---
title: "#jailermovie |രജനികാന്തിന്റെ 'ജയിലർ' പ്രതിസന്ധിയിൽ...! ടൈറ്റിൽ മാറ്റണമെന്ന് മലയാളം 'ജയിലർ' നിർമ്മാതാക്കൾ "
english_title: "In #Rajinikanth's #'Jailer' crisis...! #Malayalam'Jailer' makers want to change the title"
publisher: "moviemax.in"
canonical_url: "https://moviemax.in/news/130929/in-rajinikanths-jailer-crisis-malayalamjailer-makers-want-to-change-the-title"
published_at: "2023-07-16T20:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b40316a2722_jailer.jpg"
keywords: []
---

# #jailermovie |രജനികാന്തിന്റെ 'ജയിലർ' പ്രതിസന്ധിയിൽ...! ടൈറ്റിൽ മാറ്റണമെന്ന് മലയാളം 'ജയിലർ' നിർമ്മാതാക്കൾ 

> **Lead Summary:** **ര**ജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്നർ 'ജയിലർ' പ്രതിസന്ധിയിൽ. സിനിമയുടെ ടൈറ്റിൽ തന്നെയാണ് പ്രധാന കാരണം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം എന്നതിലുപരി ടൈറ്റിലാണ് പ്രേക്ഷകർക്ക് സിനിമ കാണാനുള്ള ആവേശമുണ്ടാക്കിയിരിക്കുന്നത്, കൂടാതെ ടൈറ്റിൽ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

## Article Content

**ര**ജനികാന്തിന്റെ വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്നർ 'ജയിലർ' പ്രതിസന്ധിയിൽ. സിനിമയുടെ ടൈറ്റിൽ തന്നെയാണ് പ്രധാന കാരണം. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രം എന്നതിലുപരി ടൈറ്റിലാണ് പ്രേക്ഷകർക്ക് സിനിമ കാണാനുള്ള ആവേശമുണ്ടാക്കിയിരിക്കുന്നത്, കൂടാതെ ടൈറ്റിൽ കഥാപാത്രത്തെ രജനികാന്ത് അവതരിപ്പിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

എന്നാൽ അതേ പേരിൽ മറ്റൊരു സിനിമയും ക്ലാഷ് റിലീസായി ഇറങ്ങിയാൽ എന്താകും സംഭവിക്കുക. ജയിലറിന്റെ കാര്യത്തിൽ ഇതാണ് ഉണ്ടായത്. നെൽസൺ ദിലീപ്കുമാർ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് ചിത്രമാണ് 'ജയിലർ'. എന്നാൽ ഇതേ പേരിൽ സക്കീർ മടത്തിൽ, എൻ കെ മുഹമ്മദ് എന്നിവർ സംവിധാനം ചെയ്ത് ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ പേരും 'ജയിലർ' എന്നാണ്.

തമിഴ് ജയിലറിന്റെ കഥയുമായി ബന്ധമില്ലെങ്കിൽ പോലും സിനിമയുടെ പേര് പ്രേക്ഷകരിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് മലയാളം ജയിലർ നിർമ്മാതാക്കൾ പറയുന്നത്. തമിഴ് ജയിലറിന്റെ പേര് കേരളത്തിലെങ്കിലും മാറ്റണമെന്നാണ് മലയാളം നിർമ്മാതാക്കളുടെ ആവശ്യം. സക്കീർ മടത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇത് ഗൗരവമേറിയ വിഷയമാണെന്ന് വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ സൺ പിക്‌ചേഴ്സിനെ ഇക്കാര്യം അറിയിച്ചിരുന്നുവന്നും സക്കീർ പറഞ്ഞു. എന്നാൽ കേരളത്തിലായാലും രജനികാന്ത് ചിത്രത്തിന്റെ ടൈറ്റിൽ മാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് നിർമ്മാതാക്കളുടെ നിലപാടെന്നാണ് അവർ പറഞ്ഞതെന്ന് സക്കീർ കൂട്ടിച്ചേർത്തു. 'ജയിലര്‍' എന്ന പേര് ആദ്യം രജിസ്റ്റര്‍ ചെയ്തത് ഞങ്ങളാണ്.

2021 ഓഗസ്റ്റ് 21നാണ് കേരള ഫിലിം ചേമ്പറില്‍ ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്‍തത്. എന്നാല്‍ രജനികാന്ത് നായകനാകുന്ന 'ജയിലറെ'ന്ന സിനിമ അവര്‍ രജിസ്റ്റര്‍ ചെയ്യുന്നത് 2022ലാണ്. ഒരു ചെറിയ സിനിമയാണ് ഞങ്ങൾ ഒരുക്കുന്നത്. ടൈറ്റിൽ ഇനിയും മാറ്റിയാൽ അത് സിനിമയെ പ്രതികൂലമായി ബാധിക്കും.

ഒപ്പം, മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ മോഹൻലാൽ തമിഴ് ജയിലറില്‍ ഉള്ളതിനാൽ ടൈറ്റിൽ മാറ്റുന്നത് സിനിമയുടെ കളക്ഷനെ ബാധിക്കില്ല, അവർ കൂട്ടിച്ചേർത്തു. എന്നാൽ വലിയ താരങ്ങളെ വെച്ച് നിർമ്മിച്ചിരിക്കുന്നതിനാൽ തലക്കെട്ട് മാറ്റാൻ കഴിയില്ലെന്നാണ് സൺ പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/130929/in-rajinikanths-jailer-crisis-malayalamjailer-makers-want-to-change-the-title)