---
title: "#jagatheesh | ജ​ഗദീഷിന്റെ കുത്തിന് പിടിച്ച് കീരിക്കാടൻ ജോസ്; സംഭവം ഇങ്ങനെ ;തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ"
english_title: "#jadatheesh #keerikkadanjose #dineshpanikkar #openup "
publisher: "moviemax.in"
canonical_url: "https://moviemax.in/news/126890/jadatheesh-keerikkadanjose-dineshpanikkar-openup"
published_at: "2023-07-03T08:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a236087cb84_jagathi_1.jpg"
keywords: []
---

# #jagatheesh | ജ​ഗദീഷിന്റെ കുത്തിന് പിടിച്ച് കീരിക്കാടൻ ജോസ്; സംഭവം ഇങ്ങനെ ;തുറന്ന് പറഞ്ഞ് ദിനേശ് പണിക്കർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജ​ഗദീഷ്. നായകനായും കോമഡി നടനായുമെല്ലാം ജ​ഗദീഷ് പ്രേക്ഷകർക്ക് മുന്നിലെത്തി. ഇൻ ഹരിഹർ ന​ഗറിൽ നടൻ അവതരിപ്പിച്ച അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്ന ഒന്നാണ് .

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജ​ഗദീഷ്. നായകനായും കോമഡി നടനായുമെല്ലാം ജ​ഗദീഷ് പ്രേക്ഷകർക്ക് മുന്നിലെത്തി. ഇൻ ഹരിഹർ ന​ഗറിൽ നടൻ അവതരിപ്പിച്ച അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഓർക്കുന്ന ഒന്നാണ് .

ഏത് തരത്തിലുള്ള വേഷവും നടന്റെ കൈയിൽ ഭദ്രമാണ്. സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്യുന്നുണ്ടെങ്കിലും വ്യക്തി ജീവിതത്തിൽ ജ​ഗദീഷ് വളരെ പക്വതയോടെ സംസാരിക്കുന്ന വ്യക്തിയാണ്. നടനെക്കുറിച്ച് സംസാരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ.

ഇദ്ദേഹം നിർമ്മിച്ച ചെപ്പുകിലുക്കണ ചങ്ങാതി എന്ന സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ദിനേശ് പണിക്കർ സംസാരിച്ചത്. പക്ഷെ അദ്ദേഹത്തിന്റെതായ ചില ആവശ്യങ്ങൾ ഉണ്ടാകും. സ്ക്രിപ്റ്റിലൊക്കെ ചിലപ്പോൾ കൈ കടത്തും. പക്ഷെ അദ്ദേഹം സിനിമയ്ക്ക് ​ഗുണം ചെയ്യുന്ന നിർദ്ദേശം പറയുന്ന നടനാനു .

കീരിക്കാടൻ ജോസിനും സിനിമയിൽ ഒരു വേഷവും വേഷം ഉണ്ടായിരുന്നു. ജ​ഗദീഷ്, മുകേഷ്, കീരിക്കാടൻ ജോസ് എന്നിവർ തമ്മിലുള്ള ഫൈറ്റാണ്. ജ​ഗദീഷാണ് വില്ലനായ കീരിക്കാടൻ ജോസിനെ കൂടുതൽ അടിക്കുന്നത്. അഞ്ച് അടി ഒരു ഷോട്ടിൽ കൊടുക്കാൻ പറഞ്ഞു. അടിക്കാൻ വേണ്ടി ഉപയോ​ഗിക്കുന്ന വടി ഡമ്മിയാണ്. അത് വെച്ച് സാധാരണ ​ഗതിയിൽ അടിച്ചാൽ വലിയ പെയിൻ ഒന്നും വരില്ല.

പക്ഷെ മുറുക്കി അടിച്ചാൽ വേദന തോന്നും. ഷോട്ടിൽ ജ​ഗദീഷ് വടിയെടുത്ത് അടിച്ചു. കട്ട് പറയാത്തത് കൊണ്ട് അഞ്ചിന് പകരം പത്തോ പതിനഞ്ചോ അടിയായി. കട്ട് പറഞ്ഞ സമയത്ത് കീരിക്കാടൻ ജോസിന്റെ മുഖത്ത് വന്ന ദേഷ്യം ഞാൻ കണ്ടു. അയാൾ ജ​ഗദീഷുമായി വഴക്കിട്ടു. പക്ഷെ അവിടെ വെച്ച് ഞങ്ങളെല്ലാവരും കൂടെ പറഞ്ഞ് തീർത്തു. ഒറിജിനാലിറ്റിക്ക് വേണ്ടിയാണ് അടിച്ചതെന്നാണ് ജ​ഗദീഷ് പറഞ്ഞത്.

പക്ഷെ കീരിക്കാടൻ ജോസിന് അതൊരു അപമാനമായി തോന്നി ദിനേശ് പണിക്കർ ഓർത്തു. ജ​ഗദീഷ് മുറിയിരിക്കുമ്പോൾ ഒരു തട്ട് കേട്ടു. നോക്കുമ്പോൾ ആജാനുബാഹുവായ കീരിക്കാടൻ ജോസ് മുറിക്കകത്ത്.  മുറിയിൽ വന്ന് ജ​ഗദീഷിനെ കുത്തിന് പിടിച്ച് പൊക്കി. ജ​ഗദീഷ് ബഹളം വെച്ചു. ഓടിച്ചെല്ലുമ്പോൾ ഞങ്ങൾ കാണുന്നത് ഒരു നിയന്ത്രണവുമില്ലാതെ നിൽക്കുന്ന കീരിക്കാടൻ ജോസിനെയാണ്. പക്ഷെ ജ​ഗദീഷിന് എല്ലാത്തിനും ഒരു മിടുക്കുണ്ട്. അദ്ദേഹം ചിരിച്ച് പുള്ളിയെ സമാധാനിപ്പിച്ചെന്നും ദിനേശ് പണിക്കർ പറഞ്ഞു .

### Related Links & Sources
- [Original Story Source](https://moviemax.in/news/126890/jadatheesh-keerikkadanjose-dineshpanikkar-openup)