---
title: "#schadrashekhar |ദിലീപിനോട് പറഞ്ഞ കഥ വേറെ ആളെ വച്ച് സിനിമയാക്കി, അത് ഹിറ്റായി; തുറന്നടിച്ച് നിര്‍മ്മാതാവ് "
english_title: "The story told to #Dileep was made into a #film by another person and it became a hit; Open #producer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/128287/the-story-told-to-dileep-was-made-into-a-film-by-another-person-and-it-became-a-hit-open-producer"
published_at: "2023-07-07T15:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a7de338111c_dileep.jpg"
keywords: []
---

# #schadrashekhar |ദിലീപിനോട് പറഞ്ഞ കഥ വേറെ ആളെ വച്ച് സിനിമയാക്കി, അത് ഹിറ്റായി; തുറന്നടിച്ച് നിര്‍മ്മാതാവ് 

> **Lead Summary:** **ദി**ലീപിനെ നായകനാക്കി രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ചെസ്. കണ്ണുകാണാത്തയാളായി അഭിനയിച്ച് പ്രതികാരം ചെയ്യുന്ന നായകന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച താരനിരയുമായി എത്തിയ ചിത്രം മിന്നും വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ സിനിമ നിര്‍മ്മിക്കാനിരുന്നത് താനാണെന്നാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറയുന്നത്.

## Article Content

**ദി**ലീപിനെ നായകനാക്കി രാജ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ചെസ്. കണ്ണുകാണാത്തയാളായി അഭിനയിച്ച് പ്രതികാരം ചെയ്യുന്ന നായകന്റെ കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. മികച്ച താരനിരയുമായി എത്തിയ ചിത്രം മിന്നും വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഈ സിനിമ നിര്‍മ്മിക്കാനിരുന്നത് താനാണെന്നാണ് നിര്‍മ്മാതാവ് എസ് ചന്ദ്രകുമാര്‍ പറയുന്നത്.

ദിലീപിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് ദി ഡോണ്‍. ഈ സിനിമയുടെ നിര്‍മ്മാതാവാണ് ചന്ദ്രകുമാര്‍. നേരത്തെ താന്‍ ദിലീപിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം ചെസ് ആയിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ കഥ ഇഷ്ടപ്പെട്ട ദിലീപ് മറ്റ് ചിലരെക്കൊണ്ട് എഴുതിച്ച് സിനിമയാക്കുകയായിരുന്നു എന്നാണ് ചന്ദ്രകുമാര്‍ പറയുന്നത്. ഉദയകൃഷ്ണയും സിബി കെ തോമസുമാണ് ചെസ് എഴുതിയത്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോടായിരുന്നു ചന്ദ്രകുമാര്‍ മനസ് തുറന്നത്.

''ഒരു ദിവസം ദിലീപിനെ ഹോട്ടലില്‍ വച്ചു കണ്ടു. രഞ്ജിത്തേട്ടനും കൂടെയുണ്ടായിരുന്നു. നമ്മുടെ ചന്ദ്രനെ രക്ഷപ്പെടുത്താന്‍ എന്തെങ്കിലും വഴിയുണ്ടാകുമോ എന്ന് ചോദിച്ചു. അതിനെന്താ ചന്ദ്രന്‍ നമുക്ക് അറിയുന്നതല്ലേ, ചെറുപ്പം മുതല്‍ക്കുള്ള പരിചയമല്ലേ എന്ന് പറഞ്ഞു. ഞാന്‍ ഉടന്‍ തന്നെ ഡേറ്റ് കൊടുക്കാം ആരാണ് സംവിധായകന്‍ എന്ന് വച്ചാല്‍ നോക്കൂവെന്ന് പറഞ്ഞു. എന്റെ മനസിലുണ്ടായിരുന്നത് ഷാജി കൈലാസാണ്. സാറിന്റെ സിനിമകള്‍ കുട്ടിക്കാലത്ത് കണ്ട് വളര്‍ന്നതാണ്. അദ്ദേഹത്തിന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ്. എപ്പോള്‍ വേണമെങ്കിലും ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്'' ചന്ദ്രകുമാര്‍ പറയുന്നു.

സബ്ജക്ട് ഉണ്ടാക്കിയത് ജയപ്രകാശ് സാര്‍ ആയിരുന്നു. നല്ല ത്രില്ലുള്ള വിഷയം ആയിരുന്നു. ആ കഥ ദിലീപിന് ഇഷ്ടപ്പെട്ടു. പക്ഷെ ദിലീപ് ആ കഥ വേറെ എഴുത്തുകാരോട് പോയി പറഞ്ഞു. അവരത് തിരക്കഥയാക്കി. അങ്ങനെയാണ് കണ്ണുകാണാത്തവന്റെ പ്രതികാരകഥ പറയുന്ന ആ സിനിമ ചെയ്യുന്നത്. അതിന്റെ സംവിധായകന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മഹിയായിരുന്നു നിര്‍മ്മാണം. പിന്നീട് ഷാജി കൈലാസ് എനിക്ക് വേണ്ടി സിനിമ ചെയ്യണം എന്നതിനാല്‍ ചെയ്ത സിനിമയാണ് ഡോണ്‍ എന്നാണ് ചന്ദ്രകുമാര്‍ പറയുന്നത്.

നേരത്തെ പാസഞ്ചര്‍ സിനിമയുടെ നിര്‍മ്മാതാവ് എസ് സി പിള്ള ദിലീപിനെതിരെ നടത്തിയ ആരോപണങ്ങള്‍ വാര്‍ത്തയായിരുന്നു. പാസഞ്ചറിന്റെ ചിത്രീകരണത്തിനിടെ ദിലീപ് മൂന്നാര്‍ പോയെന്നും ഇതോടെ ഒരൊറ്റ സീന്‍ ചിത്രീകരിക്കാന്‍ മുഴുവന്‍ ടീമുമായി മൂന്നാറിലേക്ക് പോകേണ്ടി വന്നുവെന്നുമാണ് അദ്ദേഹം മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിനോട് തന്നെ പറഞ്ഞത്. ഷൂട്ടിനിടെ ദിലീപ് മറ്റൊരു സിനിമയ്ക്കായി മൂന്നാറിന് പോയി. രാത്രി 12 മണിക്ക് ഞാന്‍ വിളിച്ചു ചോദിച്ചപ്പോള്‍ നിങ്ങള്‍ എല്ലാവരുമായി മൂന്നാറിന് വരൂ.

ലൊക്കേഷന്‍ മാത്രം കണ്ടെത്തിയാല്‍ മതി. യൂണിറ്റ് എല്ലാം തരാമെന്ന് പറഞ്ഞുവെന്നാണ് പിള്ള പറയുന്നത്. എന്നാല്‍ പിന്നീട് വിളിച്ച് യൂണിറ്റ് തരാന്‍ പറ്റില്ലെന്നും യൂണിറ്റും കൂടെ കൊണ്ട് ചെല്ലാന്‍ പറഞ്ഞുവെന്നാണ് എസ് സി പിള്ള പറയുന്നത്. അടുത്ത ദിവസം മംമ്ത ദുബായിക്ക് പോകും. ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളു. അതിനാല്‍ എറണാകുളത്ത് നിന്ന് യൂണിറ്റ് അടക്കമായി മൂന്നാറിലേക്ക് പോയെന്നാണ് പിള്ള പറയുന്നത്. മംമ്ത മോഹന്‍ദാസും ആര്‍ട്ടിസ്റ്റുകളും അടക്കം എട്ട് പത്ത് വണ്ടികളിലായി മൂന്നാറിന് പോയി. എറണാകുളത്ത് എടുത്ത സെറ്റ് ക്യാന്‍സല്‍ ചെയ്തു.

മൂന്നാര്‍ ചെന്ന് വീണ്ടും സെറ്റ് ഇട്ടു. പക്ഷേ രാത്രി 12 മണി ആയിട്ടും ദിലീപിന്റെ മറ്റേ ഷൂട്ട് കഴിഞ്ഞില്ല. അവസാനം പാതിരാത്രിയാണ് ആ രംഗം ചിത്രീകരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഒറ്റ ഷോട്ടിന് വേണ്ടി ലക്ഷങ്ങള്‍ നഷ്ടമായെന്നും അദ്ദേഹം പറയുന്നത്. അത് സഹായമാണോ, വഞ്ചനയാണോ, അതോ ഇവന്മാര്‍ നന്നാവരുത് എന്ന് കരുതി ചെയ്യുന്നതാണോ. ഒരു പുതിയ നിര്‍മാതാവ് വന്നാല്‍ അയാള്‍ തുലഞ്ഞു പോട്ടെ. ഇവനൊന്നും ഈ മേഖലയില്‍ നില്‍ക്കരുത് എന്ന് വിചാരിച്ച് ചെയ്യുന്നതാണോ എന്ന് അറിയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/128287/the-story-told-to-dileep-was-made-into-a-film-by-another-person-and-it-became-a-hit-open-producer)