---
title: "#mammootty  |   ഒരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി, ഉറ്റ ചങ്ങാതിയെക്കുറിച്ച് ഓർമിച്ച് മമ്മൂട്ടി"
english_title: "#I became  #anemy #Murali #morning #Mammootty #remembers #best friend."
publisher: "moviemax.in"
canonical_url: "https://moviemax.in/news/136869/i-became-anemy-murali-morning-mammootty-remembers-best-friend"
published_at: "2023-08-06T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf49426864d_mmmotty_4.jpg"
keywords: []
---

# #mammootty  |   ഒരു സുപ്രഭാതത്തില്‍ മുരളിയ്ക്ക് ഞാന്‍ ശത്രുവായി, ഉറ്റ ചങ്ങാതിയെക്കുറിച്ച് ഓർമിച്ച് മമ്മൂട്ടി

> **Lead Summary:** നായകനായും വില്ലനായുമെല്ലാം ഒരുപോലെ തിളങ്ങിയ നടനാണ് മുരളി. നായകനായും വില്ലനായും സഹ നടനായുമെല്ലാം മുരളി കയ്യടി നേടി. മലയാ.കള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനായിരുന്നു മുരളി. താരം. ഇന്ന് മുരളിയുടെ ഓര്‍മ്മ ദിനമാണ്.

## Article Content

നായകനായും വില്ലനായുമെല്ലാം ഒരുപോലെ തിളങ്ങിയ നടനാണ് മുരളി. നായകനായും വില്ലനായും സഹ നടനായുമെല്ലാം മുരളി കയ്യടി നേടി. മലയാ.കള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും വ്യത്യസ്തനായിരുന്നു മുരളി. താരം. ഇന്ന് മുരളിയുടെ ഓര്‍മ്മ ദിനമാണ്.

2009 ഓഗസ്റ്റ് ആറിനായിരുന്നു മുരളി ഓര്‍മ്മകളിലേക്ക് നടന്നകന്നത്. മുരളിയുമായി ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന താരം മമ്മൂട്ടിയാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നാണ്. തമ്മില്‍ ആരാണ് മെച്ചമെന്ന് ഉറപ്പിക്കാന്‍ പോലും സാധിക്കാത്ത വിധം പരസ്പരം കൊടുത്തും വാങ്ങിയും അഭിനയിക്കുന്ന രണ്ട് പേര്‍. ഒരിക്കല്‍ മുരളിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മമ്മൂട്ടി മനസ് തുറന്നിരുന്നു. താനും മുരളിയും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു.

എന്നാല്‍ ഇടയ്ക്ക് ചില തെറ്റിദ്ധാരണകളുണ്ടായി. ഇതോടെ മുരളി തന്നോട് പിണങ്ങിയെന്നാണ് മമ്മൂട്ടി പറയുന്നത്. മുരളിയുടെ ഓര്‍മ്മദിനത്തില്‍ ആ വാക്കുകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഞാനും മുരളിയു അഭിനയിച്ച സിനിമകള്‍ നോക്കിയാലറിയാം ഒരു ഇമോഷണല്‍ ലോക്കുണ്ട് ഞങ്ങള്‍ തമ്മില്‍. സിനിമയില്‍ സുഹൃത്തുക്കളായാലും ശത്രുക്കളായാലും ഇമോഷണല്‍ ലോക്കുണ്ട്.അത്രത്തോളം വികാരപരമായ അഭിനയിച്ചവരാണ് ഞങ്ങള്‍. ആര്‍ക്കും മദ്യസേവ നടത്താത്ത ആളാണ് ഞാന്‍.

ആരെങ്കിലും മദ്യപിച്ച ബില്ല് ഞാന്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അത് മുരളിയുടേതാണ്'' എന്നായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. ''പെട്ടെന്നൊരു സുപ്രഭാതത്തില്‍ മുരളിക്ക് ഞാന്‍ ശത്രുവായി. ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ട്. എന്താണെന്നറിയാത്തൊരു വ്യഥയുണ്ട്. ഞാനൊന്നും ചെയ്തിട്ടില്ല. പിണങ്ങാനും മാത്രം ഞാനെന്തെങ്കിലും ചെയ്‌തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാകില്ല'' എന്നും മമ്മൂട്ടി പറയുന്നു. മുരളിയുടെ മകള്‍ കാര്‍ത്തികയുടെ വിവാഹത്തിന് മമ്മൂട്ടി പോയിരുന്നു.

മുരളിയുടെ മകള്‍ക്കൊപ്പമുള്ള ചിത്രം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ആരാധകരത് ഏറ്റെടുക്കുകയും ചെയ്തു . സിനിമയ്ക്ക് പുറമെ ടെലിവിഷനിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എഴുത്തിലും മുരളി തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.  മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാല് തവണ നേടിയെടുത്ത നടനാണ് മുരളി. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം രണ്ട് തവണയും. ടെലിവിഷനിലും മികച്ച നടനുള്ള പുരസ്‌കാരം മുരളിയെ തേടിയെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/136869/i-became-anemy-murali-morning-mammootty-remembers-best-friend)