കോവിഡ് പശ്ചാത്തലത്തില്‍ നടന്മാരുടെ പ്രതിഫലവുമായി ബന്ധപെട്ട വിഷയത്തില്‍ പുതിയ തീരുമാനങ്ങള്‍ .പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ നടന്‍ ടോവിനോ പ്രതിഫലം ആവശ്യപെട്ടിട്ടില്ല .അതേസമയം സിനിമയ വിജയിച്ചാല്‍ ലാഭവിഹിതം നല്‍കണമെന്നാണ് താരത്തിന്‍റെ വാഗ്ദാനം.നടന്‍ ജോജുവും പ്രതിഫലം കുറച്ചിട്ടുണ്ട് .50 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയായി വരുമാനം കുറച്ചിട്ടുണ്ട് .
പ്രതിഫലം സംബന്ധിച്ച് അഭിനേതാക്കളുടെ സംഘടനയ്‍ക്ക് ഒരു നിബന്ധനയും ഇല്ലെന്ന് എക്സിക്യൂട്ടീവ് അംഗമായ ടിനു ടോം പറഞ്ഞു .മോഹൻലാല്‍ അടക്കമുള്ള പ്രമുഖ നടൻമാര്‍ പ്രതിഫലം പകുതിയായി കുറച്ചിട്ടാണ് ചിത്രീകരണത്തില്‍ സഹകരിക്കുന്നത് .ദൃശ്യം രണ്ട് ആണ് മോഹൻലാല്‍ നായകനായി ചിത്രീകരണം തുടങ്ങിയ സിനിമ...മനു അശോകൻ സംവിധാനം ചെയ്യുന്ന കാണക്കാണെയിലാണ് ടൊവിനൊ അഭിനയിക്കുന്നത്.പ്രതിഫലത്തിന്റെ കാര്യത്തില്‍ ആരെയും വിലക്കിയിട്ടില്ലെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി .
The producers have made it clear that no one is barred in terms of remuneration