logo

പരിഹാസം സഹിക്കാവുന്നതിന് അപ്പുറം,തുറന്ന് പറഞ്ഞ് താരം

Published at May 16, 2021 02:08 PM പരിഹാസം സഹിക്കാവുന്നതിന് അപ്പുറം,തുറന്ന് പറഞ്ഞ് താരം

സമൂഹത്തിലും സോഷ്യല്‍ മീഡിയയിലും സ്ഥിരം സംഭവമാണ് ബോഡി ഷെയ്മിംഗ് എന്നത്. തമാശയെന്ന നിലയില്‍ പറയുന്ന പല വാക്കുകളും കേള്‍ക്കുന്ന ആളുകളുടെ മനസിലൊരു മുറിവായി മാറും. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് ഇത്തരം പ്രയോഗങ്ങള്‍. പ്രത്യേകിച്ചും നടിമാര്‍ക്ക്. ബോഡി ഷെയ്മിങ്ങിന് ഇരയായി മാറിയ നിരവധി നടിമാരെ നമുക്കറിയാം. 

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സിഐഎയിലെ നായികയായിരുന്നു കാര്‍ത്തിക മുരളീധരന്‍. ഈയ്യടുത്ത് തന്റെ മേക്കോവറിലൂടെ കാര്‍ത്ത സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ താന്‍ നേരിട്ടിരുന്ന ബോഡി ഷെയ്മിംഗിനെ കുറിച്ച് കാര്‍ത്തിക മനസ് തുറന്നിരിക്കുകയാണ്. അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പേരുകേട്ട സിനിമ മേഖയില്‍ നിന്നും കടുത്ത ബോഡി ഷെയ്മിംഗ് നേരിട്ടുവെന്നാണ് താരം പറയുന്നത്. സ്വന്തം ശരീരത്തെ താന്‍ വെറുത്തുവെന്നും ശരീരവും മനസ്സും തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ സ്വന്തം ശരീരത്തെ മനസ്സിലാക്കിയതാണ് വഴിത്തിരിവായി മാറിയതെന്ന് കാര്‍ത്തിക പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് താരം മനസ് തുറക്കുന്നത്.


കാര്‍ത്തികയുടെ വാക്കുകള്‍ 

ഞാന്‍ കൊച്ചു കുട്ടിയായപ്പോള്‍ മുതല്‍ ചബ്ബി ആയിരുന്നു, ഇത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഫാറ്റ് ഷെയ്മിംഗ് അന്നു മുതല്‍ മുതിര്‍ന്നത് വരെ തുടരുന്നതായിരുന്നു. ഇത് അപ്പിയറന്‍സിന്റെ മാത്രം പ്രശ്‌നം മാത്രമല്ല, ഒരു കുട്ടിയെന്ന നിലയില്‍ എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ വിചിത്രമായ പ്രതിരോധ മാര്‍ഗങ്ങള്‍ എനിക്ക് വികസിപ്പിച്ചെടുക്കേണ്ടിവന്നു, കാരണം ഇത് സ്‌കൂളില്‍ മാത്രമല്ല, സ്‌കൂളിനും കുടുംബത്തിനും പുറത്തുള്ള സുഹൃത്തുക്കളും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്നെത്തന്നെ കളിയാക്കും, എന്നെ വെറുത്തു, പിന്നെ വിമത ആയി കൂടുതല്‍ ഭാരം വെക്കാന്‍ തുടങ്ങി, അത് എനിക്കെതിരെ തന്നെ പ്രവര്‍ത്തിച്ചു. പിന്നെ ഞാന്‍ അനാരോഗ്യകരമായ സൗന്ദര്യ സങ്കല്‍പ്പങ്ങളുള്ളൊരു മേഖയില്‍ ചേര്‍ന്നു. ഫാറ്റ് ഷെയ്മിംഗും സെക്ഷ്വലൈസേഷനും എനിക്ക് കൈകാര്യം ചെയ്യുന്നതിനേക്കാള്‍ വലുതായിരുന്നു. എന്റെ ശരീരവും ഞാനും നിരന്തരം കലഹിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മടുക്കാന്‍ തുടങ്ങി. ലോകത്തെ എന്നെ ഞാനായിട്ട് അംഗീകരിക്കാന്‍ ഈ ലോകത്തെ ബോധ്യപ്പെടുത്താനായില്ല. എനിക്ക് എന്നെ തന്നെ അംഗീകരിക്കാനായില്ല. ഇതോടെ ഞാന്‍ ഡയറ്റ് ആരംഭിച്ചു.

പതിയെ എന്റെ പ്രശ്‌നം എന്താണെന്നും എന്റെ ശരീരം എന്താണെന്നും ഞാന്‍ മനസിലാക്കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. തന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റി. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ആരംഭിച്ചത്. എന്നാല്‍ മനസിനും ശരീരത്തിനും ചിന്തകള്‍ക്കും യോഗ നല്‍കിയ കരുത്ത് തന്നെ ആകെ മാറ്റിയെന്നും കാര്‍ത്തിക പറയുന്നു.

Beyond being ridiculed, the star is frank

Related Stories
'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

Jun 24, 2021 02:08 PM

'നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത്' മൃദുലയുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടി

മലയാളത്തിലെ മിക്ക നടിമാരും വിസ്മയ വിഷയത്തിൽ അവരുടെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തുമ്പോൾ, നടി മൃദുല മുരളിയുടെ വാക്കുകൾക്കാണ് ഇപ്പോൾ...

Read More >>
പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

Jun 24, 2021 11:53 AM

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന് കത്തെഴുതി വിസ്മയ

അവളുടെ ഓരോ വട്ട് ആഗ്രഹങ്ങൾ, അന്ന് ഞാനാ ലെറ്റർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു, ആരും ഷെയർ ചെയ്തില്ല. കുറേനേരം ആയിട്ടും ആരും ഷെയർ ചെയ്യാതായപ്പോൾ...

Read More >>
Trending Stories