ആദ്യ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നു; തുറന്ന്‍ പറഞ്ഞ് മല്ലിക സുകുമാരന്‍

ആദ്യ വിവാഹം ഒരു എടുത്ത് ചാട്ടമായിരുന്നു; തുറന്ന്‍ പറഞ്ഞ് മല്ലിക സുകുമാരന്‍
Nov 25, 2021 12:08 PM | By Susmitha Surendran

മല്ലിക സുകുമാരനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുന്നത്. സുകുമാരനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മറ്റൊരു വിവാഹം നടി കഴിച്ചിരുന്നു. മലയാളത്തില പ്രമുഖ നടന്‍ ജഗതി ശ്രീകുമാറുമായിട്ടുള്ള വിവാഹത്തെ കുറിച്ച് താരങ്ങള്‍ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

എന്നാലിപ്പോള്‍ നടന്റെ പേര് പറയാതെ ആദ്യ ദാമ്പത്യ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മല്ലിക സുകുമാരന്‍.  ഒരു  അഭിമുഖത്തിലായിരുന്നു പഴയ ജീവിതത്തെ കുറിച്ചുള്ള നടിയുടെ വെളിപ്പെടുത്തല്‍.

'എടുത്ത് ചാട്ടമായിരുന്നു അത്. അതിലൊന്നും ഞാന്‍ ആരെയും കുറ്റം പറയില്ല. അവിടെയൊരു ജീവിതം കിട്ടുന്നില്ലെന്ന് തോന്നി. ഞാന്‍ എന്ത് തന്നെ ആയാലും എനിക്ക് എന്റേതായൊരു ജീവിതം വേണം. എന്റെ ഭര്‍ത്താവ്, കുഞ്ഞുങ്ങള്‍ ഒക്കെ വലിയൊരു നിര്‍ബന്ധമായിരുന്നു.

അങ്ങനെ ഞാനൊരു ബന്ധം തിരഞ്ഞെടുത്തു. ബന്ധുക്കള്‍ എല്ലാം കോഴിക്കോട് ആണ്. അവിടെ പോയി. രണ്ട് മൂന്ന് മാസമൊന്നും കുഴപ്പമില്ലായിരുന്നു. പിന്നെ എന്തോ എന്റെ വീടിനെ കുറിച്ചൊക്കെയുള്ള ഒരു തെറ്റിദ്ധാരണ ആര്‍ക്കൊക്കെയോ അവിടെ ഉണ്ടായിരുന്നു. 

തെറ്റ് ചെയ്തത് ഞാനാണ്. പിന്നെ എന്റെ അച്ഛന്‍ ഇങ്ങോട്ട് വന്ന് വിളിക്കണോ? നമ്മള്‍ സ്വയം ഏറ്റുപറഞ്ഞ് അങ്ങോട്ട് ചെല്ലേണ്ട ബാധ്യതയുള്ള കുട്ടിയാണ് ഞാന്‍ അന്നേരം. അന്നും ഞാന്‍ ബോള്‍ഡ് ആണ്. എന്നെ ആരും കൊണ്ട് പോവുന്നില്ല.

മുന്‍പ് പറഞ്ഞതില്‍ നിന്നൊക്കെ ഒരുപാട് വ്യതിചലിച്ച് പോവുന്നു എന്ന് തോന്നിയപ്പോള്‍ എനിക്ക് ചൊറിയൊരു നിരാശ അവിടെ തുടങ്ങി. അവസാനം ജീവിതം തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങളെത്തി. സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും ആരംഭിച്ചു. 

എന്തെങ്കിലും സമ്പാദിച്ചാലേ മതിയാവു എന്ന് ചിന്തിച്ച് തുടങ്ങിയിരുന്നു. അന്ന് തിക്കോടിയന്‍ സാറിനോടാണ് എനിക്ക് കടപ്പാടുള്ളത്. അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ വര്‍ക്ക് ചെയ്യുകയാണ്. അദ്ദേഹത്തിന്റെ വല്ല്യച്ചന്മാരെ ഒക്കെ എനിക്ക് അറിയാം. അങ്ങനെ തിക്കോടിയന്‍ ആണ് സിനിമയിലേക്കുള്ള വരവിന് കാരണമായത്.

പട്ടത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് കരുണാകരനുമായി ചേര്‍ന്ന് ഒരു സിനിമ എടുക്കാന്‍ പോവുകയാണ്. അരവിന്ദന്‍ സാറാണ് സംവിധാനം. തിയറ്ററുകളിലേക്ക് എത്തിക്കാന്‍ അല്ല. അദ്ദേഹത്തിന്റെ പടങ്ങള്‍ എങ്ങനെയാണെന്ന് അറിയില്ലേ, ആ രീതിയിലാണെന്നും പറഞ്ഞു.

അതിലൊരു കഥാപാത്രം ഉണ്ട്. നായകന്റെ മുറപ്പെണ്ണോ മറ്റോ ആയിട്ട്. അത് മുഴുനീള കഥാപാത്രം ഒന്നുമല്ല. അന്നൊക്കെ സത്രീകള്‍ക്ക് അത്ര പ്രധാന്യമുള്ള സിനിമ ആയിരുന്നില്ല അത്. രാധ എന്നോ എന്താണ് കഥാപാത്രത്തിന്റെ പേര്. അങ്ങനെ ഞാന്‍ അഭിനയിച്ചു. പക്ഷേ ഞാന്‍ ജീവിതം ആരംഭിച്ച ആളും കുടുംബവുമൊക്കെ അഭിനയിക്കാന്‍ പോവണ്ടെന്ന് പറഞ്ഞു.

വീട്ടിലെ കാര്യങ്ങളൊക്കെ തിക്കോടിയന്‍ സാര്‍ ചോദിച്ചിരുന്നു. ഒരു മാസം ആവുമ്പോഴെക്കും എല്ലാവരും ശാന്തമാവുമെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പോകാമെന്ന ഉദ്ദേശത്തോടെയാണ് വന്നത്. 

പക്ഷേ അതിലേക്ക് എത്തിയില്ല. ഇപ്പോള്‍ മൂന്നാല് മാസമായി. സാമ്പത്തികമായിട്ടും മാനസികമായിട്ടും കുറച്ച് ബുദ്ധിമുട്ട് ഉണ്ട്. എനിക്ക് തന്ന വാക്ക് അതായിരുന്നില്ല. എന്റെ വിഷമങ്ങളൊക്കെ ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ രണ്ട് മൂന്നാല് സീനുകളില്‍ അഭിനയിച്ചു. ശേഷം തിക്കോടിയന്‍ സാറ് ഒരു നൂറ്റിയൊന്ന് രൂപ തന്നു.

അദ്ദേഹം കൈയ്യില്‍ നിന്ന് എടുത്ത് തന്നതാണെന്ന് എനിക്ക് തോന്നുന്നു. പിന്നെ പട്ടത്തുള്ള ആള് തന്നതാണെന്ന് പറഞ്ഞ് 500 രൂപ കിട്ടി. അതായിരുന്നു എന്റെ ആദ്യ പ്രതിഫലമെന്നും മല്ലിക സുകുമാരന്‍ പറയുന്നു.

The first marriage was a takeaway; Mallika Sukumaran said openly

Next TV

Related Stories
കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

Nov 28, 2021 11:30 PM

കത്രീന - വിക്കി വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

ബോളിവുഡ് താരവിവാഹത്തിന് മമ്മൂട്ടിക്കും ക്ഷണമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നവതാരങ്ങളായ കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും...

Read More >>
'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌  തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

Nov 28, 2021 11:15 PM

'എപ്പോഴും കൂടെയുണ്ടാവും, എന്തിനും സപ്പോര്‍ട്ട് ഉണ്ടാവും'; അടുത്ത സുഹൃത്തിനെ കുറിച്ച്‌ തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയിലെ മിക്ക താരങ്ങളുമായും സൗഹൃദം പുലര്‍ത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ കുറിച്ച്‌ പറയുകയാണ് പുതിയ...

Read More >>
നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

Nov 28, 2021 12:09 PM

നിവിന്‍ പോളിയുടെ ഡയറ്റ് രീതികളെ കുറിച്ച് ഗ്രേസ് ആന്റണിയുടെ വെളിപ്പെടുത്തല്‍

നിവിന്‍ ചേട്ടനൊപ്പം ഞാന്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുമ്പോള്‍ ആണ് കനകം കാമിനി കലഹം എന്ന ചിത്രം വരുന്നത്. ഭാഗ്യം എന്നൊക്കെ പറയുന്നത് അതാണ്....

Read More >>
'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

Nov 28, 2021 11:36 AM

'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം'; മൂന്നാം ടീസര്‍ പുറത്ത്

മലയാളി സിനിമാപ്രേമികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം. റിലീസിന് നാല് ദിനങ്ങള്‍ മാത്രം ശേഷിക്കെ...

Read More >>
മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

Nov 28, 2021 11:02 AM

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും തൊട്ടാല്‍ തീരുമാനമാകുമെന്ന് വിനായകന് നേരെ ഭീഷണി

ഇപ്പോഴിതാ അതിന് ശേഷം നടന്‍ പങ്കുവെച്ച പോസ്റ്റുകള്‍ വൈറലാകുകയാണ്. കമന്റ്‌ബോക്‌സില്‍ തെറിപ്പൂരമാണ്. മമ്മൂട്ടി നിലത്ത് കിടക്കുന്ന...

Read More >>
സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

Nov 27, 2021 10:45 PM

സുരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി കു‍ഞ്ചാക്കോ ബോബൻ

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന 'ഭീമന്റെ വഴി' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ്...

Read More >>
Top Stories