---
title: "#AjuVarghese |ഞാന്‍ ബുക്ക് വില്‍ക്കാന്‍ പോയിട്ടുണ്ട്, എന്നാല്‍ ആരും വാങ്ങിയില്ല - അജു വര്‍ഗീസ്"
english_title: "#Actor #AjuVarghese #tells #story #going #sell #books #Madras. "
publisher: "moviemax.in"
canonical_url: "https://moviemax.in/news/131178/actor-ajuvarghese-tells-story-going-sell-books-madras"
published_at: "2023-07-17T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b51dbb358e6_aju.jpg"
keywords: []
---

# #AjuVarghese |ഞാന്‍ ബുക്ക് വില്‍ക്കാന്‍ പോയിട്ടുണ്ട്, എന്നാല്‍ ആരും വാങ്ങിയില്ല - അജു വര്‍ഗീസ്

> **Lead Summary:** മദ്രാസില്‍ ആയിരുന്ന കാലത്ത് ബുക്ക് വില്‍ക്കാന്‍ പോയ കഥ പറഞ്ഞ് നടന്‍ അജു വര്‍ഗീസ്. മദ്രാസിലുള്ള ഹിന്ദുസ്ഥാന്‍ കോളജിലാണ് അജു പഠിച്ചത്. കോളേജ് കഴിഞ്ഞ സമയത്ത് ബുക്ക് വില്‍ക്കാന്‍ പോയതിനെ കുറിച്ചാണ് അജു തുറന്നു പറഞ്ഞിരിക്കുന്നത്. ‘കേരള ക്രൈം ഫയല്‍സ്’ സീരിസിന്റെ പ്രമോഷനിടയ്ക്ക് ആയിരുന്നു താരം സംസാരിച്ചത്.

## Article Content

മദ്രാസില്‍ ആയിരുന്ന കാലത്ത് ബുക്ക് വില്‍ക്കാന്‍ പോയ കഥ പറഞ്ഞ് നടന്‍ അജു വര്‍ഗീസ്. മദ്രാസിലുള്ള ഹിന്ദുസ്ഥാന്‍ കോളജിലാണ് അജു പഠിച്ചത്. കോളേജ് കഴിഞ്ഞ സമയത്ത് ബുക്ക് വില്‍ക്കാന്‍ പോയതിനെ കുറിച്ചാണ് അജു തുറന്നു പറഞ്ഞിരിക്കുന്നത്. ‘കേരള ക്രൈം ഫയല്‍സ്’ സീരിസിന്റെ പ്രമോഷനിടയ്ക്ക് ആയിരുന്നു താരം സംസാരിച്ചത്.

”ഞാന്‍ ബുക്ക് വില്‍ക്കാന്‍ പോയിട്ടുണ്ട്. കോളേജ് കഴിഞ്ഞ സമയത്ത്. എന്‍സൈക്ലോപീഡിയയായിരുന്നു. എന്നെ ആ ജോലിയിലേക്ക് ക്ഷണിച്ചൊരു വ്യക്തി ഞാന്‍ അതില്‍ പ്രവേശിക്കും മുമ്പ് എന്നോട് പറഞ്ഞത് ഈ ജോലി എന്റെ കരിയര്‍ വേറെ ലെവലില്‍ എത്തിക്കുമെന്നാണ്. അടയാറില്‍ നിന്നും ഞാന്‍ അവനൊപ്പം ഒരു ഓഫീസിലേക്ക് പോയി.”

”അവിടെ ചെന്നപ്പോള്‍ നല്ല ഭാരമുള്ള ഒരു ബാഗ് എനിക്ക് തന്നു. അതില്‍ വലിയ അഞ്ച് എന്‍സൈക്ലോപീഡിയ ഉണ്ടായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു. ആ ബാഗുമായി അവര്‍ക്കൊപ്പം ഞാന്‍ ബസില്‍ കയറി മദ്രാസ് ക്രിസ്ത്യന്‍ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോയി.

അത് വളരെ ഉള്ളിലുള്ള ഒരു സ്ഥലമാണ്.” ”അവിടെ പോയി ഓരോ കടയിലും മറ്റും കയറി ഇറങ്ങി എന്‍സൈക്ലോപീഡിയ വില്‍ക്കാന്‍ നോക്കി. ആരും വാങ്ങിയില്ല. തമിഴ്‌നാടിന്റെ ഉള്‍പ്രദേശങ്ങളില്‍ പോയി എന്‍സൈക്ലോപീഡിയ വില്‍ക്കാന്‍ നോക്കിയാല്‍ ആരെങ്കിലും വാങ്ങുമോ? അന്ന് ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും ഒന്ന് പോലും വിറ്റില്ല.”

”വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് മടുത്തു. ഞാന്‍ പതിയെ എനിക്ക് ആ ജോലി വാങ്ങിത്തന്ന വ്യക്തിയുടെ കൈലിന് സമീപത്ത് ബാഗ് വെച്ച് ബസില്‍ നിന്നും പതിയെ ഇറങ്ങിപ്പോയി. ആ ജോലിയോട് ഒരു ശതമാനം പോലും താല്‍പര്യവും തോന്നിയിരുന്നില്ല” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസ് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/131178/actor-ajuvarghese-tells-story-going-sell-books-madras)