---
title: "#MajorRavi |ശ്വാസമെടുക്കാൻ തടസ്സമുണ്ട്, ക്രിട്ടിക്കല്‍ ഐസിയുവിലാണ് അദ്ദേഹം - മേജര്‍ രവി"
english_title: "#His #breathing  #obstructed #he #critical #ICU  #MajorRavi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/137459/his-breathing-obstructed-he-critical-icu-majorravi"
published_at: "2023-08-08T17:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d22b466e22b_ravi.jpg"
keywords: []
---

# #MajorRavi |ശ്വാസമെടുക്കാൻ തടസ്സമുണ്ട്, ക്രിട്ടിക്കല്‍ ഐസിയുവിലാണ് അദ്ദേഹം - മേജര്‍ രവി

> **Lead Summary:** ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിനെ കാണാന്‍ സംവിധായകനും നടനുമായ മേജര്‍ രവിയെത്തി.

## Article Content

ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ സിദ്ദിഖിനെ കാണാന്‍ സംവിധായകനും നടനുമായ മേജര്‍ രവിയെത്തി.

തീവ്രപരിചരണ വിഭാഗത്തിലായതുകൊണ്ട് അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ലെന്ന് രവി മാധ്യമങ്ങളോട് പറഞ്ഞു. ‘‘ശ്വാസമെടുക്കാൻ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കൽ ഐസിയുവിലാണ് അദ്ദേഹം.

അതുകൊണ്ട് കാണാൻ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമിൽ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു.

മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെയില്‍ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്. ഡോക്ടർമാർ ഇപ്പോൾ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്.

ബാക്കി നമുക്ക് പ്രാർഥിക്കാമെന്നേ പറയാന്‍ പറ്റൂ.’’–മേജര്‍ രവി പറഞ്ഞു.സംവിധായകനും സുഹൃത്തുമായ ലാല്‍, നടന്‍മാരായ സിദ്ദിഖ്, റഹ്മാന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍,സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരും ആശുപത്രിയിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിലായിരുന്നു. അസുഖം കുറയുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നു മണിയോടെ ഹൃദയാഘാതം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/137459/his-breathing-obstructed-he-critical-icu-majorravi)