'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്
Nov 28, 2021 11:36 AM | By Divya Surendran

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (Marakkar). റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. മോഹന്‍ലാല്‍ (Mohanlal) അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിനൊപ്പം നെടുമുടി വേണു, സിദ്ദിഖ്, മഞ്ജു വാര്യര്‍, ബാബുരാജ്, അര്‍ജുന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഷോര്‍ട്ട് ഗ്ലിംപ്‍സുകളും പുതിയ ടീസറിലുണ്ട്.

മൂന്നാമത്തെ ടീസര്‍ ആണിത്. ടീസറുകളും പാട്ടുകളും അടക്കമുള്ള ചിത്രത്തിന്‍റെ എല്ലാ പ്രീ-റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കും വന്‍ പ്രതികരണമാണ് ഇതുവരെ ലഭിച്ചത്. പ്രിയദര്‍ശന്‍റെയും (Priyadarshan) മോഹന്‍ലാലിന്‍റെയും സ്വപ്‍ന പ്രോജക്റ്റ് ആയ ചിത്രം മലയാളത്തിലെ ആദ്യ 100 കോടി ബജറ്റ് ചിത്രം കൂടിയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.


മരക്കാര്‍ നാലാമന്‍റെ കഥ പറയുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ്. കൊവിഡ് എത്തുന്നതിനു മുന്‍പ് തിയറ്റര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്ന ചിത്രം പിന്നീട് അനിശ്ചിതമായി നീണ്ടുപോയി. അവസാനം കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ഡയറക്റ്റ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം തിയറ്ററുകളിലേക്കു തന്നെ എത്തുകയായിരുന്നു.

അതേസമയം ഏറെക്കാലം കാത്തിരുന്ന ചിത്രത്തിന്‍റെ റിലീസ് ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കേരളത്തില്‍ മാത്രം അറുനൂറിലധികം ഫാന്‍സ് ഷോകളാണ് റിലീസ് ദിനത്തില്‍ ചാര്‍ട്ട് ചെയ്‍തിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ സെന്‍ററുകളിലും ഫാന്‍സ് ഷോകളുണ്ട്.

അതേസമയം ഫാന്‍സ് ഷോകള്‍ അല്ലാതെയുള്ള റിലീസ് ദിന പ്രദര്‍ശനങ്ങളുടെയൊക്കെ ടിക്കറ്റുകള്‍ ഏകദേശം തീര്‍ന്ന സ്ഥിതിയാണ്. ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് നേരത്തേ ആരംഭിച്ചിരുന്നു. ഡിസംബര്‍ 2 പുലര്‍ച്ചെ 12 മണിക്ക് ആദ്യ ഫാന്‍സ് ഷോകള്‍ ആരംഭിക്കും. പല തിയറ്ററുകളിലും മരക്കാരിന്‍റെ ആദ്യ ദിനം 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രദര്‍ശനമുണ്ട്.

'marakkar: arabikkadalinte simham'; Third teaser out

Next TV

Related Stories
മനീഷ് കുറുപ്പ് ഒരുക്കിയ

Jan 19, 2022 07:55 PM

മനീഷ് കുറുപ്പ് ഒരുക്കിയ "വെള്ളരിക്കാപ്പട്ടണം" റിലീസിനൊരുങ്ങി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിതഗന്ധിയായ പ്രമേയമൊരുക്കിയ...

Read More >>
 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Jan 19, 2022 07:35 PM

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി

'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി...

Read More >>
ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

Jan 19, 2022 04:41 PM

ആസിഫ് അലിയും ജീത്തു ജോസഫും ഒന്നിക്കുന്നു ?

ഇപ്പോഴിതാ ആസിഫ് അലിയും ജീത്തുവും ഒന്നിക്കുന്നുവെന്ന വാർത്തയാണ്...

Read More >>
'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

Jan 19, 2022 03:13 PM

'മോഹന്‍ലാലിനെ അറിയില്ല'; മകനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

അതുകൊണ്ട് അപ്പുവും മകന്‍ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹന്‍ലാല്‍ എന്നാല്‍ ആരാണെന്ന് അറിയില്ല....

Read More >>
നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

Jan 19, 2022 02:10 PM

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു

നടൻ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു....

Read More >>
'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

Jan 19, 2022 01:16 PM

'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നു?

എന്നാൽ ഇപ്പോഴിതാ ബിജു മേനോന്റെ 'വെള്ളിമൂങ്ങ'യ്‍ക്ക് രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍....

Read More >>
Top Stories