---
title: "#Siddique  | 'സിദ്ദിഖിനെ എന്നും റോള്‍ മോഡലാക്കിയാണ് താന്‍ ജീവിച്ചത്'- ഹരിശ്രീ അശോകന്‍"
english_title: "#Actor #HarishreeAshokan #remembers #his #beloved #director #Siddique."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137546/actor-harishreeashokan-remembers-his-beloved-director-siddique"
published_at: "2023-08-08T23:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d27c5ce280a_harisreeashokan.jpg"
keywords: []
---

# #Siddique  | 'സിദ്ദിഖിനെ എന്നും റോള്‍ മോഡലാക്കിയാണ് താന്‍ ജീവിച്ചത്'- ഹരിശ്രീ അശോകന്‍

> **Lead Summary:** വിടപറഞ്ഞ പ്രിയ സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ ഹരിശ്രീ അശോകന്‍. ഒരാളോടും വെറുപ്പോ വിദ്വേഷമോ വച്ചുപുലര്‍ത്താത്ത ആളായിരുന്നു സിദ്ദിഖെന്ന് ഹരിശ്രീ അശോകന്‍ പ്രതികരിച്ചു.

## Article Content

വിടപറഞ്ഞ പ്രിയ സംവിധായകന്‍ സിദ്ദിഖിനെ അനുസ്മരിച്ച് നടന്‍ ഹരിശ്രീ അശോകന്‍. ഒരാളോടും വെറുപ്പോ വിദ്വേഷമോ വച്ചുപുലര്‍ത്താത്ത ആളായിരുന്നു സിദ്ദിഖെന്ന് ഹരിശ്രീ അശോകന്‍ പ്രതികരിച്ചു.

സിദ്ദിഖിനെ എന്നും റോള്‍ മോഡലാക്കിയാണ് താന്‍ ജീവിച്ചത്. ജീവിതത്തിലെ പ്രതിസന്ധികളില്ലൊം സിദ്ദിഖിനോടാണ് അഭിപ്രായങ്ങള്‍ തേടിയിരുന്നത്. സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെയാണ് നഷ്ടമായതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

‘ഒരു മനുഷ്യന് വേണ്ട എല്ലാ സദ്ഗുണങ്ങളും ഉള്ള വ്യക്തിയായിരുന്നു സിദ്ദിഖ്. ആരോടും വെറുപ്പോടെയോ മോശമായോ സിദ്ദിഖ് സംസാരിക്കുന്നത് ആരും കണ്ടിട്ടില്ല. സിനിമയിലും അതേപോലെ. മലയാള സിനിമയ്ക്ക് ഏറ്റവും നല്ല ഹിറ്റുകള്‍ നല്‍കിയ സംവിധായകനാണ്. സിദ്ദിഖും ലാലും സിനിമയ്ക്ക് കഥയെഴുതുന്നതിന് മുന്നേ തന്നെ പുല്ലേപ്പടി സ്റ്റേഡിയത്തിന്റെ പരിസരത്തിരുന്ന് ചര്‍ച്ചയാുണ്ടാകും.

അവര്‍ക്കിടയില്‍ ഒരു പത്ത് മിനിറ്റ് ഇരുന്നാല്‍ മതി പത്ത് വര്‍ഷം ഓര്‍ത്ത് ചിരിക്കാനുള്ള തമാശയുണ്ടാകും. മാതാപിതാക്കളെയും സഹോദരന്മാരെയും എല്ലാ നോക്കി, അത്രയും സ്‌നേഹം കുടുംബത്തിന് കൊടുത്തും സഹൃത്തുക്കള്‍ക്ക് കൊടുത്തുമാണ് സിദ്ദിഖ് ജീവിച്ചത്.

സിദ്ദിഖിനെ എന്നും റോള്‍ മോഡലാക്കിയാണ് ഞാനും ജീവിച്ചത്. കലാഭവനിലൂടെയും മറ്റും നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തു. ജീവിതത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും ഞാന്‍ പറയുക സിദ്ദിഖിനോടാണ്.

അതിനെല്ലാം എന്നും നല്ല മാര്‍ഗങ്ങള്‍ പറഞ്ഞുതരും. സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തായിരുന്നു എനിക്ക് സിദ്ദിഖ്. മലയാള സിനിമയില്‍ ഞാന്‍ ഒന്ന് ഡൗണായി നിന്ന സമയത്താണ് ക്രോണിക് ബാച്ചിലറില്‍ എന്നെ വിളിക്കുന്നത്.

പപ്പന്‍ പ്രിയപ്പെട്ട പപ്പനില്‍ ആണ് ഞാന്‍ സിദ്ദിഖിനൊപ്പം ആദ്യമായി ഭാഗമായതെങ്കിലും ക്രോണിക് ബാച്ചിലറിലെ ഉഗ്രനാണ് എന്നെ വീഴ്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രം. സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുന്ന സുഹൃത്തിനെയാണ് എനിക്ക് നഷ്ടമായത്’…

### Related Links & Sources
- [Original Story Source](https://moviemax.in/news/137546/actor-harishreeashokan-remembers-his-beloved-director-siddique)