'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്'; പൊട്ടിത്തെറിച്ച് താരം

'ദിലീപിനെ വലവീശി പിടിച്ച് കാവ്യയുടെ ജീവിതം തകർക്കുമെന്ന്'; പൊട്ടിത്തെറിച്ച് താരം
2021-11-23T09:29:00 | By Kavya N

നടി ഗായത്രി സുരേഷിന്റെ വാഹനം മറ്റൊരാളെ ഇടിച്ചതും അതുമായിബന്ധപ്പെട്ട് നടി നടത്തിയ വിശദീകരണവുമെല്ലാം നേരത്തേ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ നടിയുടെ ലൈവ് ചർച്ചയായിരിക്കുകയാണ്. ട്രോളുകളും കമന്റുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടിയുടെ മുഖ്യമന്ത്രിയോടുള്ള അഭ്യർത്ഥനയാണ് വൈറലായിരിക്കുന്നത്. നടിയെ കുറിച്ച് രണ്ട് യുട്യൂബ് ചാനലുകൾ നൽകിയ വ്യാജ വാർത്തയ്ക്കെതിരേയും അവർ ലൈവിൽ രൂക്ഷമായി പ്രതികരിച്ചു. നടിയുടെ വാക്കുകളിലേക്ക്...

അന്നത്തെ രണ്ട് ഇൻർവ്യൂവിന് ശേഷം ഞാൻ ആദ്യമായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വരുന്നത്. ഒരുമാസമായിട്ട് ഞാന്‍ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്.ഞാൻ മണ്ടിയാണ്, പൊട്ടിയാണ്, കള്ളിയാണ്,ഞാൻ ഉഡായിപ്പാണ് എല്ലാം ഞാൻ ആക്സപ്റ്റ് ചെയ്യുന്നു, പക്ഷേ എനിക്ക് നിങ്ങളോട് പറയാനുള്ളത് സോഷ്യൽ മീഡിയയിൽ മോശമായി കമന്റ് ചെയ്യുന്ന ഒന്നോ രണ്ടോ ലക്ഷം പേരെ ഒഴിച്ചാൽ കേരളത്തിലെ മറ്റ് ജനങ്ങൾ അങ്ങനെയാണെന്ന് തോന്നുന്നില്ല.


കേരളത്തിലെ ജനങ്ങൾ എനന് പറഞ്ഞാവ്‍ ബുദ്ധിയുള്ളവരാണ്, ബോധമുള്ളവരാണ്,മനുഷ്യത്വമുള്ളവരാണ്,വിവേകം ഉള്ളവരാണ്, നമ്മൾ വിചാരിക്കരുത് സോഷ്യൽ മീഡിയയിൽ കാണുന്നവരാണ് കേരളം എന്ന്. കേരളത്തിലെ ജനങ്ങളെ തരംതാഴ്ത്തരുതെന്നാണ് എനിക്ക് പറയാനുള്ളത്. മിണ്ടാതെയിരിക്കുമ്പോള്‍ വെറുതെ കുറേ ആരോപണങ്ങളുമായി വരികയാണ്.ഇടയ്ക്കിടെ ഞാനിപ്പോൾ ഗായത്രി സുരേഷ് എന്ന് അടിച്ച് നോക്കാറുണ്ട്, കാരണം പുതിയതെന്താണെന്ന് അറിയില്ലല്ലോ.

കഴിഞ്ഞ ദിവസം നോക്കിയപ്പോൾ രണ്ട് യുട്യൂബ് ചാനൽ ഇട്ടിരിക്കുന്നത് യുവ നടന്മാര്‍ക്കിടയില്‍ വലവീശുന്നതിനിടെ ഇതാ ഒരു പരല്‍മീന്‍ കൂടെ എന്നാണ്, അവരെ കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് ഞാൻ ലൈവിൽ വന്നത്. ആ വീഡിയോയിൽ പറയുന്നത് ഞാൻ ദിലീപേട്ടനെ വലവീശാൻ പോകുകയാണത്രേ. ദിലീപിന്റെ വീട്ടിൽ പോയി കാവ്യ ചേച്ചീടെ ജീവിതം തകർക്കാനാണ് താൻ പോകുന്നതെന്ന്.എനിക്ക് ഇവരെ അറിയുക പോലുമില്ല.ദിലീപേട്ടന്റെ ഭയങ്കര ഫാനാണ് ഞാൻ. ദിലീപേട്ടനൊപ്പം അഭിനയിക്കുകയെന്നതൊക്കെ എന്റെ വലിയ സ്വപ്നമാണ്. എനിക്ക് ദിലീപേട്ടനയോ കാവ്യ ചേച്ചിയോ നേരിട്ട് അറിയുക പോലും ഇല്ല.

ഞാന്‍ ഇനി ദിലീപേട്ടന്റെ നെഞ്ചത്തേക്കാണെന്നാണ് പറയുന്നത്. ഇത് നിയമവിരുദ്ധപരമായ കാര്യമാണ്. ഇവർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കണം. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചാലാണല്ലോ കൂടുതൽ ആളുകളിലേക്ക് എത്തുക. ഇതൊക്കെ സ്ത്രീകൾക്കെതിരായ വയലൻസ് ആണ്. ഇതൊക്കെ മാനനഷ്ടം ഉണ്ടാക്കുന്നതാണ്, ക്രിമിനൽ ഒഫൻസാണ്. നടക്കാത്ത കാര്യം ഉണ്ടാക്കി പറയുകയാണ്. എന്നെ കൊണ്ട് കേസ് കൊടുപ്പിക്കരുത്.


ട്രോൾസിനേയും കമന്റ്സിനേയും കുറിച്ചാണ് എനിക്ക് മറ്റൊരുകാര്യം പറയാനുള്ളത്. സോഷ്യൽ മീഡിയ തുറന്ന് കഴിഞ്ഞാൽ ട്രോൾസും വൃത്തികെട്ട കമന്റ്സും മാത്രമാണ്. ഒരുതരത്തിലുള്ള അടിച്ചമർത്തലാണ് ഇത്. നമ്മൾ അല്ല. വളർന്ന് വരുന്ന ഒരു തലമുറയുണ്ട്. അവർ പഠിക്കുന്നത് ആക്രമണമാണ് വേ ഓഫ് ലൈവ് എന്നാണ്. ഒരാൾ ഒരു അഭിപ്രായം പറഞ്ഞാൽ അയാളെ അടിച്ചമർത്തണം എന്ന പ്രവണതാണ് പലരും കാണിക്കുന്നത്.അത്തരമൊരു സമൂഹമല്ല നമ്മുക്ക് വേണ്ടത്. പരസ്പരം മോട്ടിവേറ്റ് ചെയ്യുകകും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് വേണ്ടത്.

'ഞാന്‍ ഈ പറയാന്‍ പോകുന്നത് എന്താകും എവിടെയെത്തും എന്നൊന്നും എനിക്ക് അറിയില്ല. എവിടെ എത്തിയാലും എനിക്ക് പ്രശ്നമില്ല. കാരണം എല്ലാ എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അത്രയും അടിച്ചമര്‍ത്തപ്പെട്ട അവസ്ഥയിലാണ് ഞാനിപ്പോള്‍.ഇതൊക്കെ പറഞ്ഞത് കൊണ്ട് സിനിമ വരില്ലേ ആൾക്കാരൊക്കെ എന്നെ വെറുക്കുമോ എന്നൊന്നും താൻ ആലോചിക്കുന്നില്ല. കാരണം ഞാൻ ആ ലെവിലവിലാണ് നിൽക്കുന്നത്. അതുകൊണ്ട് എനിക്ക് പറയാനുള്ളത് ഞാൻ പറയും.

എനിക്ക് പറയാനുള്ളത് പിണറായി വിജയന്‍ സാറിനോടാണ്. നമ്മുടെ മുഖ്യമന്ത്രിയോടാണ്. സാറിനെ ഞാന്‍ ഒരുപാട് ബഹുമാനിക്കുകയും ആരാധിക്കുകയും എല്ലാ നടപടികളേയും വിലമതിക്കുന്ന ആളാണ് ഞാൻ. സാര്‍ ഇത് കേള്‍ക്കുമെന്ന് കരുതുന്നു.സാർ ഇത് കേൾക്കും ഇത് എങ്ങനെയാണ് സാറിന്റെ അടുത്ത് എത്തിക്കുകയെന്ന് അറിയില്ല.

സർ സോഷ്യൽമീഡിയ നമ്മുടെ ജീവിത്തതെ ഭരിക്കുന്ന ഒരു ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയാണ് ലോകം എന്നാണ് നമ്മൾ വിശ്വസിക്കുന്നത്. നമ്മൾ ഈ മയക്കുമരുന്നിലൂടെയും കഞ്ചാവിലൂടേയുമെല്ലാം പണം ഇണ്ടാക്കുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്നു. അപ്പോൾ ഈ ട്രോൾസിലൂടെ പണം ഉണ്ടാക്കുന്നത് നിയമവിരുദ്ധമല്ലേ?

ട്രോളുകൾക്ക് താഴെ നിറയെ നമ്മളെ അടിച്ചമർത്തുന്ന കമന്റുകളാണ്. അതൊരാളുടെ മാനസിക ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രശ്നം വളരെ വലുതാണ്. ഇത് ഞാൻ മാത്രമല്ല അനുഭവിക്കുന്നത്. സാറിന് പറ്റുമെങ്കിൽ നമ്മളെ നാടിനെ നല്ലതാക്കാൻ ട്രോൾസ് ബാൻ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. സർ വിചാരിച്ചാൽ നടക്കും. മറ്റൊന്ന് യുട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ കമന്റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം.

ഒരാളുടെ അനുവാദമില്ലാതെ ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കുന്നതിനെതിരെ നടപടി വേണം.എന്തെങ്കിലും ഒരു നടപടിയെടുക്കണം. ഇങ്ങനെയുള്ളവര്‍ വളരാന്‍ പാടില്ല. അവര്‍ക്ക് കേരളത്തെ തന്നെ നശിപ്പിക്കാനുള്ള ശക്തിയുണ്ട്.ഞാൻ പറയുന്ന എല്ലാം ശരിയാണെന്നല്ല. ഞാൻ എല്ലാ കുറവുകളും ഉള്ളയാളാണ്. പക്ഷേ എനിക്ക് ഇത് പറയണം തോന്നി. ഞാൻ പറയുന്നത് ആർക്കെങ്കിലും പിന്തുണയ്ക്കാൻ തോന്നുന്നുണ്ടെങ്കിൽ നമ്മുക്ക് വലിയ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും, എന്നും ഗായത്രി വീഡിയോയില്‍ പറയുന്നു

Content Highlight: 'Kavya's life will be ruined by trapping Dileep'; Exploding star

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup