---
title: "ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യയായി വന്നു! പ്രണയത്തെക്കുറിച്ച് നിവിന്‍ പോളിയുടെ വാക്കുകള്‍"
english_title: "The closest friend came as a wife! Nivin Pauly's words about love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12491/the-closest-friend-came-as-a-wife-nivin-paulys-words-about-love"
published_at: "2021-11-24T11:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619dd17491870_nivin.jpg"
keywords: []
---

# ഏറ്റവും അടുത്ത കൂട്ടുകാരി ഭാര്യയായി വന്നു! പ്രണയത്തെക്കുറിച്ച് നിവിന്‍ പോളിയുടെ വാക്കുകള്‍

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് നിവിന്‍ പോളി . യുവതാര നിരകളില്‍ ഒരാളാണ് നിവിന്‍ പോളി . നിരവധി നല്ല നല്ല കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത് . മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായാണ് നിവിന്‍ പോളി തുടക്കം കുറിച്ചത്. 

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനാണ് നിവിന്‍ പോളി . യുവതാര നിരകളില്‍ ഒരാളാണ് നിവിന്‍ പോളി . നിരവധി നല്ല നല്ല കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത് . മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയായാണ് നിവിന്‍ പോളി തുടക്കം കുറിച്ചത്. 

കാലൊടിഞ്ഞിരുന്ന സമയത്തായിരുന്നു വിനീത് ശ്രീനിവാസന് മുന്നിലേക്ക് നിവിനെത്തിയത്. പ്രകാശനാവാന്‍ അനുയോജ്യമായ രൂപം ഇത് തന്നെയെന്ന് വിനീതും സാക്ഷ്യപ്പെടുത്തുകയായിരുന്നു. ഇന്‍ഫോസിസിലെ ജോലി രാജിവെച്ചായിരുന്നു നിവിന്‍ പോളി അഭിനയമെന്ന സ്വപ്‌നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. ജെബി ജംഗക്ഷന്‍ പരിപാടിക്കിടയിലായിരുന്നു നിവിന്‍ തന്റെ സിനിമാജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

സിനിമയില്‍ വരണം, ഹീറോ ആവണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. സിനിമയാണ് എന്റെ ട്രാക്കെന്ന് മനസ്സിലാക്കിയത് ജോലി ചെയ്‌തോണ്ടിരിക്കുമ്പോഴായിരുന്നു. ഇതല്ല എന്റെ വഴി എന്ന് മനസ്സിലാക്കിയതോടെ ജോലി രാജി വെക്കുന്നതിനെക്കുറിച്ച് വീട്ടില്‍ പറഞ്ഞു. അച്ഛനൊക്കെ ചീത്ത പറഞ്ഞിരുന്നു അന്ന്, അതുകഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷാണ് ജോലി രാജി വെച്ചത്. പിന്നീട് ഒന്നര വര്‍ഷം ഒരു ഗ്യാപ്പുണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടി കടന്ന് പോയ കാലമായിരുന്നു അത്.

എന്നെ ശരിക്കും കടഞ്ഞെടുത്തത് ആ ഒന്നര വര്‍ഷമായിരുന്നു. കണക്ക് തനിക്കേറെ പ്രിയപ്പെട്ട വിശേഷമായിരുന്നുവെന്നും നിവിന്‍ പറഞ്ഞിരുന്നു. ഇന്‍ഫോസിസിലെ ജോലിയില്‍ ഞാന്‍ ഹാപ്പിയായിരുന്നില്ല. അവിടെ ജോലി ചെയ്യുന്നവരില്‍ ഒരുപാട് പേര്‍ ഹാപ്പിയായിട്ടുള്ളവരുണ്ട്. ഓണ്‍സൈറ്റ് പോവാം, പല പല രാജ്യങ്ങള്‍ കറങ്ങാം. നല്ല ശമ്പളം കിട്ടും. ഇതെല്ലാം ഇതിന്റെ കൂടെയുള്ള പ്ലസ് പോയിന്‍സാണ്. എനിക്ക് അതിലൊന്നും ഒരു സന്തോഷം കിട്ടിയിരുന്നില്ല.

എനിക്ക് അതല്ല വേണ്ടതെന്ന് അറിയില്ലായിരുന്നു. എന്താണ് വേണ്ടതെന്നതും അറിയില്ലായിരുന്നു. ഒന്നര വര്‍ഷമെടുത്താണ് ഞാന്‍ കറക്റ്റ് ട്രാക്ക് കണ്ടുപിടിച്ചത്. ഞങ്ങള്‍ രണ്ടാളും ഒരുമിച്ച് ബാംഗ്ലൂരില്‍ ജോലി ചെയ്തിരുന്നവരാണ്, ജോലി ചെയ്യുന്ന സമയത്തും നിവിന്‍ റിന്നയോട് സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എനിക്ക് ഈ ജോലി ഇഷ്ടമില്ലെന്ന് റിന്നയോട് പറഞ്ഞിരുന്നുവെന്നും നിവിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്താണോ താല്‍പര്യം, അത് ചെയ്താല്‍ മതിയെന്നായിരുന്നു റിന്ന പറഞ്ഞിരുന്നത്. റിന്നയും ഞാനും ഒന്നിച്ച് പഠിച്ചവരാണ്. ഞങ്ങള്‍ തമ്മില്‍ പ്രൊപ്പോസല്‍ സീനൊന്നുമില്ലായിരുന്നു. നല്ല കൂട്ടായിരുന്നു ഞങ്ങള്‍. പരസ്പരം മനസ്സിലാക്കിയവരായിരുന്നു ഞങ്ങള്‍. സ്വഭാവികമായി അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അടിയൊക്കെ എപ്പോഴും ഉണ്ടാവാറുണ്ട്.

ഇന്റര്‍വ്യൂ, പ്രമോഷന്‍ ഓരോ പരിപാടികളൊക്കെയായി ഞാനിങ്ങനെ പുറത്തായിരിക്കും. വീട്ടില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് റിന്ന പരിഭവിക്കാറുണ്ട്. മോനെ പിരിഞ്ഞിരിക്കാന്‍ പാടാണ്, അതിനാല്‍ ഭാര്യയും മകനും കൂടെയുണ്ടാവാറുണ്ട്. ലൊക്കേഷനിലേക്കൊക്കെ വരാറുണ്ട്. ഷൂട്ട് കഴിഞ്ഞ് നമ്മള്‍ക്ക് ഒന്നിച്ച് ചെലവഴിക്കാന്‍ സമയം കിട്ടാറുണ്ട്.

സിനിമയില്‍ കണ്ടാല്‍ അപ്പയാണെന്ന് അവന് മനസ്സിലാവും ഒന്നും പറയാറൊന്നുമില്ല. ആക്ഷന്‍ ഹീറോ സമയത്ത് റിന്ന ഷൈന്‍ ചേട്ടനോട് അഭിപ്രായം പറഞ്ഞിരുന്നു. അത് കണ്ട് എനിക്ക് പേടിയായി, നീയെന്തിനാ അഭിപ്രായം പറയാന്‍ പോയെ എന്ന് ചോദിച്ചിരുന്നു. അവള്‍ പറഞ്ഞത് കറക്റ്റായിരുന്നുവെന്ന് ഷൈന്‍ ചേട്ടന്‍ പിന്നീട് പറഞ്ഞിരുന്നു. അതിന് അനുസരിച്ച മാറ്റവും വരുത്തിയിരുന്നു. ദാവീദിനെക്കൂടാതെ റോസ് തെരേസ എന്ന മകളുമുണ്ട് നിവിനും റിന്നയ്ക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/12491/the-closest-friend-came-as-a-wife-nivin-paulys-words-about-love)