#akhilmarar |ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോ​ഗസ്ഥരും നൽകേണ്ടത് - അഖിൽ മാരാർ

#akhilmarar |ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോ​ഗസ്ഥരും നൽകേണ്ടത് - അഖിൽ മാരാർ
2023-07-30T11:01:00 | By Susmitha Surendran

ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയതിൽ കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. പൊലീസിനെ വിമർശിച്ച് അടക്കം നിരവധി പേരാണ് രോഷം പ്രകടിപ്പിക്കുന്നത്.

ഈ അവസരത്തിൽ അഖിൽ മാരാർ പങ്കുവച്ച വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്. എല്ലാ പെൺമക്കളും ഉള്ള രക്ഷാകർത്താക്കൾക്ക്, സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്ന് അഖിൽ മാരാർ പറയുന്നു.

ന്യായീകരണങ്ങൾ നിരവധി നിരത്തിയിട്ട് ഒന്നും ഒരുകാര്യവും ഇല്ല. ആവർത്തിക്കാതിരിക്കണമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യണം. പെൺകുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു.

സ്കൂളിൽ പോകുന്ന കുട്ടികൾ കൃത്യസമയത്ത് തിരിച്ച് വന്നില്ലെങ്കിൽ എല്ലാ രക്ഷിതാക്കളുടെയും ഉള്ളിൽ ആധി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ കേരളം കടന്ന് പോകാൻ പാടില്ലെന്നും അഖിൽ മാരാർ പറയുന്നു.

അഖിൽ മാരാരിന്റെ വാക്കുകൾ ഇങ്ങനെ

വല്ലാത്തൊരു മാനസിക വിഷമത്തിലൂടെ ആണ് ഞാൻ ഇപ്പോൾ ലൈവിടുന്നത്. കഴിഞ്ഞ ഒന്നന്നര വർഷമായി പല വാർത്തകളിൽ നിന്നും ഓളിച്ചോടാൻ ആ​ഗ്രഹിച്ച ആളാണ് ഞാൻ. ഈ നാട്ടിൽ എത്ര പ്രതിഷേധിച്ചിട്ടും എത്ര പ്രതികരിച്ചിട്ടും ഒരുകാര്യവും ഇല്ലെന്ന് കരുതി വാർത്തകളിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചു.

ആരും സപ്പോർട്ട് ചെയ്യാൻ ഒരുകാലത്തും ഉണ്ടായിരുന്നില്ല. ഒരുപാട് ശരികൾക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്. കൂടി നിന്ന് ആ​ക്രമിക്കാനെ എല്ലാവരും ശ്രമിച്ചിട്ടുള്ളൂ. ഒരാൾ വിചാരിച്ചത് കൊണ്ട് ഈ നാടിനെ നന്നാക്കാൻ പറ്റില്ലെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ പ്രതിഷേധങ്ങൾ ഉള്ളിൽ ഒതുക്കി, പ്രശ്നങ്ങൾ കണ്ട് കഴിഞ്ഞാൽ പ്രതികരിക്കണ്ട എന്ന് കരുതി ഒരു വിഷയം കാണാതിരുന്നിട്ടുണ്ട്.

കാരണം എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. പക്ഷേ എത്രയൊക്കെ കാണാതിരിക്കാൻ ശ്രമിച്ചാലും ദൈവം നമുക്ക് മുന്നിൽ കാണിച്ച് തരുന്ന ചില വിഷയങ്ങൾ ഉണ്ട്. ഇവിടെ കേരളത്തിൽ, പ്രബുദ്ധമായെന്ന് നമ്മൾ അഭിമാനിച്ച, അഹങ്കരിച്ച കേരളത്തിൽ ഒരു കുഞ്ഞ്..

എന്താണ് ഇതിനൊക്കെ നമ്മൾ പറയേണ്ടത്. ആരാണ് നമ്മളെ സംരക്ഷിക്കേണ്ടത്? ഒരു കുഞ്ഞിന്റെ മരണത്തിൽ എന്ത് ന്യായീകരണമാണ് സർക്കാരും ഉദ്യോ​ഗസ്ഥരും നൽകേണ്ടത്. എല്ലാ പെൺമക്കളും ഉള്ള രക്ഷാകർത്താക്കൾക്ക്, സർക്കാർ ഒരു തോക്ക് കൂടി അനുവദിക്കണമെന്നാണ് ഞാൻ പറയുന്നത്. എല്ലാ പെൺമക്കൾ ജനിക്കുമ്പോഴും രക്ഷാകർത്താക്കൾക്ക് സർക്കാർ തോക്ക് അനുവദിക്കണം.

നിങ്ങൾ ആരും ആരെയും സംരക്ഷിക്കണ്ട. "ഞങ്ങൾക്ക് എന്ത് ചെയ്യാൻ പറ്റും. ഒരു പെൺകുട്ടി റോഡിലൂടെ നടന്ന് പോയാൽ പൊലീസിന് കൂടെ നടക്കാൻ പറ്റുമോ. പ്രദേശത്ത് സിസിടിവി ക്യാമറ ഉണ്ടായിരുന്നു. ഞങ്ങളുടെ കുഴപ്പമാണോ ?" എന്നൊക്കെയാണ് ചോദിച്ചാൽ നിങ്ങൾ പറയുന്നത്. ന്യായീകരണങ്ങൾ നിരവധി നിരത്തിയിട്ട് ഒന്നും ഒരുകാര്യവും ഇല്ല. ആവർത്തിക്കാതിരിക്കണമെങ്കിൽ, ചെയ്യേണ്ട കാര്യങ്ങൾ കൃത്യസമയത്ത് ചെയ്യണം.

പല ആർക്കാരും മാനസികമായി ചിന്തിക്കും മലയാളി പെൺകുട്ടി അല്ലല്ലോ. നമ്മൾ എന്തിനാ പ്രതിഷേധിക്കുന്നതെന്ന്. ഇതുവല്ല ഉത്തർപ്ര​ദേശിലോ ബീഹാറിലോ മധ്യപ്രദേശിലോ മറ്റേതെങ്കിലും ഒരു സ്ഥലത്തോ ആയിരുന്നെങ്കിൽ ഇവിടുത്തെ സാംസ്കാരിക പുരോ​ഗമനവാദികൾ മുഴുവനും ഇറങ്ങിയേനെ. ഇവിടെ ആരും ഇറങ്ങില്ല.

കാരണം മരിച്ചത് ഒരു മലയാളി പെൺകുട്ടി അല്ലല്ലോ. എവിടെ ആയിക്കോട്ടെ. ഇത് നിങ്ങളുടെ കുഞ്ഞാണെന്ന് ചിന്തിക്കൂ. നഷ്ടപ്പെട്ടത് വൈകുന്നേരം സ്കൂളിൽ പോയി തിരിച്ചുവന്ന നിങ്ങളുടെ കുട്ടിയാണെന്ന് ചിന്തിച്ച് നോക്കൂ. സ്കൂളിൽ നിന്നും വന്ന കുട്ടിയെ കാണാൻ ഇല്ലെന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിച്ച് നോക്കൂ.

അവളെ കാണാതെ, അറിയാതെ ഇരിക്കുന്ന നിമിഷത്തെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഇവനെ പോലുള്ളവരെ ശിക്ഷിച്ചാൽ ഇത്തരം സൈക്കോകൾ ഒന്നും അടങ്ങില്ല. പക്ഷേ ഈ സൈക്കോകളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മൃ​ഗത്തെ ഇല്ലാതാക്കണമെങ്കിൽ പ്രതിഷേധങ്ങൾ അതി ഭീകരമായി ഉയരേണ്ടിയിരിക്കുന്നു. അതിന്റെ ഭാ​ഗമായി, വേണ്ട എന്ന് കരുതിയെങ്കിലും പ്രതിഷേധിച്ച് പോകുകയാണ്.

സംസാരിക്കാണ്ടാന്ന് വിചാരിച്ചതാണ്. ആ കുഞ്ഞിന്റെ വീട്ടിലൊന്ന് പോകണമെന്ന് മനസ് കൊണ്ട് വിചാരിച്ചു. ഞാൻ പറയുന്നത് കേട്ട് ആർക്കെങ്കിലും ഒരു വരിയെങ്കിലും എഴുതണമെങ്കിൽ, ഒരു പൊലീസ് ഉദ്യോ​ഗസ്ഥന് അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഒരുനിമിഷം എങ്കിലും തോന്നുന്നുണ്ടെങ്കിൽ എന്ന് തോന്നി മാത്രമാണ് ലൈവിൽ വന്നത്.

ഭീകരമാണ്. ആവർത്തിക്കപ്പെടാൻ പാടില്ലാത്ത കാര്യങ്ങൾ നമ്മുടെ കേരളത്തിൽ നിരവധി തവണ ആവർത്തിച്ച് കൊണ്ടേയിരിക്കുന്നു. പെൺകുഞ്ഞുങ്ങളെ വളർത്താൻ മാതാപിതാക്കൾക്ക് ഭയമായിരിക്കുന്നു. സ്കൂളിൽ പോകുന്ന കുട്ടികൾ കൃത്യസമയത്ത് തിരിച്ച് വന്നില്ലെങ്കിൽ എല്ലാ രക്ഷിതാക്കളുടെയും ഉള്ളിൽ ആധി ഉണ്ടാക്കുന്ന അവസ്ഥയിലൂടെ കേരളം കടന്ന് പോകാൻ പാടില്ല. സമാധാനവും സ്വസ്ഥതയും സന്തോഷവും നിറഞ്ഞ ജീവിതം എല്ലാ കുടുംബങ്ങൾക്കും ഉണ്ടാവണം.

സ്ത്രീശാക്തീകരണവും പുരോ​ഗമനവും സമത്വവും പറഞ്ഞ് നടക്കുന്ന പുരോ​ഗമനവാദികളോട് എനിക്ക് പലപ്പോഴും തോന്നുന്ന പുച്ഛം ഇതൊക്കെ തന്നെയാണ്. ഇറങ്ങി സംരക്ഷിക്കൂ. നമ്മുടെ ചുറ്റുമുള്ള നിലവിളികൾ കേൾക്കൂ. അയൽപക്കത്ത് ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടാൽ അത് ഹാഷ്ടാ​ഗ് ഇട്ട് ആസ്വദിക്കാതെ ഇറങ്ങി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യണം. ഒരു കുട്ടിയെ കണ്ടുകഴിഞ്ഞാൽ, സ്ത്രീയെ കണ്ടാൽ അനാവശ്യമായി അവളുടെ ശരീരത്ത് തൊടാൻ പറ്റാത്തവിധം അവനെ ഭയപ്പെടുത്തുന്ന ഘടകമായി നമ്മൾ ഓരോരുത്തരും മാറണം.

ഒരു സ്ത്രീക്കും ഒരു രീതിയിലും മാനത്തിനും കേടുവരാത്ത രീതിയിൽ ജീവിക്കാൻ ഈ കേരളത്തിൽ കഴിയണം. പ്രായഭേദമെന്യെ..അതിന് വേണ്ടിയാകണം നമ്മൾ ഓരോരുത്തരും കൈ കോർക്കേണ്ടതും സംസാരിക്കേണ്ടതും. ഞാൻ വൈകാരികമായാണ് സംസാരിക്കുന്നത്. ചിലപ്പോൾ മോശമായി വായിൽ നിന്നും പലതും വരും. അപ്പോൾ പലരും വരും അഖിൽ സംസാരിച്ചത് മോശമായെന്ന് പറഞ്ഞ്.

അല്ലാതെ രണ്ട് പെൺമക്കൾ ഉള്ള ഒരച്ഛന്റെ വൈകാരികമായ പ്രതികരണമാണെന്ന് ആരും മനസിലാക്കത്തില്ല. ആ കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും നീതി നേടി കൊടുക്കാൻ പറ്റുന്ന കാര്യങ്ങൾ സംഭവിക്കട്ടെ. മരിച്ചത് ഒരു പെൺ കുഞ്ഞാണ്. സംഭവിച്ചത് നമ്മുടെ കൺമുൻപിൽ ആണ്. നമുക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആവർത്തിക്കാതിരിക്കട്ടെ. ഇങ്ങനെ ചെയ്യാതിരിക്കാൻ ഒരോ ക്രിമിനലിന്റെ ഉള്ളിലും ഭയം സൃഷ്ടിക്കണം. ആ ഭയമാണ് നമ്മുടെ പ്രതിഷേധം.

Content Highlight: #justification #government #officials #death #child #AkhilMarar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup