---
title: "#subisuresh | ഞങ്ങൾ പത്തിരുപത് വർഷത്തോളം സുഹൃത്തുക്കളായി തുടർന്നു, അവർ കുറച്ച് നേരത്തെ പോയെന്നേ ഉള്ളൂ; സുബിയെക്കുറിച്ച് ദേവി ചന്ദന"
english_title: "Devi Chandana's words about Subi are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/125700/devi-chandanas-words-about-subi-are-getting-attention-now"
published_at: "2023-06-28T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/649bfd6fd03cd_subisuresh.jpg"
keywords: []
---

# #subisuresh | ഞങ്ങൾ പത്തിരുപത് വർഷത്തോളം സുഹൃത്തുക്കളായി തുടർന്നു, അവർ കുറച്ച് നേരത്തെ പോയെന്നേ ഉള്ളൂ; സുബിയെക്കുറിച്ച് ദേവി ചന്ദന

> **Lead Summary:** ഇന്ന് സീരിയലുകളിലെ സജീവതാരമാണ് നടി ദേവി ചന്ദന . മലയാളികൾക്ക് വളരെ സുപരിചിതയായ നടി അഭിനയത്തിന് പുറമെ നല്ല ഡാന്സര് കൂടിയാണ് . യൂട്യൂബ് ചാനലിൽ തന്റെ വിശേഷങ്ങൾ ദേവി ചന്ദന പങ്കുവെക്കാറുണ്ട്. ​കുടുംബജീവിതത്തിലെയും കരിയറിലെയും തിരക്കുകളെക്കുറിച്ച് ദേവി ചന്ദന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

## Article Content

ഇന്ന് സീരിയലുകളിലെ സജീവതാരമാണ് നടി ദേവി ചന്ദന . മലയാളികൾക്ക് വളരെ സുപരിചിതയായ നടി അഭിനയത്തിന് പുറമെ നല്ല ഡാന്സര് കൂടിയാണ് . യൂട്യൂബ് ചാനലിൽ തന്റെ വിശേഷങ്ങൾ ദേവി ചന്ദന പങ്കുവെക്കാറുണ്ട്. ​കുടുംബജീവിതത്തിലെയും കരിയറിലെയും തിരക്കുകളെക്കുറിച്ച് ദേവി ചന്ദന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

ഡാൻസും അഭിനയവും യൂട്യൂബ് ചാനലുമാെക്കെയായി മിക്കപ്പോഴും തിരക്കിലാണ്. ഇങ്ങനെ ഓടി നടന്നിട്ട് ബോറടിക്കുന്നില്ലേ എന്ന് ചിലർ ചോദിക്കും. ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ആർട്ടിസ്റ്റുകളെ സംബന്ധിച്ച് ഇതൊരു ഹരമാണ്. ഇതൊന്നും ഇല്ലെങ്കിലാണ് ബോറടിക്കുകയെന്ന് ദേവി ചന്ദന വ്യക്തമാക്കി. സീരിയൽ ടുഡേ ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. 

ഭാവന, കുടുംബവിളക്ക് എന്നീ സീരിയലുകളാണ് ഇപ്പോൾ ചെയ്യുന്നത്. അടുത്തിടെയായി തുടരെ വില്ലൻ വേഷങ്ങളാണ് സീരിയലുകളിൽ ലഭിക്കുന്നത്. പക്ഷെ പലപ്പോഴും ചോയ്സുകൾ ഇല്ല. സിനിമയേക്കാൾ പലപ്പോളും സീരിയലുകളിലാണ് സൗഹൃദം ഉണ്ടാവുകയെന്നും ചൂണ്ടിക്കാട്ടിയ ദേവി ചന്ദന ബോഡി ഷെയ്മിം​ഗ് നേരിട്ടതിനെക്കുറിച്ചും സംസാരിച്ചു.

മെലിഞ്ഞിരുന്നപ്പോഴും വണ്ണം വെച്ചപ്പോഴുമെല്ലാം ഡാൻസ് ചെയ്തിട്ടുണ്ട്. നിലവിളി ശബ്ദമുള്ള വണ്ടി വിളിക്കണോ എന്ന് സ്റ്റേജിൽ ഡാൻസ് ചെയ്യുമ്പോൾ എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഒരാളുടെ ശരീരപ്രകൃതം വെച്ച് അയാളെ ജഡ്ജ് ചെയ്യരുത്. മലയാളികൾ ആദ്യം ഒരാളെ കാണുമ്പോൾ ചോദിക്കുക വീണ്ടും തടിച്ചല്ലോ എന്ത് പറ്റിയെന്നാണ്.

ഒരാളെ തളർത്താനാണ് നമ്മൾ ശ്രമിക്കുന്നത്. ആ മനോഭാവത്തോട് എനിക്ക് എതിരഭിപ്രായം ഉണ്ട്. മെലിഞ്ഞപ്പോൾ ഷു​ഗറാണോ എന്ന് ചോദിച്ചു. വർക്ക് ഔട്ട് ചെയ്ത് മെലിഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ഇത് ഭയങ്കര വൃത്തികേടാണ് കഴുത്തിനൊക്കെ ചുളിവ് വന്നെന്ന് പറഞ്ഞു. പിന്നെ ഞാൻ മനസ്സിലാക്കി. നമ്മൾ എങ്ങനെ ഇരുന്നാലും കഴിവുണ്ടെങ്കിൽ അവസരങ്ങൾ കുറയുകയോ കൂടുകയോ ഇല്ല. നമുക്കുള്ളത് നമുക്ക് വരുമെന്നും ദേവി ചന്ദന ചൂണ്ടിക്കാട്ടി. 

അടുത്തിടെ അന്തരിച്ച സുബി സുരേഷുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ചും ദേവി ചന്ദന മനസ് തുറന്നു. സുബിയെ സ്കൂൾ കാലം മുതൽ അറിയാം. എൻസിസിയിൽ ഉണ്ടായിരുന്നു. സുബി എറണാകുളത്ത് നിന്നും ഞാൻ ആലപ്പുഴയിൽ നിന്നും. അങ്ങനെയാണ് ഞങ്ങൾ ആദ്യം പരിചയപ്പെടുന്നത്. ഫംങ്ഷന് എന്തെങ്കിലും പെർഫോം ചെയ്യണം. അന്ന് സുബി മൈക്കൽ ജാക്സന്റെ ഡാൻസ് ചെയ്തു. എനിക്കത് അത്ഭുതമായിരുന്നു. അങ്ങനെ കൂട്ടായി. 

ഞങ്ങൾ പത്തിരുപത് വർഷത്തോളം സുഹൃത്തുക്കളായി തുടർന്നു. ദിവസേന വിളിക്കുന്ന സുഹൃത്തുക്കളല്ല. ഒരുമിച്ച് ട്രിപ്പുകൾ പോയിട്ടുണ്ട്. നീ ഉണ്ടെന്ന് പറഞ്ഞാൽ അമ്മയ്ക്ക് ആശ്വാസമാണെന്ന് സുബി എപ്പോഴും പറയുമായിരുന്നു. ഇപ്പോഴും സുബി ഞങ്ങളുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എല്ലാവരും മിസ് ചെയ്യുന്നില്ലേ എന്ന് ചോദിക്കും. അതൊരു യാഥാർത്ഥ്യമാണ്. അവർ കുറച്ച് നേരത്തെ പോയെന്നേ ഉള്ളൂ. നമ്മളും പിറകെയുണ്ടെന്ന് ദേവി ചന്ദന പറഞ്ഞു. ദേവി ചന്ദനെയെ പോലെ സ്റ്റേജ് ഷോകളിലൂടെയാണ് സുബിയും ശ്രദ്ധിക്കപ്പെട്ടത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/125700/devi-chandanas-words-about-subi-are-getting-attention-now)