുഴുവന്‍ ടീമിനും മോഹന്‍ലാല്‍ നന്ദി അറിയിച്ചിരിക്കുന്നത്.

”ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും കുടുംബാംഗങ്ങളും മരക്കാറിന് നല്‍കുന്ന നല്ല പ്രതികരണത്തില്‍ ആഹ്ലാദിക്കുന്നു. മരക്കാറിന്റെ മുഴുവന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു, എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല” എന്നാണ് മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

”മരക്കാറിന് നെഗറ്റീവ് റിവ്യൂസ് തന്നവരോട് നന്ദി പറയുന്നു… ഒരു എക്‌സ്‌പെറ്റേഷന്‍ ഇല്ലാതെ പോയി കണ്ടു.. മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിഷ്വല്‍സില്‍ നല്ലൊരു ക്ലാസ്സ് സിനിമ കണ്ടു..” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയ്‌ക്കെതിരെ വ്യാപകമായി ട്രോളുകളും ഡീഗ്രേഡിംഗ് ക്യാംപെയ്‌നുമാണ് നടക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ യൂട്യൂബിലടക്കം പ്രചരിച്ചിരുന്നു. തിയേറ്ററിനുള്ളില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച അവ്യക്തമായ രംഗങ്ങളാണ് പ്രചരിച്ചത്.

മോഹന്‍ലാലിന്റെയും മറ്റു താരങ്ങളുടെയും ആമുഖ രംഗങ്ങളും ഇതു പോലെ പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/14269/mohanlal-thanks-marakkar-for-the-excellent-response)