---
title: "#murali | അവസാനം വരെ മുരളിക്ക് ആ ദേഷ്യം ഉണ്ടായിരുന്നു; കാരണം ഇത്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്"
english_title: "Murali had that anger till the end; This is because; The producer is outspoken"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134500/murali-had-that-anger-till-the-end-this-is-because-the-producer-is-outspoken-new"
published_at: "2023-07-28T20:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3d7e330758_murali_1.jpg"
keywords: []
---

# #murali | അവസാനം വരെ മുരളിക്ക് ആ ദേഷ്യം ഉണ്ടായിരുന്നു; കാരണം ഇത്; തുറന്ന് പറഞ്ഞ് നിർമ്മാതാവ്

> **Lead Summary:** മലയാള സിനിമാ രം​ഗത്ത് ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച മുരളി. നാടകരം​ഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന മുരളി ചെയ്ത സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. സിനിമയിൽ മുരളി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വെങ്കലം, അമരം, വരവേൽപ്പ്, കിരീടം, തുടങ്ങിയ സിനിമകളിൽ മുരളിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. മികച്ച നടനായിട്ടും ഇടക്കാലത്ത് നടന്റെ കരിയർ ​ഗ്രാഫിൽ വലിയ താഴ്ച സംഭവിച്ചിട്ടുണ്ട്.

## Article Content

മലയാള സിനിമാ രം​ഗത്ത് ശ്രദ്ധേയമായ ഒരുപിടി വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് അന്തരിച്ച മുരളി. നാടകരം​ഗത്ത് നിന്നും സിനിമകളിലേക്ക് കടന്ന് വന്ന മുരളി ചെയ്ത സിനിമകൾ ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്. സിനിമയിൽ മുരളി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വെങ്കലം, അമരം, വരവേൽപ്പ്, കിരീടം, തുടങ്ങിയ സിനിമകളിൽ മുരളിക്ക് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു. മികച്ച നടനായിട്ടും ഇടക്കാലത്ത് നടന്റെ കരിയർ ​ഗ്രാഫിൽ വലിയ താഴ്ച സംഭവിച്ചിട്ടുണ്ട്.

ഇതിന് പല കാരണങ്ങളും ആണ് സിനിമാ ലോകത്ത് പറഞ്ഞ് കേൾക്കുന്നത് . നിരുത്തരവാദിത്വമാണ് മുരളിക്ക് വിനയായതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഷൂട്ടിം​ഗിന് എത്താതിരിക്കുക, സെറ്റിലെ പ്രശ്നങ്ങൾ തുടങ്ങിയ ആരോപണങ്ങൾ നടന് നേരെ വന്നിട്ടുണ്ട്.മദ്യപാനം മൂലമുള്ള പ്രശ്നങ്ങളും നടന്റെ ജീവിതത്തെ ബാധിച്ചിരുന്നെന്നും വാദമുണ്ട്. കരിയറിൽ ഒരുപിടി നല്ല സിനിമകൾ മുരളിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം.

സിനിമയിൽ ലാൽ ചെയ്ത വേഷത്തിലേക്ക് ആദ്യം പരി​ഗണിച്ചത് മുരളിയെയാണ്. എന്നാൽ മുരളിക്ക് പകരം ലാലിനെ കാസ്റ്റ് ചെയ്യാൻ സംവിധായകൻ ജയരാജ് തീരുമാനിക്കുകയായിരുന്നു. കളിയാട്ടത്തിന്റെ നിർമാതാവ് കെ രാധാകൃഷ്ണനാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സിനിമയുടെ ആദ്യ ഘട്ട ചർച്ചകളിലാണ് മുരളിയെ കഥാപാത്രത്തിലേക്ക് തീരുമാനിച്ചതെന്ന് ഇദ്ദേഹം പറയുന്നത് . രണ്ടാമത് പ്ലാൻ ചെയ്തപ്പോൾ സിനിമയിലേക്ക് ലാലിനെ കാസ്റ്റ് ചെയ്താലോ എന്ന് ജയരാജ് ചോദിച്ചു.

ലാലിനെ കണ്ട് പുള്ളിക്ക് സ്ട്രെെക് ചെയ്തു. ഞാൻ ആദ്യം കുറേ എതിർത്തു. താടി കാരണം കഥാപാത്രത്തിന് പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. താടി എടുക്കണം എന്ന് ആദ്യം പറഞ്ഞിരുന്നു.  മാറ്റിയ കാര്യം മുരളി ചേട്ടനോട് പറഞ്ഞു. പടത്തിൽ നിന്ന് മാറ്റിയ ദേഷ്യം മുരളി ചേട്ടന് അവസാനം വരെയുണ്ടായിരുന്നു. പുള്ളിക്കത് ഭയങ്കര വിഷമം ആയിരുന്നു . പക്ഷെ ഞാൻ മനപ്പൂർവം ചെയ്തതല്ല. മുരളി ചേട്ടന്റെ പെർഫോമൻസിനെക്കുറിച്ച് പ്രേക്ഷകർക്ക് അറിയാം. ലാലിനെ കാസ്റ്റ് ചെയ്താൽ ഒരു പുതുമ തോന്നുമെന്നാണ് ജയരാജ് ചിന്തിച്ചതെന്നും നിർമാതാവ് കെ രാധാകൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/134500/murali-had-that-anger-till-the-end-this-is-because-the-producer-is-outspoken-new)