---
title: "അധികം ആര്‍ക്കും അറിയാത്ത മമ്മൂട്ടി സുല്‍ഫത്ത് ആദ്യ കൂടിക്കാഴ്ച്ച"
english_title: "The first meeting with Mammootty Sulfat, whom no one knows much about"
publisher: "moviemax.in"
canonical_url: "https://moviemax.in/news/13806/the-first-meeting-with-mammootty-sulfat-whom-no-one-knows-much-about"
published_at: "2021-12-01T13:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a729bb0c95d_.jpg"
keywords: []
---

# അധികം ആര്‍ക്കും അറിയാത്ത മമ്മൂട്ടി സുല്‍ഫത്ത് ആദ്യ കൂടിക്കാഴ്ച്ച

> **Lead Summary:** മലയാളത്തിൻ്റെ മഹാ നടന്‍ മമ്മൂട്ടി ഒരു താരം എന്നതിലുപരി ഒരു കുടുംബസ്ഥന്‍ എന്ന നിലയില്‍ ഏവര്‍ക്കും അനുകരണീയമായ വ്യക്തിത്വമാണ്. വ്യക്തി ജീവിതത്തില്‍ താര പരിവേഷം തലയില്‍ ചുമക്കുന്ന നടനല്ല അദ്ദേഹം.

## Article Content

മലയാളത്തിൻ്റെ മഹാ നടന്‍ മമ്മൂട്ടി ഒരു താരം എന്നതിലുപരി ഒരു കുടുംബസ്ഥന്‍ എന്ന നിലയില്‍ ഏവര്‍ക്കും അനുകരണീയമായ വ്യക്തിത്വമാണ്. വ്യക്തി ജീവിതത്തില്‍ താര പരിവേഷം തലയില്‍ ചുമക്കുന്ന നടനല്ല അദ്ദേഹം.

അതുകൊണ്ട് തന്നെ തന്‍റെ സിനിമാ കരിയറു പോലെ തന്നെ കുടുംബ ജീവിതത്തിലെ ആജീവനാന്ത കൂട്ടായ ഭാര്യ സുല്‍ഫത്ത് എല്ലാ സുഖത്തിലും ദുഖത്തിലും അദ്ദേഹം ചേര്‍ത്തു നിര്‍ത്താറുണ്ട്. ഭാര്യ എന്നതിനപ്പുറം ഇരുവരും വളരെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്.

മമ്മൂട്ടി സിനിമയില്‍ സജീവമാകുന്നതിന് ഏറെ മുൻപായിരുന്നു വിവാഹിതനായത്. അന്ന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയായിരുന്നു അദ്ദേഹം. തീര്‍ത്തും സാധാരണ നിലയില്‍ ആയിരുന്നു മമ്മൂട്ടിയുടെയും സുല്‍ഫത്തിൻ്റെയും വിവാഹം നടന്നത്.

താന്‍ സുലുവിനെ ആദ്യമായി കാണുന്നത് തന്നെ പെണ്ണുകാണാന്‍ പോയപ്പോള്‍ ആണെന്ന് അദ്ദേഹം മുന്‍പൊരു അഭിമുഖത്തില്‍    പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ ആദ്യത്തെ പെണ്ണുകാണല്‍ സുല്‍ഫത്ത് ആയിരുന്നില്ല.

രണ്ട് പെണ്ണുകാണല്‍ ചടങ്ങിന് ശേഷം മൂന്നാമതായാണ് സുലുവിനെ മമ്മൂട്ടി കാണുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ മമ്മൂട്ടിക്ക് സുല്‍ഫത്തിനെ ഇഷ്ടമായി. പിന്നീട് മമ്മൂട്ടിയുടെ മാതാപിതാക്കള്‍ കൂടി സമ്മതിച്ചതോടെ സുല്‍ഫത്ത് അദ്ദേഹത്തിന്‍റെ ജീവിത സഖിയായി മാറി.

സുല്‍ഫത്ത് അന്ന് പ്രീഡിഗ്രി വിദ്യാര്‍ഥിനിയായിരുന്നു. വിവാഹത്തിന് ശേഷം ഏഴാം ദിവസമാണ് മമ്മൂട്ടി സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യാനുള്ള അവസരം കൈ വരുന്നത്.

അതിനു മുന്‍പ് ചില ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കെ താരതമ്യേന ചെറിയ വേഷങ്ങളായിരുന്നു. സിനിമയില്‍ അഭിനയിക്കുന്നതിടെ തന്നെ വക്കീല്‍ ആയി പ്രാക്ടീസ് ചെയ്തിരുന്നു. അദ്ദേഹം സിനിമാ ലോകത്ത് കൂടുതല്‍ സജീവമാകുന്നത് പിന്നെയും ഒന്നരവര്‍ഷം കഴിഞ്ഞതിന് ശേഷമാണ്. ഇന്നും മമ്മൂട്ടിയുടെയും സുലുവിന്‍റെയും കുടുംബ ജീവിതം ഏവര്‍ക്കും ഒരു മാതൃകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/13806/the-first-meeting-with-mammootty-sulfat-whom-no-one-knows-much-about)