---
title: "ഭാര്യ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന് പരസ്യമായി 'ഉമ്മ' നല്‍കി താരം "
english_title: "The actor publicly gave a 'umma' for a birthday present given by his wife"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12674/the-actor-publicly-gave-a-umma-for-a-birthday-present-given-by-his-wife"
published_at: "2021-11-25T11:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f24ba7c900_siju.jpg"
keywords: []
---

# ഭാര്യ നല്‍കിയ പിറന്നാള്‍ സമ്മാനത്തിന് പരസ്യമായി 'ഉമ്മ' നല്‍കി താരം 

> **Lead Summary:** മലയാള സിനിമയില്‍ ഉയര്‍ന്ന് വരുന്ന യുവ സൂപ്പര്‍ സ്റ്റാറാണ് സിജു വില്‍സണ്‍. പിറന്നാളിന് ഭാര്യയില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് നടന്‍. ഹാപ്പി ബേര്‍ത്ത് ഡേ മൈ അപ്പ എന്ന് എഴുതിയ കേക്ക് ആണ് ശ്രുതി വിജയന്‍, സിജു വില്‍സണിന് നല്‍കിയത്. കൂടാതെ കേക്കില്‍ കുഞ്ഞിനെ എടുത്ത് ലാളിക്കുന്ന സിജുവിന്റെ ചിത്രവും ഉണ്ട്.

## Article Content

മലയാള സിനിമയില്‍ ഉയര്‍ന്ന് വരുന്ന യുവ സൂപ്പര്‍ സ്റ്റാറാണ് സിജു വില്‍സണ്‍. പിറന്നാളിന് ഭാര്യയില്‍ നിന്നും ലഭിച്ച സമ്മാനത്തിന്റെ സന്തോഷം പങ്കുവച്ച് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് നടന്‍. ഹാപ്പി ബേര്‍ത്ത് ഡേ മൈ അപ്പ എന്ന് എഴുതിയ കേക്ക് ആണ് ശ്രുതി വിജയന്‍, സിജു വില്‍സണിന് നല്‍കിയത്. കൂടാതെ കേക്കില്‍ കുഞ്ഞിനെ എടുത്ത് ലാളിക്കുന്ന സിജുവിന്റെ ചിത്രവും ഉണ്ട്.

നാല് തരം കേക്ക് ആണ് പിറന്നാളിന് കിട്ടിയത്. കേക്കിന്റെ മാത്രം ചിത്രങ്ങള്‍ പങ്കുവച്ച് 'ഉമ്മ' എന്ന ക്യാപ്ഷനോടെ ശ്രുതിയെ ടാഗ് ചെയ്തുകൊണ്ടാണ് സിജു വില്‍സണിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സ്‌നേഹം അറിയിച്ചവര്‍ക്ക് എല്ലാം നന്ദി പറയാനും സിജു മറന്നില്ല. പോസ്റ്റിന് താഴെ നടന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള കമന്റുകളും കുമിയുകയാണ്.

 വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആട്‌സ്‌ക്ലബ്ബ് (മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്) എന്ന ചിത്രത്തിലൂടെയാണ് സിജു വില്‍സണിന്റെ തുടക്കം. പിന്നീട് ലാസ്റ്റ് ബെഞ്ച്, നേരം, ബിവേര്‍ ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും ശ്രദ്ധിയ്ക്കപ്പെട്ടത് പ്രേമം എന്ന ചിത്രത്തിലെ ജോജോ എന്ന കഥാപാത്രത്തിലൂടെയാണ്.

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറി. പിന്നെ സിജുവും മലയാള സിനിമയുടെ ഭാഗമാവുകയായിരുന്നു. പ്രേമത്തിന് ശേഷം ചെയ്ത എല്ലാ കഥാപാത്രങ്ങളിലെയും കഥാപാത്രം ശ്രദ്ധിയ്ക്കപ്പെട്ടു.

കരിയറിലെ ഏറ്റവും വലിയ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് നിലവില്‍ സിജു വില്‍സണ്‍. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രം സിജുവിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.

സിനിമ സിജുവിനെ സംബന്ധിച്ച് കരിയര്‍ ബ്രേക്ക് ആയിരിയ്ക്കും എന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ട് കൂടാതെ, തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, വരയാന്‍, ഉപചാര പൂര്‍വ്വം ഗുണ്ട ജയന്‍, മാരീചന്‍ എന്നീ ചിത്രങ്ങളാണ് അണിയറയില്‍ തയ്യാറെടുക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12674/the-actor-publicly-gave-a-umma-for-a-birthday-present-given-by-his-wife)