---
title: "#swethamenon | കളിമണ്ണിലെ പ്രസവത്തെ വിമര്‍ശിച്ചു, ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസവകാലം -  ശ്വേത മേനോന്‍"
english_title: "#Now #Shweta #openingup #about #her #decisions."
publisher: "moviemax.in"
canonical_url: "https://moviemax.in/news/137272/now-shweta-openingup-about-her-decisions"
published_at: "2023-08-07T22:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d12940b8430_swetha.jpg"
keywords: []
---

# #swethamenon | കളിമണ്ണിലെ പ്രസവത്തെ വിമര്‍ശിച്ചു, ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസവകാലം -  ശ്വേത മേനോന്‍

> **Lead Summary:** മലയാളത്തിന് പുറമെ ഹിന്ദിയിലടക്കം സാന്നിധ്യം അറിയിച്ച നായികയാണ് ശ്വേത മേനോന്‍. തുടക്കകാലത്ത് കുറച്ച് സിനിമകള്‍ ചെയ്ത ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശ്വേതാ മേനോന്‍ തിരികെ എത്തുന്നത്. തിരിച്ചുവരവില്‍ മലയാള സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ ശ്വേത മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നേടുകയും ചെയ്തു.

## Article Content

മലയാളത്തിന് പുറമെ ഹിന്ദിയിലടക്കം സാന്നിധ്യം അറിയിച്ച നായികയാണ് ശ്വേത മേനോന്‍. തുടക്കകാലത്ത് കുറച്ച് സിനിമകള്‍ ചെയ്ത ശേഷം നീണ്ടൊരു ഇടവേളയ്ക്ക് ശ്വേതാ മേനോന്‍ തിരികെ എത്തുന്നത്. തിരിച്ചുവരവില്‍ മലയാള സിനിമയിലെ സൂപ്പര്‍ നായികയായി മാറിയ ശ്വേത മികച്ച നടിക്കുള്ള പുരസ്‌കാരങ്ങള്‍ തുടര്‍ച്ചയായി നേടുകയും ചെയ്തു.

ഓണ്‍ സ്‌ക്രീനില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള ശ്വേത മേനോന്‍ ഓഫ് സ്‌ക്രീനിലും കരുത്തയാണ്. തന്റെ സമകാലികരെ സംബന്ധിച്ച് കാലത്തിന് മുമ്പേ സഞ്ചരിച്ച താരമാണ് ശ്വേത. ബോള്‍ഡ് വേഷങ്ങള്‍ ഒരിക്കലും ശ്വേതയെ ഭയപ്പെടുത്തിയിരുന്നില്ല. 

ഇപ്പോഴിതാ തന്റെ തീരുമാനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്വേത. വനിതയില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് ശ്വേത മേനോന്‍ മനസ് തുറന്നത്. പൂര്‍ണമായും ജഡ്ജ്‌മെന്റല്‍ ആയ സമൂഹത്തില്‍ കാമസൂത്ര പോലുള്ള പരസ്യത്തില്‍ അഭിനയിക്കാനുള്ള ധൈര്യം എങ്ങനെ കിട്ടി? വേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയോ? എന്ന ചോദ്യത്തിനാണ് ശ്വേത മേനോന്‍ മറുപടി നല്‍കുന്നത്.

ഒരിക്കലുമില്ല. ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിച്ചിട്ടില്ലെന്നാണ് ശ്വേത നല്‍കിയ മറുപടി. കാമസൂത്രയുടെ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെക്കുറിച്ചൊന്നും ആലോചിച്ചിട്ടില്ല. സെറ്റിലുള്ള ആള്‍ക്കാരെന്ത് വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല. പിന്നെയല്ലേ സമൂഹം എന്നും താരം ഉറച്ച സ്വരത്തോടെ പറയുന്നു. പലപ്പോഴും ഞാന്‍ മുന്‍പ് ചെയ്ത കാര്യങ്ങള്‍ ഇന്ന് ഒരു മടിയും കൂടാതെ സമൂഹം ചെയ്യുന്നുണ്ടെന്നും ശ്വേത പറയുന്നു.

പിന്നാലെ ഉദാഹരണവും കാണിച്ചു തരുന്നുണ്ട്. ''കളിമണ്ണില്‍ പ്രസവം ചിത്രീകരിച്ചെന്ന് പറഞ്ഞു ചിലര്‍ വിമര്‍ശിച്ചു. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നോക്കുമ്പോള്‍ എത്ര ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, നടിമാര്‍ പ്രസവകാലം ചിത്രീകരിക്കുന്നു. ഞാനാണെങ്കില്‍ സിനിമയ്ക്ക് വേണ്ടിയാണു ചെയ്തത്.

ഇന്നാണെങ്കിലോ ഗര്‍ഭധാരണത്തിന്റെ ഓരോ ദിവസവും അല്ലേ പോസ്റ്റ് ചെയ്യുന്നത്'' എന്നാണ് ശ്വേത ചൂണ്ടിക്കാണിക്കുന്നത്. വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത് എന്ന ചോദ്യത്തിനുള്ള ശ്വേതയുടെ മറുപടി, ഒറ്റവരിയില്‍ ഉത്തരം പറയാം. കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ എന്നായിരുന്നു. ഞാനങ്ങനെയാണ് അതിനെ കാണുന്നതെന്നാണ് താരം പറയുന്നത്. അച്ഛന്‍ പറഞ്ഞിട്ടുണ്ട്, മോളേ എന്ത് ജോലിയും ആത്മാര്‍ത്ഥമായി ചെയ്യണം, സിനിമ കണ്ടു കഴിഞ്ഞു പുറത്തു വന്നാല്‍ ശ്വേതാ മേനോനെക്കുറിച്ച് പറയരുത്.

ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ. സംവിധായകരുടേയും എഴുത്തുകാരുടേയും കഴിവു കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എനിക്ക കിട്ടിയിട്ടുണ്ടെന്നും ശ്വേത പറയുന്നു. ഏജ് ഒരു ഇഷ്യുവല്ല വെറും ടിഷ്യു മാത്രം എന്നാണ് ശ്വേതയുടെ വിശ്വാസം. ജീവിതത്തില്‍ നെഗറ്റീവായൊന്നും സിനിമ തന്നിട്ടില്ല.

എന്റെ കാഴ്ചപ്പാട് കൃത്യമായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ക്കേ ഇഷ്ടപ്പെടാത്ത എന്തുകാര്യവും തുറന്ന് പറയുന്ന ആളാണ് ഞാന്‍. ഇന്നും അങ്ങനെയാണെന്നും ശ്വേത പറയുന്നു. ലൈഫ് വളരെ ചെറുതല്ലേ. നമ്മളെന്നും ഹാപ്പിയായി ഇരിക്കണം. ഞാന്‍ ഒരു ദിവസം പോലും സങ്കടപ്പെട്ട് ഈ ഇന്‍ഡസ്ട്രിയില്‍ ജോലി നോക്കിയിട്ടില്ല. എനിക്ക് വര്‍ക്ക് കിട്ടിയില്ലെങ്കില്‍ നോ പ്രോബ്ലം, മറ്റുള്ളവര്‍ ഗ്ലാമറസായി നോക്കിയാല്‍ നോ പ്രോബ്ലം. നിങ്ങളുടെ കാഴ്ചപ്പാടല്ല ഞാന്‍. എന്റേതായ ചിന്തയുണ്ട്. അതാണ് ഞാനെന്ന് വ്യക്തമാക്കുകയാണ് ശ്വേത മേനോന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/137272/now-shweta-openingup-about-her-decisions)