---
title: "ഈ സംഭവം നടന്നപ്പോൾ ആകെ പേടിച്ചുപോയി, മൂന്ന്  തവണ നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിർമ്മാതാവ് പറയുന്നു "
english_title: "Sandra talked about the health issue that Baburaj had to face during the shooting of the film."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123684/sandra-talked-about-the-health-issue-that-baburaj-had-to-face-during-the-shooting-of-the-film"
published_at: "2023-06-20T12:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64914b2d64a54_baburaj.jpg"
keywords: []
---

# ഈ സംഭവം നടന്നപ്പോൾ ആകെ പേടിച്ചുപോയി, മൂന്ന്  തവണ നടൻ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നിർമ്മാതാവ് പറയുന്നു 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ഇദ്ദേഹത്തെക്കുറിച്ച് നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസ് പറയുന്ന വാക്കുകൾ ആണ് ശ്രദ്ധിക്കപ്പെടുന്നത്.

മർഫി ദേവസി സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല നിലാവുള്ള രാത്രി. ഈ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ ബാബുരാജ് അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമ നിർമ്മിച്ചിരിക്കുന്നത് സാന്ദ്ര തോമസ് ആണ്.

ജിഞ്ചർ മീഡിയ ചാനലിൽ നൽകിയ അഭിമുഖത്തിൽ ആണ് സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ബാബുരാജിന് നേരിടേണ്ടി വന്ന ഹെൽത്ത് ഇഷ്യൂവിനെ കുറിച്ച് സാന്ദ്ര സംസാരിച്ചത്.

നല്ല നിലാവുള്ള രാത്രി സിനിമയുടെ ലൊക്കേഷനിൽ വച്ച് അദ്ദേഹത്തെ മൂന്ന് തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു എന്നാണ് നിർമ്മാതാവ് പറയുന്നത്. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപ് തന്നെ ഈ കാര്യം തന്നെ വിളിച്ചു ചോദിച്ചിരുന്നു എന്നാണ് സാന്ദ്ര പറയുന്നത്.

പുള്ളിക്ക് ഈ സംഭവം വളരെ അലർജിയാണ് എന്നും അതുകൊണ്ട് ഈ പ്രശ്നം അവിടെ ഉണ്ടാവില്ല എന്ന് സാന്ദ്ര ഉറപ്പ് നൽകുകയായിരുന്നു. പക്ഷേ പിന്നീടാണ് പ്രൊഡക്ഷൻ കൺട്രോളർ ഈ പ്രശ്നം ലൊക്കേഷനിൽ നിറയെ ഉണ്ട് എന്ന് പറഞ്ഞത്. അങ്ങനെ ഈ ജന്തു കാരണം ബാബുരാജിനെ മൂന്ന് തവണയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയതുകൊണ്ട് അദ്ദേഹത്തിന് ഇഞ്ചക്ഷൻ എടുക്കേണ്ടി വരികയും ചെയ്തു.

അട്ട എന്ന ജന്തുവിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇത് വളരെ സീരിയസാണ് എന്നും ഡോക്ടർ പറഞ്ഞു എന്നാണ് സാന്ദ്ര പറയുന്നത്. ഷൂട്ടിങ്ങിനു ശേഷം രാത്രി മദ്യപിക്കുകയും ചെയ്തു എന്നും ഒരു ഗ്ലാസ് മദ്യം കഴിച്ചപ്പോഴേക്കും താഴെ വീണു എന്നുമാണ് ബാബുരാജ് പറയുന്നത്. കാരണം ഈ മരുന്ന് കഴിക്കുമ്പോൾ മദ്യപിക്കാൻ പാടില്ലായിരുന്നു.

പെട്ടെന്ന് അദ്ദേഹത്തിൻറെ മുഖം നീര് വയ്ക്കാൻ തുടങ്ങി. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഖം ഇങ്ങനെയായി മാറിയത് കാരണം ഇദ്ദേഹത്തെ ആശുപത്രിയിൽ ആർക്കും മനസ്സിലായില്ല.

മദ്യപിക്കരുത് എന്ന് ചേട്ടനോട് പറഞ്ഞതായിരുന്നു എന്നും ചേട്ടൻ കുടിക്കില്ല എന്ന് വാക്ക് തന്നതായിരുന്നു എന്നുമാണ് സാന്ദ്ര തോമസ് പറയുന്നത്. ഈ സംഭവം നടന്നപ്പോൾ ആകെ പേടിച്ചുപോയി എന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123684/sandra-talked-about-the-health-issue-that-baburaj-had-to-face-during-the-shooting-of-the-film)