---
title: "#sneha | സിസേറിയൻ ചെയ്യാൻ പെട്ടന്നാണ് തീരുമാനിച്ചത്; ഗർഭകാല അനുഭവം പങ്കു വച്ച് സ്നേഹ"
english_title: "#suddenly #they #decided #todo #Cesarean #pregnency #experience #sharing #sneha "
publisher: "moviemax.in"
canonical_url: "https://moviemax.in/news/129546/suddenly-they-decided-todo-cesarean-pregnency-experience-sharing-sneha"
published_at: "2023-07-12T08:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ae1ae63f829_sneha_1.jpg"
keywords: []
---

# #sneha | സിസേറിയൻ ചെയ്യാൻ പെട്ടന്നാണ് തീരുമാനിച്ചത്; ഗർഭകാല അനുഭവം പങ്കു വച്ച് സ്നേഹ

> **Lead Summary:** സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത് . ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവാവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കഴിഞ്ഞ ദിവസം സ്നേഹ സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചിരുന്നു.

## Article Content

സീരിയല്‍ ആരാധകരുടെ പ്രിയ താരങ്ങളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും അടുത്തിടെയാണ് ആണ്‍കുഞ്ഞ് പിറന്നത് . ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവാവധി കഴിഞ്ഞ് സ്നേഹ മറിമായത്തിന്റെ സെറ്റിൽ തിരിച്ചെത്തിയത്. കുഞ്ഞിനൊപ്പമുള്ള ആദ്യത്തെ ഫോട്ടോഷൂട്ട് ചിത്രങ്ങളും കഴിഞ്ഞ ദിവസം സ്നേഹ സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചിരുന്നു.

ആരോ​ഗ്യവതിയായിരുന്ന സ്നേഹയുടേത് നോർമൽ ഡെലിവറിയായിരുന്നില്ല പകരം സിസേറിയനായിരുന്നു. ഒമ്പതാം മാസത്തിൽ നിറവയറിൽ നൃത്തം വരെ ചെയ്തിരുന്ന സ്നേഹയ്ക്ക് എന്തുകൊണ്ട് സിസേറിയൻ വേണ്ടി വന്നു എന്നാണ് എല്ലാവരുടെയും സംശയം. ഇപ്പോഴിതാ ആരാധകരുടെ ആവശ്യപ്രകാരം സ്വന്തം യുട്യൂബ് ചാനലിൽ ഡെലിവറി സ്റ്റോറി പങ്കുവെച്ച് എത്തിയിരിക്കുകയാണ് സ്നേഹ ശ്രീകുമാർ. പ്രസവവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറിയത് ഡെലിവറിക്ക് ശേഷമാണെന്നും സ്നേഹ പറയുന്നു.

സിസേറിയൻ ചെയ്യുന്നതിന് മുമ്പ് എപ്പിഡ്യൂറൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകളും തനിക്ക് ഉണ്ടായിരുന്നുവെന്നും സ്നേഹ പറയുന്നു. വലിയൊരു ഡെലിവറി സ്റ്റോറിയൊന്നും പറയാനില്ല. ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായപ്പോൾ സ്കാൻ ചെയ്തു. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും കാണാത്തത് കൊണ്ട് നോർമൽ ഡെലിവറി എന്ന രീതിയിലാണ് മുന്നോട്ട് പോയത് . പെയിൻ‌ ഇൻഡ്യൂസ് ചെയ്തപ്പോൾ ചെറിയ വേദന വന്നു. ഞാൻ ഡെലിവറിക്കായി ആശുപത്രിയിലേക്ക് പോയപ്പോൾ ഒരു പാക്കറ്റ് മിച്ചറൊക്കെ കയ്യിൽ കരുതിയിരുന്നു. പെയിൻ വരുന്നത് വരെ കഴിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ ചെയ്തത്.

പക്ഷെ വെളുപ്പിന് തന്നെ ലേ​ബർ റൂമിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. രാവിലെ അഞ്ചര ആയപ്പോഴേക്കും റെഡിയായി ലേബർ റൂമിലേക്ക് പോയി. ശേഷം എനിമയൊക്കെ തന്ന് വയറ് ക്ലീൻ ചെയ്തു. അപ്പോഴേക്കും എനിക്ക് ടെൻഷനായി കാരണം എനിക്ക് വിശപ്പ് സഹിക്കാൻ കഴിയില്ല. ഇനി പ്രസവിക്കുന്നത് വരെ ഭക്ഷണം കിട്ടില്ലെന്നാണ് കരുതിയത്. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ‌ ഇഡ്ഡലിയും ചായയും തന്നു. പെയിൻ ഇൻഡ്യൂസ് ചെയ്തിട്ടും ചെറിയ പെയിനെ ഉണ്ടായിരുന്നുള്ളു. അതിനിടയിൽ ലേബർ റൂമിൽ കിടന്ന് ഞാൻ ഉറങ്ങി. ഒരു ജൂനിയർ ഡോക്ടർ വന്ന് ചോദിക്കുകയും ചെയ്തു. ഇവിടെ കിടന്ന് ഉറങ്ങിയാൽ മതിയോ പ്രസവിക്കണ്ടേയെന്ന്.

ഉച്ചയായപ്പോൾ ഡോക്ടർ വന്ന് പറഞ്ഞു കുഞ്ഞിന്റെ തല മാത്രമെ വരുന്നുള്ളുവെന്ന്. കുഞ്ഞിന് വെയിറ്റ് കൂടുതലാണ് എന്നതാണ് കാരണമായി ഡോക്ടർ പറഞ്ഞത്.  പെട്ടന്ന് സിസേറിയൻ തീരുമാനിച്ചത് കുഞ്ഞിന്റെ കോഡ് ചുറ്റിയതുകൊണ്ടാണെന്ന് പിറ്റേദിവസമാണ് ഡോക്ടർ എന്നോട് പറഞ്ഞത്. കുഞ്ഞിന് വേറെ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. ഒമ്പത് മാസം വരെ  പറയത്തക്ക ആരോ​ഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. അതുപോലെ തന്നെ എപ്പിഡ്യൂറൽ എടുത്തതിന്റെ പേരിൽ നടുവേദനയൊന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും കുഞ്ഞിനെ പുഷ് ചെയ്യാനുള്ള ആരോ​ഗ്യം നമ്മുടെ ശരീരത്തിൽ‌ ഉണ്ടാകാൻ വേണ്ടിയാണ് എപ്പിഡ്യൂറൽ ഉപയോ​ഗിക്കുന്നതെന്നും സ്നേഹ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/129546/suddenly-they-decided-todo-cesarean-pregnency-experience-sharing-sneha)