logo

ഷോയ്ക്ക് ശേഷവും ജീവിതമുണ്ട്;ബിഗ് ബോസ് താരം സൂര്യ

Published at May 28, 2021 02:26 PM ഷോയ്ക്ക് ശേഷവും ജീവിതമുണ്ട്;ബിഗ് ബോസ് താരം സൂര്യ

മോഡലും നടിയുമായ സൂര്യ മേനോൻ മലയാളികൾക്ക് സുപരിചിതയായത് ബിഗ് ബോസ് മലയാളം മൂന്നാം സീസൺ മത്സരാർഥിയായതിലൂടെയാണ്. പക്ഷെ അത്രയങ്ങു സന്തോഷത്തിലല്ല ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സൂര്യ. പ്രേക്ഷകർക്കിടയിൽ നിന്ന് ഉയരുന്ന വിമർശനങ്ങളും സൈബർ ആക്രമണങ്ങളും കാരണം വലിയ വിഷമത്തിലാണ് താരം. ഷോയിൽ നിന്ന് പുറത്തായ ശേഷം സൂര്യ ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖം വായിക്കാം...

സൂര്യയുടെ വാക്കുകളിലേക്ക് 

എന്റെ ബിഗ് ബോസ് ജീവിതത്തിൽ സത്യത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് എനിക്ക് കിട്ടുന്നത്. ഒരുകൂട്ടം ആളുകൾ എന്നെ വിമർശിക്കുമ്പോൾ മറ്റൊരു കൂട്ടം എന്നെ സപ്പോർട്ട് ചെയ്യുന്നു. പക്ഷെ, വെറുപ്പ് നിറഞ്ഞ മെസ്സേജുകൾ വായിക്കുമ്പോൾ വലിയ സങ്കടമാണ്. ഞാൻ ഷോയിൽ നൂറു ശതമാനം സത്യസന്ധതയോടെയാണ് നിന്നത്. സങ്കടം വരുമ്പോൾ കരയുന്ന, ഒരു പൂമ്പാറ്റയെ കാണുമ്പോൾ അതിനോട് സംസാരിക്കുന്ന, ആ കുട്ടി തന്നെയാണ് ഞാൻ യഥാർത്ഥ ജീവിതത്തിലും . അല്ലാതെ ഷോയിൽ നില്ക്കാൻ വേണ്ടി പ്ലാൻ ചെയ്തു ചെയ്തതൊന്നുമല്ല അതൊന്നും.


സങ്കടം വരുമ്പോൾ എല്ലാവരും കരയാറില്ലേ? ഞാനും അതുപോലെ തന്നെ. ചെറിയ കാര്യങ്ങളിൽ എനിക്ക് സങ്കടമുണ്ടാകും. എന്റെ ഈ സ്വഭാവം ഇത്രയധികം ക്രൂശിക്കപ്പെടും എന്ന് ഞാൻ കരുതിയില്ല. ഞാൻ ഒറ്റ മോളാണ് അതുകൊണ്ട് ഒരു പൂമ്പാറ്റയെ കാണുമ്പോൾ സന്തോഷിക്കുകയും മുറിയിലെ കണ്ണാടി നോക്കി സംസാരിക്കലും ഒക്കെ എന്റെ ശീലങ്ങൾ തന്നെയാണ്. എത്ര നാൾ ഒരാൾക്ക് ഇതെല്ലം ഫേക്ക് ചെയ്യാൻ പറ്റും? ആദ്യ ഒരാഴ്ച ക്യാമറ ഒക്കെ ഉണ്ടെന്നു നിങ്ങൾക്ക് തോന്നലുണ്ടാകും പിന്നെ അതെല്ലാം മാറും.

അതുപോലെ, ഷോയിൽ നിന്ന് പുറത്തു പോകണം എന്നുള്ള എന്റെ അഭ്യർത്ഥനയും വളരെയധികം ട്രോൾ ചെയ്യപ്പെട്ടതായി കണ്ടു. ഒരു മണിക്കൂർ നീണ്ടുനിന്ന ഒരു വാദപ്രതിവാദത്തിനു ശേഷമാണ് ഞാൻ ആ തീരുമാനത്തിൽ എത്തിയത്, ചിലപ്പോൾ ജനങ്ങൾ അതിന്റെ ചെറിയൊരു പങ്ക് മാത്രമേ കണ്ടിട്ടുണ്ടാകു.

ബിഗ് ബോസ് ഷോ നിർത്തിയതിനും എന്നെ പഴിച്ചുകൊണ്ടുള്ള കുറേ ട്രോളുകൾ ഞാൻ കണ്ടു, അതും വളരെ വേദനിപ്പിച്ചു. എന്നെ പ്രപഞ്ച ശക്തി എന്നും ഒടിയൻ എന്നൊക്കെ വിളിക്കുന്നത് തമാശയൊക്കെ തന്നെ പക്ഷെ അതു വളരെ വേദനിപ്പിക്കുന്നുണ്ട്. ഷോ തീരണം എന്നായിരുന്നു എന്റെ ആഗ്രഹം എങ്കിൽ പുറത്തായ ശേഷം ഞാൻ പിന്നെയും അവിടെ എന്തിനു നിന്നു ? ഫിനാലെ സ്റ്റേജിൽ നൃത്തം ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു ഞാൻ.


ശരിയാണ് അദ്ദേഹത്തോട് ഒരു കണക്ഷൻ എനിക്ക് തോന്നി. അത് പ്രകടിപ്പിക്കേണ്ട എന്നാണ് ഞാൻ ആദ്യം വിചാരിച്ചത് പക്ഷെ അതിനു കഴിഞ്ഞില്ല. പ്രണയം എന്നത് രണ്ടു പേർക്കും തോന്നേണ്ട ഒരു കാര്യം ആണെന്ന് ഞാൻ മനസിലാക്കുന്നു. എന്റെ പ്രണയം ഒരിക്കലും അദ്ദേഹത്തെ ഷോയിൽ വീക്ക് ആക്കി എന്ന് ഞാൻ വിചാരിക്കുന്നില്ല. കാരണം, ഇപ്പോഴും അദ്ദേഹം ഷോയിൽ ശക്തനായി തുടരുകയാണല്ലോ. ഇനി അത് അദ്ദേഹത്തിന് എന്തെങ്കിലും നെഗറ്റീവ് വരുത്തി എങ്കിൽ അദ്ദേഹത്തോടും കുടുംബത്തോടും ആരാധകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങൾ ഒരാളെ ആത്മാർഥമായി സ്നേഹിക്കുന്നു എങ്കിൽ അയാളുടെ സന്തോഷമാണ് നിങ്ങൾക്ക് വലുത്. ഞാൻ ഒരിക്കലും ഒരു നെഗറ്റീവ് വൈബ് ആകില്ല, ഞാൻ അകന്നു നിൽക്കും.

പ്രേക്ഷകരോട് ഒരു അപേക്ഷയുണ്ട് എനിക്ക്. ഒരു കാര്യം എല്ലാവരും ഓർക്കണം ഞങ്ങൾ മത്സരാർത്ഥികൾ തമ്മിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ല. വീടിനുള്ളിൽ ഞങ്ങൾ വഴക്കിടുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും അതെല്ലാം അപ്പോൾ തന്നെ തീർത്തിട്ടുമുണ്ടാകും. നിങ്ങൾ ആരെ വേണമെങ്കിലും സപ്പോർട്ട് ചെയ്തോളു, പക്ഷെ അത് കാരണം മറ്റൊരാളെ തരം താഴ്ത്തരുത്. ഞങ്ങൾക്കാർക്കും തമ്മിൽ യാതൊരു ശത്രുതയും ഇല്ല പിന്നെ എന്തിനാണ് ഫാൻ ക്ലബുകൾ തമ്മിൽ ?


അതുപോലെ, പല പേരുകളിട്ട് നിങ്ങൾ മത്സരാർത്ഥികളെ വിളിക്കുന്നുണ്ടല്ലോ ഒരു കാര്യം ഓർക്കണം ആ പേരുകൾ ജീവിതാവസാനം വരെ അവരുടെ മേൽ ഉണ്ടാകും. ഈ ഷോയ്ക്ക് ശേഷവും അവർക്കൊരു ജീവിതമുണ്ട്, അവർക്കും ഒരു കുടുംബവും ഭാവിയും ഒക്കെ ഉണ്ട്.

Bigg Boss star Surya is still alive after the show

Related Stories
മകള്‍ക്കും അനിയത്തിയ്ക്കും  നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

Jun 26, 2021 01:50 PM

മകള്‍ക്കും അനിയത്തിയ്ക്കും നേരെ സൈബര്‍ അറ്റാക്ക് ഉണ്ടായതിനെ കുറിച്ച് നടി

കടയിലെ കോണ്‍ടാക്ട് നമ്പര്‍ ഒക്കെ പബ്ലിക് ആയത് കൊണ്ട് അതിലേക്ക് വിളിച്ച് കട പൂട്ടിക്കും. അല്ലേല്‍ കത്തിക്കും. തുണിക്കടയാണിത്. അത് തീ ഇട്ട്...

Read More >>
അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

Jun 25, 2021 11:18 AM

അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യക്ക് നേരെ ബോഡിഷെയിമിംഗ്

വരനെക്കാളും വധുവിന് തടി കൂടുതല്‍ എന്നതാണ് ഇവര്‍ക്ക് പ്രശ്‌നം. ഒട്ടേറെ യൂട്യൂബ് ചാനലുകളില്‍ വിവാഹനിശ്ചയ വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇവിടങ്ങളിലാണ്...

Read More >>
Trending Stories