---
title: "ദിലീപ് ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ആ വീട്ടിൽ ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ് സി പിള്ള"
english_title: "Dileep brings the clothes from each film and puts them in that house; Producer SC Pillai opened up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123123/dileep-brings-the-clothes-from-each-film-and-puts-them-in-that-house-producer-sc-pillai-opened-up"
published_at: "2023-06-17T21:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ddadccd6d3_dileep_3.jpg"
keywords: []
---

# ദിലീപ് ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ആ വീട്ടിൽ ; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് എസ് സി പിള്ള

> **Lead Summary:** ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ് എസ് സി പിള്ള രംഗത്ത് . പാസഞ്ചര്‍ എന്ന ദിലീപ് നായകനായ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവങ്ങളാണ് എസ് സി പിള്ള തുറന്ന് പറയുന്നത്. ചിത്രത്തിന്റെ ദുബായ് റൈറ്റ്‌സിന് വേണ്ടി ദിലീപ് ആവശ്യപ്പെട്ടുവെന്നും അത് നല്‍കാതെ ഡബ്ബ് ചെയ്യില്ലെന്ന് പറഞ്ഞുവെന്നുമാണ് എസ് സി പിള്ള പറയുന്നത്.

## Article Content

ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി നിര്‍മ്മാതാവ് എസ് സി പിള്ള രംഗത്ത് . പാസഞ്ചര്‍ എന്ന ദിലീപ് നായകനായ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ സംഭവങ്ങളാണ് എസ് സി പിള്ള തുറന്ന് പറയുന്നത്. ചിത്രത്തിന്റെ ദുബായ് റൈറ്റ്‌സിന് വേണ്ടി ദിലീപ് ആവശ്യപ്പെട്ടുവെന്നും അത് നല്‍കാതെ ഡബ്ബ് ചെയ്യില്ലെന്ന് പറഞ്ഞുവെന്നുമാണ് എസ് സി പിള്ള പറയുന്നത്.

അങ്ങനെയിരിക്കുമ്പോഴാണ് ദുബായില്‍ നിന്നും സെന്‍ട്രല്‍ പിക്‌ചേഴ്‌സിന്റെ വിജി എന്നെ വിളിക്കുന്നത്. 21 ലക്ഷം രൂപാ തരാം ചിത്രത്തിന്റെ ദുബായ് റൈറ്റ് എനിക്ക് വേണമെന്ന് പറഞ്ഞു. അത് പറ്റില്ല 21 തരാമെന്ന് പറഞ്ഞപ്പോള്‍ ശരി എടുത്തോ എന്ന് ഞാന്‍ പറഞ്ഞു. ഇക്കാര്യം കണ്‍ട്രോളര്‍ ദിലീപിനോടും പറഞ്ഞിരുന്നു'' പിള്ള പറയുന്നു.

''ദുബായ് റൈറ്റ് എനിക്ക് വേണമെന്ന് ദിലീപ് പറഞ്ഞു. കണ്‍ട്രോളര്‍ ഷൊര്‍ണൂര്‍ ആണ് ദിലീപിനോട് പറഞ്ഞത്. അത് കൊടുത്താലേ ഡബ്ബ് ചെയ്യൂവെന്ന് ആയി . ഒടുക്കം ഞാനും കണ്‍ട്രോളറും തമ്മില്‍ തര്‍ക്കമായി. പടം നടക്കണമോ ഇത്രയൊക്ക വന്നതല്ലേ എന്ന് കണ്‍ട്രോളര്‍ ചോദിച്ചു. അങ്ങനെ വിജിയ്ക്ക് കൊടുത്തത് മാറ്റി.

ഒടുവില്‍ ഞാനത് അവന് കൊടുത്തു. മനസുകൊണ്ട് പ്രാകിയിട്ടാണ് കൊടുത്തത്'' എന്നാണ് എസ് സി പിള്ള പറയുന്നത്. വേറേയും ഒരുപാട് ആരോപണങ്ങള്‍ ഇതേ അഭിമുഖത്തില്‍ എസ് സി പിള്ള ദിലീപിനെതിരെ ഉന്നയിക്കുന്നുണ്ട്. താരങ്ങള്‍ വിലകൂടിയ സാധനങ്ങള്‍ മാത്രമേ അഭിനയിക്കാന്‍ ഉപയോഗിക്കുകയുള്ളൂ.

എന്നാല്‍ അതൊന്നും തിരിച്ചു കിട്ടത്തുമില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. കൂടാതെ ദിലീപ് തന്നോട് ചില്ലറക്കാശിന് വാശി പിടിച്ചെന്നും നിര്‍മ്മാതാവ് പറയുന്നു. 'പാസഞ്ചര്‍ സിനിമയ്ക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ നടന്നപ്പോള്‍ ഷൊര്‍ണുരിലെ ദിലീപിന്റെ രണ്ടു വീട് കൊണ്ടുപോയി കാണിച്ചു. ഒരു വീട് നിറയെ കോസ്റ്യൂംസ് ആണ്. ഓരോ പടത്തിലെ വസ്ത്രങ്ങള്‍ കൊണ്ടുവന്ന് വെക്കുന്നത് ഒക്കെ അവിടെയാണ്' എന്നും എസ് സി പിള്ള പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123123/dileep-brings-the-clothes-from-each-film-and-puts-them-in-that-house-producer-sc-pillai-opened-up)