---
title: "അത് നിയമവിരുദ്ധമല്ല; മല്ലു ട്രാവലറിന് മറുപടിയുമായി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍"
english_title: "It is not illegal; Kurup team respond to Mallu Traveler"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12447/it-is-not-illegal-kurup-team-respond-to-mallu-traveler"
published_at: "2021-11-23T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619d24cd3dd1d_kurupp.jpg"
keywords: []
---

# അത് നിയമവിരുദ്ധമല്ല; മല്ലു ട്രാവലറിന് മറുപടിയുമായി കുറുപ്പിന്റെ അണിയറപ്രവര്‍ത്തകര്‍

> **Lead Summary:** **കു**റുപ്പ് കാര്‍ വിവാദത്തില്‍ മല്ലു ട്രാവലര്‍ക്ക് മറുപടിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ പോസ്റ്റര്‍ പതിപ്പിച്ച കാര്‍ രംഗത്തിറക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് മല്ലു ട്രാവലര്‍ രംഗത്ത് വന്നത്. എന്നാല്‍ മല്ലുവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

## Article Content

**കു**റുപ്പ് കാര്‍ വിവാദത്തില്‍ മല്ലു ട്രാവലര്‍ക്ക് മറുപടിയുമായി സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ പോസ്റ്റര്‍ പതിപ്പിച്ച കാര്‍ രംഗത്തിറക്കിയിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് മല്ലു ട്രാവലര്‍ രംഗത്ത് വന്നത്. എന്നാല്‍ മല്ലുവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

കാറില്‍ സ്റ്റിക്കറൊട്ടിച്ച്‌ നിരത്തില്‍ ഇറക്കിയത് നിയമപ്രകാരം പണം നല്‍കിയാണെന്നാണ് ഇവരുടെ വാദം. പാലക്കാട് ആര്‍.ടി.ഒ ഓഫീസില്‍ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം റോഡില്‍ ഇറക്കിയത് എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

സാധാരണക്കാര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള അവസരം നല്‍കാതെ ഒരു സിനിമക്ക് വേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവര്‍ക്കും നിയമം ഒരുപോലെയാകണമെന്നുമാണ് മല്ലു ട്രാവലര്‍ പറഞ്ഞത്.

തന്റെ വിമര്‍ശനം സിനിമക്കെതിരെ അല്ല എന്നും നിയമലംഘനത്തിനെതിരെ ആണ് എന്നും മല്ലു ട്രാവലര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രൈവറ്റ് വാഹനങ്ങളില്‍ നിയമപ്രകാരം മുന്‍കൂട്ടി അനുവാദം വാങ്ങിയോ ഫീസ് അടച്ചോ സ്റ്റിക്കര്‍ ചെയ്യാന്‍ അനുമതി ഇല്ലെന്നാണ് മല്ലു ട്രാവലര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12447/it-is-not-illegal-kurup-team-respond-to-mallu-traveler)