---
title: "ഭര്‍ത്താവും മക്കളും മരിച്ചു, സഹായിക്കാന്‍ ആരുമില്ല; കുളപ്പുള്ളി ലീല"
english_title: "Now, Kulappully Leela's interview with a leading channel is being discussed again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12366/now-kulappully-leelas-interview-with-a-leading-channel-is-being-discussed-again"
published_at: "2021-11-23T14:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619cb15ed5f20_.jpg"
keywords: []
---

# ഭര്‍ത്താവും മക്കളും മരിച്ചു, സഹായിക്കാന്‍ ആരുമില്ല; കുളപ്പുള്ളി ലീല

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറെ ആരാധകരുള്ള നടിയാണ് കുളപ്പുള്ളി ലീല. മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തും താരം ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. തമിഴിലെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയിലും കുളപ്പുള്ളി ലീല തന്റെ അഭിനയ മികവ് തെളിയിച്ചു.

## Article Content

മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറെ ആരാധകരുള്ള നടിയാണ് കുളപ്പുള്ളി ലീല. മലയാളത്തില്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെ വന്ന് ഇപ്പോള്‍ തമിഴ് സിനിമാ ലോകത്തും താരം ചുവടുറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്. തമിഴിലെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന രജനികാന്ത് ചിത്രം അണ്ണാത്തെയിലും കുളപ്പുള്ളി ലീല തന്റെ അഭിനയ മികവ് തെളിയിച്ചു.

ഇപ്പോഴിതാ താരം ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. തന്റെ കുടുംബത്തെ കുറിച്ചും സിനിമയില്‍ എത്തിയതിനെ കുറിച്ചുമൊക്കെയാണ് താരം അഭിമുഖത്തില്‍ പറയുന്നത്. ”രണ്ടു ആണ്‍കുട്ടികള്‍ ആയിരുന്നു. രണ്ടുപേരും ഭര്‍ത്താവും മരിച്ചു പോയി.

ഒരാള്‍ ജനിച്ചതിന്റെ എട്ടാം ദിവസം, മറ്റെയാള്‍ പതിമൂന്നാം വയസ്സിലുമാണ് മരണപ്പെട്ടത്. ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ അപകടം സംഭവിക്കുകയായിരുന്നു. അച്ഛന്റെ കൂടെ പോയപ്പോഴാണ് ഇത് സംഭവിക്കുന്നത്. പോയത് ഒന്നും തിരിച്ചു കിട്ടില്ല, ഇനി വരാന്‍ ഉള്ളതാണ് ചിന്തിക്കേണ്ടതെന്നും ലീല പറയുന്നു.

താരം ഇപ്പോള്‍ മലയാള സിനിമകള്‍ അഭിനയിക്കുന്നില്ല എന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല എന്നും തമിഴ് സിനിമയില്‍ മാത്രം സജീവമായി എന്നെല്ലാം തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളുടെ സത്യാവസ്ഥയും കുളപ്പുള്ളി ലീല അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ മലയാളത്തില്‍ ഇനി സിനിമ ചെയ്യില്ലെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. അത് വെറുതെയാണ് എന്നാണ് താരം പറയുന്നത്.

താന്‍ ക്യാന്‍സര്‍ രോഗികള്‍ക്കും മറ്റും സഹായം ചെയ്യുമായിരുന്നു. പബ്ലിസിറ്റി എനിക്ക് ഇഷ്ടമല്ല അതുകൊണ്ട് ഇതെവിടെയും ഞാന്‍ പറയാറില്ല. ഇപ്പോള്‍ കുറച്ചുനാളായി ഒന്നും ചെയ്യാന്‍ ആയിട്ടില്ല എന്നും താരം പറയുന്നു. തന്നെ സംബന്ധിച്ച് ആരും സഹായിക്കാന്‍ ഇല്ല.

അപ്പോള്‍ മൂഡ് ഔട്ട് ആയി ഇരുന്നിട്ടോ, മുഖം വീര്‍പ്പിച്ചിരുന്നിട്ടോ ഒരു കാര്യവും ഇല്ലെന്ന് മനസ്സിലായി. അപ്പോള്‍ ആളുകള്‍ പറയും കണ്ടോ അവള്‍ക്ക് ഇപ്പൊ ഗതി ഇല്ലാഞ്ഞിട്ട കരഞ്ഞു വിളിച്ചു നടക്കുന്നതെന്ന്. എന്തിനാണ് അത്. ദൈവത്തില്‍ പറയുക. എല്ലാം ദൈവത്തിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് കുളപ്പുള്ളി ലീല പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/12366/now-kulappully-leelas-interview-with-a-leading-channel-is-being-discussed-again)