---
title: "ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ എന്റെ ആദ്യത്തെ പടം ആണ് ഓര്‍മ വരുന്നത് - ഹരിശ്രീ അശോകന്‍ "
english_title: "The words shared by Harishree Ashoka about the name Harishree with his name are now gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/124988/the-words-shared-by-harishree-ashoka-about-the-name-harishree-with-his-name-are-now-gaining-attention"
published_at: "2023-06-25T18:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64984071c8943_harisreeashokan.jpg"
keywords: []
---

# ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ എന്റെ ആദ്യത്തെ പടം ആണ് ഓര്‍മ വരുന്നത് - ഹരിശ്രീ അശോകന്‍ 

> **Lead Summary:** മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകനും ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. തന്റെ പേരിനൊപ്പമുള്ള ഹരിശ്രീ എന്ന പേരിനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പങ്കുവച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. 

## Article Content

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയ മകനും ഇന്ന് മലയാളികളുടെ പ്രിയങ്കരനാണ്. തന്റെ പേരിനൊപ്പമുള്ള ഹരിശ്രീ എന്ന പേരിനെക്കുറിച്ച് ഹരിശ്രീ അശോകന്‍ പങ്കുവച്ച വാക്കുകള്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് അതേക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. 

മിമിക്രി കാലത്താണ് അശോകന്‍ ഹരിശ്രീ എന്ന ട്രൂപ്പിന്റെ ഭാഗമാകുന്നത്. സംവിധായകന്‍ സിദ്ധീഖ്, ലാല്‍, എന്‍എഫ് വര്‍ഗീസ്, ഗോകുല്‍ മേനോന്‍, കോട്ടയം ജോസഫ് എന്നിവരായിരുന്നു ട്രൂപ്പിലുണ്ടായിരുന്നത്. പിന്നീട് ഹരിശ്രീ സിനിമ നിര്‍മ്മിച്ചു. പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്നാണ് സിനിമയുടെ പേര്. ഇതിലൂടെ സിദ്ധീഖും ലാലും ആദ്യമായി കഥാകൃത്തുകളുമായി. 

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയെഴുതിയത് ശ്രീനിവാസന്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെയാണ് അശോകന്‍ അഭിനയം ആരംഭിക്കുന്നത്. അങ്ങനെയാണ് അശോന്‍ ഹരിശ്രീ അശോകനായി മാറുന്നത്. തന്റെ ആദ്യ സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ശ്രദ്ധേയമാണ്.

ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് സുഹൃത്തിന്റെ സ്‌കൂട്ടറില്‍ വരികെ അപകടമുണ്ടായി. എതിരെ വരുന്ന വണ്ടിയിലെ കിക്കറില്‍ തട്ടി എന്റെ കാലില്‍ ആഴത്തില്‍ മുറിവുണ്ടായെന്നാണ് അശോകന്‍ പറയുന്നു. അത് ആശുപത്രിയില്‍ പോയി സ്റ്റിച്ച് ചെയ്യാതെ വെറുതെ മുറിവ് മരുന്ന് വെച്ച് കെട്ടി. കാലില്‍ കൂടി രക്തം ഒഴുകുകയായിരുന്നുവെന്നാണ് താരം പറയുന്നത്. 

അടുത്ത ദിവസം ഷൂട്ടുള്ളതിനാലായിരുന്നു സ്റ്റിച്ച് ഇടാതിരുന്നത്. ഷൂട്ടിന് പോകാന്‍ പറ്റിയില്ലെങ്കിലോ എന്നോര്‍ത്തായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ ഷൂട്ടിങ്ങിന് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു സ്റ്റിച്ച് ചെയ്യാന്‍. അതോടെ പോയി സ്റ്റിച്ച് ചെയ്തിട്ടാണ് ഷൂട്ടിങ്ങിന് വന്നത്. ആ പടം കഴിയുന്നതിന് മുന്‍പ് തന്നെ കാല് വേദനിക്കാന്‍ തുടങ്ങി. സ്റ്റിച്ച് പൊട്ടുകയും ചെയ്തു. ഇപ്പോഴും ആ മുറിവ് കാണുമ്പോള്‍ എന്റെ ആദ്യത്തെ പടം ആണ് ഓര്‍മ വരുന്നത് എന്നാണ് താരം പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/124988/the-words-shared-by-harishree-ashoka-about-the-name-harishree-with-his-name-are-now-gaining-attention)