---
title: "#Siddique  | മകളുടെ കാര്യത്തിലാണ് ദുഖം, നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്; സിദ്ദിഖ് പറഞ്ഞത്  "
english_title: "#grief #about #daughter #itisnot #something #we #decide #Siddique #said"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137964/grief-about-daughter-itisnot-something-we-decide-siddique-said"
published_at: "2023-08-10T16:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4c51dc5222_director.jpg"
keywords: []
---

# #Siddique  | മകളുടെ കാര്യത്തിലാണ് ദുഖം, നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്; സിദ്ദിഖ് പറഞ്ഞത്  

> **Lead Summary:** സംവിധായകൻ സിദ്ദിസിദ്ദിന്റെ വേർപാട് ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല . ഗോഡ്ഫാദർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സിദ്ദിഖിന്റെ വിയോ​ഗം മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. 67ാം വയസ്സിലാണ് സിദ്ദിഖ് വിട വാങ്ങുന്നത്. 

## Article Content

സംവിധായകൻ സിദ്ദിസിദ്ദിന്റെ വേർപാട് ഇപ്പോഴും മലയാളികൾക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല . ഗോഡ്ഫാദർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിച്ച സിദ്ദിഖിന്റെ വിയോ​ഗം മലയാള സിനിമാ ലോകത്തെ സംബന്ധിച്ച് വലിയ നഷ്ടമാണ്. 67ാം വയസ്സിലാണ് സിദ്ദിഖ് വിട വാങ്ങുന്നത്. 

പ്രേക്ഷകരെ ചിരിപ്പിച്ച സിദ്ദിഖിന് ജീവിതത്തിൽ വലിയൊരു ദുഖം ഉണ്ടായിരുന്നു. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ഷോയിൽ പങ്കെടുക്കവെയാണ് സിദ്ദിഖ് ഇക്കാര്യം തുറന്ന് പറഞ്ഞത്. 

ആ വേദന എന്റെ വ്യക്തിജീവിതവുമായ ബന്ധപ്പെട്ടതാണ്. തുറന്ന് പറയുന്നത് കൊണ്ട് പ്രായാസം ഒന്നുമില്ല. എന്റെ ഇളയമകൾ വികലാം​ഗയാണ്. അതെന്നും എന്റെ ദുഖമാണ്. നമ്മൾ തീരുമാനിക്കുന്ന കാര്യമാെന്നുമല്ല അത്.

ദൈവത്തിന്റെ കൈയിലാണ്. അവളുടെ അവസ്ഥയിൽ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ട് പോകാൻ മാത്രമേ ഞങ്ങൾക്ക് പറ്റൂ. എന്റെ വീക്നെസ് ആണ് കുടുംബം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നതെന്നും സിദ്ദിഖ് അന്ന് തുറന്ന് പറഞ്ഞു. 

ഞാൻ വീട്ടിൽ തന്നെ സമയം ചെലവഴിക്കാൻ ആ​ഗ്രഹിക്കുന്നയാളാണ്. പക്ഷെ ഭാര്യയും മക്കളും എന്നോടൊപ്പം പുറത്ത് പോകാൻ ആ​ഗ്രഹിച്ചാണ് എന്നെ കാത്തിരിക്കുക. എനിക്ക് വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ത്യാ​ഗമാണ് തന്റെ ശക്തിയെന്നും സിദ്ദിഖ് അന്ന് വ്യക്തമാക്കി. കരൾ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു സിദ്ദിഖ്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/137964/grief-about-daughter-itisnot-something-we-decide-siddique-said)