---
title: "രാത്രി മാമ്പഴം പെറുക്കിക്കൊണ്ട് വന്ന് തിന്ന് വിശപ്പകറ്റിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് താരം  "
english_title: "At night he came to collect mangoes and ate them to satisfy his hunger; The actor opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/124580/at-night-he-came-to-collect-mangoes-and-ate-them-to-satisfy-his-hunger-the-actor-opened-up"
published_at: "2023-06-23T22:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6495d2d2ea67d_hakkem1.jpg"
keywords: []
---

# രാത്രി മാമ്പഴം പെറുക്കിക്കൊണ്ട് വന്ന് തിന്ന് വിശപ്പകറ്റിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് താരം  

> **Lead Summary:** മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഹക്കീം ഷാ. സമീപകാലത്തിറങ്ങിയ സിനിമകളിലൂടെ തമിഴിലും ഹക്കീം ഷാ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലേക്ക് എത്താന്‍ തനിക്ക് പത്ത് വര്‍ഷം വേണ്ടി വന്നുവെന്നാണ് ഹക്കീം ഷാ. താന്‍ നേരിടേണ്ടി വന്ന കഷ്ടതകളെക്കുറിച്ചും താരം മനസ് തുറക്കുന്നു. മാമ്പഴം കഴിച്ച് വിശപ്പടക്കിയ നാളുകളെക്കുറിച്ചും ഹക്കീം ഷാ ഓര്‍മ്മ പുതുക്കുന്നുണ്ട്.

## Article Content

മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഹക്കീം ഷാ. സമീപകാലത്തിറങ്ങിയ സിനിമകളിലൂടെ തമിഴിലും ഹക്കീം ഷാ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സിനിമയിലേക്ക് എത്താന്‍ തനിക്ക് പത്ത് വര്‍ഷം വേണ്ടി വന്നുവെന്നാണ് ഹക്കീം ഷാ. താന്‍ നേരിടേണ്ടി വന്ന കഷ്ടതകളെക്കുറിച്ചും താരം മനസ് തുറക്കുന്നു. മാമ്പഴം കഴിച്ച് വിശപ്പടക്കിയ നാളുകളെക്കുറിച്ചും ഹക്കീം ഷാ ഓര്‍മ്മ പുതുക്കുന്നുണ്ട്.

ജീവിതം ആസ്വദിക്കാനായില്ലെങ്കില്‍ എന്ത് കാര്യമാണുള്ളത്. ഞാന്‍ ജീവിതം ആസ്വദിച്ച് പോകുന്നയാളാണ്. പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. ഞാനും സുഹൃത്ത് സനൂപ് പടവീടനും മൂന്ന് വര്‍ഷം ഒരുമിച്ചായിരുന്നു. ഇപ്പോഴുമുണ്ട്. ഇപ്പോള്‍ രണ്ടു പേരും വേറെ വേറെ ഫ്‌ളാറ്റുകളിലാണ്. ഒരുമിച്ചുണ്ടായിരുന്ന രണ്ടോ മൂന്നോ വര്‍ഷം മാമ്പഴക്കാലം വളരെ സന്തോഷമാണ്.

അക്ഷാരാര്‍ത്ഥത്തില്‍ ഞങ്ങൾ പട്ടിണിയാണ്'' ഹക്കീം ഷാ. മാമ്പഴക്കാലം ആകുമ്പോള്‍ രാത്രി അവന്റെ സ്‌പ്ലെണ്ടറില്‍ കേറി എല്ലാ മാവിന്റേയും ചുവട്ടിലൂടെ പോകും. തിരിച്ച് വരുമ്പോഴേക്കും പത്ത് കിലോയോളം മാങ്ങയുണ്ടാകും. പലതരം മാങ്ങയുണ്ടാകും. രാത്രി മൂന്ന്-നാല് മണിയ്ക്ക് ഓരോ കട്ടന്‍ ചായയുമിട്ട് ഇത്രയും മാങ്ങയും ചെത്തി തിന്നും. പുളിയായത് കൊണ്ട് വിശപ്പ് കൂടും. പിറ്റേദിവസം രാവിലെ എഴുന്നേല്‍ക്കുന്നത് കൂടുതല്‍ വിശപ്പോടെയായിരിക്കും.

അങ്ങനെ ഞങ്ങള്‍ ജീവിച്ചിട്ടുണ്ടെന്നാണ് നടൻ പറയുന്നത്. നാലഞ്ച് വര്‍ഷം മുമ്പാണ് . ഒരു ഓണം ഞങ്ങള്‍ ആഘോഷിച്ചത് പച്ചക്കപ്പളങ്ങ വച്ചാണ്. പക്ഷെ ഈ ഇല്ലായ്മയെ ആശ്ലേഷിക്കാനായാല്‍ ഭയങ്കര സന്തോഷമാണ്. നെല്ലിപ്പടി എന്ന് പറയില്ലേ, അതും തലയില്‍ വച്ചാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇനിയും താഴെ പോകാനില്ല. തിരിച്ചു പോക്കില്ല എന്നുറപ്പിച്ചിരുന്നു. വീട്ടില്‍ പറയില്ല.

വീട്ടില്‍ പറഞ്ഞാല്‍ സഹിക്കില്ല. അവരെ വിഷമിപ്പിക്കണ്ട എന്ന് കരുതി.ആദ്യമൊക്കെ തിരിച്ചു പോരാന്‍ പറയുമായിരുന്നു. വീട്ടില്‍ നിന്നും ഇറങ്ങിയ ശേഷം ഒന്നും ആകാതെ തിരിച്ചു ചെല്ലാന്‍ പറ്റില്ല. കയ്യിലെ പൈസ തീരുമ്പോള്‍ നാട്ടിലേക്ക് തിരിച്ച് പോകും. അവിടേയും ഇവിടേയുമൊക്കെ തലയും ചൊറിഞ്ഞ് നില്‍ക്കുമ്പോള്‍ കുറച്ച് പൈസ തരും. അഞ്ചാറ് വര്‍ഷമൊക്കെയായപ്പോള്‍ പേടിയായി. ഓരോരുത്തര്‍ക്കും ഓരോ കഷ്ടപ്പാടാണ്.

നല്ല അഭിനേതാക്കള്‍ സാമ്പത്തിക പിന്തുണയില്ലാത്തിനാല്‍ ജോലിക്ക് പോകേണ്ടി വരുന്നതും പിന്നെ ജോലി തുടരേണ്ടി വരുന്നതുമൊക്കെ കണ്ടിട്ടുണ്ടെന്നും താരം പറയുന്നു. ഇതൊന്നും എന്നെ ബാധിക്കരുതെന്ന് ഞാന്‍ കരുതി. എന്റെ യാത്ര വളരെ പതുക്കെയുള്ളതാണ്. ഞാന്‍ വളരെ ഫോക്കസ്ഡ് ആയി പോകുന്ന ആളല്ല. വഴിയില്‍ കാണുന്നതിനോടൊക്കെ സംസാരിച്ചേ എനിക്ക് പോകാനാകൂ. അങ്ങനെയാണ് സോ കോള്‍ഡ് മുഖ്യാധാര സിനിമയിലേക്ക് എത്താന്‍ പത്ത് വര്‍ഷം എടുത്തതെന്നാണ് ഹക്കീം ഷാ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/124580/at-night-he-came-to-collect-mangoes-and-ate-them-to-satisfy-his-hunger-the-actor-opened-up)