---
title: "#dileep |ഞാൻ ലാൽ ജോസിന്റെ അടുത്തിരുന്ന് കരഞ്ഞിട്ടുണ്ട് - കാരണം വെളിപ്പെടുത്തി  ദിലീപ്"
english_title: "#cried #sitting #next #LalJose #Dileep #reveals #reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/134477/cried-sitting-next-laljose-dileep-reveals-reason"
published_at: "2023-07-28T19:24:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3c8a26c5e0_dileep.jpg"
keywords: []
---

# #dileep |ഞാൻ ലാൽ ജോസിന്റെ അടുത്തിരുന്ന് കരഞ്ഞിട്ടുണ്ട് - കാരണം വെളിപ്പെടുത്തി  ദിലീപ്

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് ദിലീപ് . എന്ത് റിസ്ക്ക് എടുത്തും ദിലീപ് തന്നെ ഏൽപ്പിച്ച കഥാപാത്രം മനോഹരമാക്കും എന്നതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങളുമായി ദിലീപിന് അടുത്തേക്ക് സംവിധായകർക്ക് ധൈര്യമായി ചെല്ലാം. 

## Article Content

മലയാളികളുടെ പ്രിയ നടനാണ് ദിലീപ് . എന്ത് റിസ്ക്ക് എടുത്തും ദിലീപ് തന്നെ ഏൽപ്പിച്ച കഥാപാത്രം മനോഹരമാക്കും എന്നതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങളുമായി ദിലീപിന് അടുത്തേക്ക് സംവിധായകർക്ക് ധൈര്യമായി ചെല്ലാം. 

ഇപ്പോഴിതാ ബിഹൈൻവുഡ്സ് ഫാൻസ് മീറ്റിൽ സംസാരിക്കവെ ചാന്ത്പൊട്ടിന് ശേഷം താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. രാധാക‍ൃഷ്ണനെന്ന കഥാപാത്രം ഷൂട്ട് കഴിഞ്ഞിട്ടും ശരീരത്തിൽ നിന്നും പോകാതെ ആയതോടെ സംവിധായകൻ ലാൽ ജോസിന്റെ അടുത്തിരുന്ന് പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്.

'ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നു. ഞാണിന്മേൽ പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാൽ കയ്യിൽ നിന്നും പോകും. മാത്രമല്ല അവരുടെ ഇമോഷൻസ് ഞാൻ കണ്ടിട്ടുമില്ല. ഇമോഷൻ ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.' 

'അതുപോലെ തന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനിൽ നിന്നും മാറാൻ സമയമെടുത്തു. ആദ്യം ഞാൻ ഒന്ന് പേടിച്ചുപോയി. ലാൽ ജോസിന്റെ അടുത്തിരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും പിന്നീട് രാധയുണ്ടായിരുന്നു.

ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു.' 'എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാൻ ഇനി ഇങ്ങനെ തന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാൻ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാൻ ചെയ്തത് സ്പീഡാണ്. അതിൽ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്ര​ഗിൾ ചെയ്തിട്ടുണ്ടെന്നും', ദിലീപ് പറയുന്നു.

മുമ്പൊക്കെ രണ്ടും മൂന്നും ദിലീപ് സിനിമകൾ എല്ലാ വർഷവും തിയേറ്ററുകളിൽ എത്തുമായിരുന്നു. എന്നാൽ ഇപ്പോൾ വർഷത്തിൽ ഒന്ന് എന്ന നിലയിലേക്ക് ദിലീപ് സിനിമകൾ ചുരുങ്ങി. പണ്ടൊക്കെ ദിലീപ് സിനിമകൾ കാണാൻ ആളുകൾ കുടുംബസമേതം തിയേറ്ററുകളിലേക്ക് എത്തുമായിരുന്നു. അന്ന് ഇറങ്ങിയിരുന്ന ഒട്ടുമിക്ക ​ദിലീപ് സിനിമകളും ഫാമിലി എന്റർടെയ്നറായിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/134477/cried-sitting-next-laljose-dileep-reveals-reason)