---
title: "#Siddique  |വിടവാങ്ങിയത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ "
english_title: "#artist #gilded #everything #he #touched #passedaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137534/artist-gilded-everything-he-touched-passedaway"
published_at: "2023-08-08T22:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d2747f66d5b_siddique8.jpg"
keywords: []
---

# #Siddique  |വിടവാങ്ങിയത് തൊട്ടതെല്ലാം പൊന്നാക്കിയ സംവിധായകൻ 

> **Lead Summary:**  സംവിധായകൻ സിദ്ദിഖിന്റെ വേർപാട് ഓരോ സിനിമാ പ്രേമികൾക്കും തീരാ നഷ്ടമാണ് . സംവിധായകനിലുപരി ഒരു നല്ല മനുഷ്യൻ കൂടിയാണ് ഇദ്ദേഹം . കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

## Article Content

 സംവിധായകൻ സിദ്ദിഖിന്റെ വേർപാട് ഓരോ സിനിമാ പ്രേമികൾക്കും തീരാ നഷ്ടമാണ് . സംവിധായകനിലുപരി ഒരു നല്ല മനുഷ്യൻ കൂടിയാണ് ഇദ്ദേഹം . കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

മലയാളികളെ ഒരുപാട് ചിരിപ്പിച്ച സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് സിദ്ദിഖ് . സൂപ്പർ ഹിറ്റ് സിനിമകളുടെ രാജാവായിരുന്നു സിദ്ദിഖ് . തന്‍റെ ഹിറ്റ് ചിത്രങ്ങളൊന്നും മലയാളത്തില്‍ ഒതുക്കിയിരിന്നില്ല സിദ്ദിഖ്, തെന്നിന്ത്യയിലും ബോളീവുഡിലും പുനരാവിഷ്കരിച്ചു. മറുനാട്ടിലെ താരങ്ങള്‍ സിദ്ദിഖിന്‍റെ കഥാപാത്രങ്ങളെ ഉള്‍ക്കൊണ്ട് അഭിനയിച്ചു.

സല്‍മാന്‍ഖാനും കരീനാകപൂറും വിജയും സൂര്യയുമെല്ലാം സിദ്ദിഖ് സിനിമകളുടെ ഭാഗമായി. ജയറാമും മുകേഷു ശ്രീനിവാസനും ജഗതിയുമെല്ലാം നിറഞ്ഞാടിയ സിദ്ദിഖിന്‍റെ ഹിറ്റ് ചിത്രമാണ് ഫ്രണ്ട്സ്. സിനിമ തമിഴിലെത്തിയപ്പോള്‍ താരങ്ങള്‍ മാറി.

വിജയും സൂര്യയും വടിവേലുവും വെള്ളിത്തിരയില്‍ ഹിറ്റ് തീര്‍ത്തു. പക്ഷേ സംവിധായകന് മാത്രം മാറ്റമുണ്ടായില്ല ഒരേയൊരു സിദ്ദിഖ്. 2003 ലാണ് സിദ്ദിഖ്, മമ്മൂട്ടിയെ ഫ്രെയിമിലാക്കിയ ക്രോണിക് ബാച്ചിലര്‍ പുറത്തിറങ്ങിയത്.

തൊട്ടടുത്ത വര്‍ഷം തമിഴിലെത്തിയപ്പോള്‍ ചിത്രം എങ്ക അണ്ണയായി, വിജയ് കാന്തും പ്രഭൂദേവയയും ഫ്രെയിമിലെത്തി. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖിന്‍റെ ശക്തമായ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ചത് 2011ലായിരുന്നു.

സൂപ്പര്‍ ഹിറ്റായ ബോര്‍ഡി ഗാര്‍ഡ് തമിഴില്‍ കാവലനായി, വിജയും അസിനും തമിഴില്‍ തകര്‍ത്താടി. തമിഴില്‍ ഒതുങ്ങിയില്ല സിദ്ദിഖിന്‍റെ ഹിറ്റ് തരങ്കം. സിദ്ദിഖിന്‍റെ സംവിധാനത്തില്‍ ബോഡിഗാര്‍ഡ് ബോളീവുഡിലുമെത്തി.

വെറുമൊരു മൊഴിമാറ്റത്തിനും ചുണ്ടനക്കങ്ങള്‍ക്കുമപ്പുറം താരങ്ങളെ തന്നെ തേടിപ്പിടിച്ച് പാട്ടുകളും ഹിറ്റിന് വേണ്ട ചേരുവകളെല്ലാം കൂട്ടിച്ചേര്‍ത്തുമായിരുന്ന സിദ്ദിഖിന്‍റെ പരീക്ഷണങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/137534/artist-gilded-everything-he-touched-passedaway)