---
title: "#bala |  തനിക്ക് കരൾ നൽകിയ വ്യക്തിയെ  ആദ്യമായി  പരിചയപ്പെടുത്തി നടൻ ബാല"
english_title: "#Actor #Bala #introduced #person #gave #him #his #liver #first #time"
publisher: "moviemax.in"
canonical_url: "https://moviemax.in/news/140525/actor-bala-introduced-person-gave-him-his-liver-first-time"
published_at: "2023-08-20T16:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1f5029fcca_bala.jpg"
keywords: []
---

# #bala |  തനിക്ക് കരൾ നൽകിയ വ്യക്തിയെ  ആദ്യമായി  പരിചയപ്പെടുത്തി നടൻ ബാല

> **Lead Summary:** മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് നഷ്ടപ്പെട്ട് പോയ ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് നടൻ ബാല. കരൾ രോ​ഗം മൂർ‌ച്ഛിച്ച് അമൃത ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്ന ദിവസങ്ങളെ കുറിച്ച് എപ്പോഴും പറയാറുള്ള ഒരാളാണ് ബാല. 

## Article Content

മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച് നഷ്ടപ്പെട്ട് പോയ ജീവിതത്തിലേക്ക് തിരികെ വന്ന വ്യക്തിയാണ് നടൻ ബാല. കരൾ രോ​ഗം മൂർ‌ച്ഛിച്ച് അമൃത ആശുപത്രിയിൽ മരണത്തോട് മല്ലിട്ട് കിടന്ന ദിവസങ്ങളെ കുറിച്ച് എപ്പോഴും പറയാറുള്ള ഒരാളാണ് ബാല. 

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ബാലയുടെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നത്. കുറച്ച് നാളുകളായി കരൾ രോ​ഗം ബാലയെ അലട്ടുന്നുണ്ടായിരുന്നു. അതിനാൽ തന്നെ ശരീര ഭാരവും ക്രമാതീതമായി കുറഞ്ഞിരുന്നു. 

ബാലയ്ക്ക് കരൾ മാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചപ്പോൾ നിരവധി പേരാണ് കരൾ​ ദാനം ചെയ്യാൻ തയ്യാറായി എത്തിയത്. അതിൽ ഏറ്റവും മാച്ചായ ദാതാവിന്റെ കരളാണ് ബാല സ്വീകരിച്ചത്. തനിക്ക് കരൾ തന്ന വ്യക്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത സൗഹൃദം ബാലയ്ക്ക് ഇപ്പോഴുണ്ട്. 

ബാലയുടെ യാത്രകളിലും ആ ദാതാവ് അകമ്പടി പോകാറുണ്ട്. ഇപ്പോഴിതാ തനിക്ക് കരൾ നൽകിയ വ്യക്തിയാരാണെന്ന് ബാല വെളിപ്പെടുത്തിയിരിക്കുകയാണ്. ഫിലിം ആർട്ടിസ്റ്റ് എംപ്ലോയീസ് യൂണിയന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് തനിക്ക് കരൾ സമ്മാനിച്ച വ്യക്തിയെ ബാല ആളുകൾക്ക് പരിചയപ്പെടുത്തിയത്.

ജോസഫ് എന്ന വ്യക്തിയാണ് ബാലയ്ക്ക് കരൾ പകുത്ത് നൽകിയത്. എനിക്ക് കരൾ തന്നത് ജോസഫാണ്. താൻ പോയാലും എന്റെ ചേട്ടൻ ജീവനോടെ ഉണ്ടാകണം എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാകും മുമ്പ് ജോസഫ് ഡോക്ടർമാരോട് പറഞ്ഞത്. ബാല ചേട്ടൻ ജീവിച്ചിരുന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമെന്നും അന്ന് ജോസഫ് ഡോക്ടർമാരോട് പറഞ്ഞതായും താൻ പിന്നീട് അറിഞ്ഞുവെന്നും ബാല പ്രസം​ഗത്തിനിടെ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/140525/actor-bala-introduced-person-gave-him-his-liver-first-time)