---
title: "#siddique | സംവിധായകൻ സിദ്ദിഖിന്റെ വിയോഗം; അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ"
english_title: "#siddique #Director #Siddique #passesaway; #Mohanlal #very #sad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137540/siddique-director-siddique-passesaway-mohanlal-very-sad"
published_at: "2023-08-08T22:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d277df50982_mohanlal.jpg"
keywords: []
---

# #siddique | സംവിധായകൻ സിദ്ദിഖിന്റെ വിയോഗം; അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ

> **Lead Summary:** ** സം**വിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമകൾ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

## Article Content

** സം**വിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് മോഹൻലാൽ. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമകൾ ചെയ്ത വ്യക്തിയാണ്. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

* ‘ആദ്യ സിനിമ മുതലുള്ള സൗഹൃദമാണ്. മലയാളത്തിൽ എപ്പോഴും ഓർമിക്കപ്പെടുന്ന സിനിമ ചെയ്ത വ്യക്തിയാണ്. ഒരുപാട് പേർ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.*

* ആർട്ടിസ്റ്റുകൾക്ക് വളരെ കംഫർട്ടബിളായ സംവിധായകനായിരുന്നു. മൃതദേഹം കാണാൻ വരാൻ പറ്റാത്ത സാഹചര്യത്തിലാണ്. ദൂരെയാണ്. വിയോഗത്തിൽ അതിയായ ദുഃഖം’*- മോഹൻലാൽ പറഞ്ഞു.

1987 ൽ നാടോടിക്കാറ്റിലാണ് ആദ്യമായി മോഹൻലാലും സംവിധായകൻ സിദ്ദിഖും ഒന്നിക്കുന്നത്. പിന്നാലെ വിയറ്റ്‌നാം കോളനി, അയാൾ കഥ എഴുതുകയാണ്, ലേഡീസ് ആന്റ് ജെന്റിൽമാൻ എന്നിവയാണ് ഇരുവരും ഒരുമിച്ച് പ്രവർത്തിച്ച ചിത്രങ്ങൾ. ബിഗ് ബ്രദറാണ് സിദ്ദിഖ്-മോഹൻലാൽ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഇന്ന് രാത്രിയോടെയാണ് സംവിധായകൻ സിദ്ദിഖ് അന്തരിച്ചത്. 63 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/137540/siddique-director-siddique-passesaway-mohanlal-very-sad)