---
title: "ഐസിയുവിൽ കിടന്ന സമയത്ത് മരണത്തിനു മുൻപ് ദൈവത്തെ കാണാമെന്ന് കരുതിയിരുന്നു; സലിം കുമാർ"
english_title: "While in the ICU, he thought he would see God before his death; Salim Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121656/while-in-the-icu-he-thought-he-would-see-god-before-his-death-salim-kumar"
published_at: "2023-06-12T07:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648680d2330cf_saleemkumar.jpg"
keywords: []
---

# ഐസിയുവിൽ കിടന്ന സമയത്ത് മരണത്തിനു മുൻപ് ദൈവത്തെ കാണാമെന്ന് കരുതിയിരുന്നു; സലിം കുമാർ

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ . നിരവധി സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ . ഇപ്പോഴിതാ സലിംകുമാറിന്റെ അഭിമുഖമാണ് വൈറലാകുന്നത് .

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സലിം കുമാർ . നിരവധി സിനിമയിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടൻ . ഇപ്പോഴിതാ സലിംകുമാറിന്റെ അഭിമുഖമാണ് വൈറലാകുന്നത് .

ദൈവത്തിനു ജീവിക്കുവാൻ മനുഷ്യരുടെ പൈസ വേണം എന്നും അതുകൊണ്ടുതന്നെ ആ സങ്കൽപ്പത്തിനോട് വിശ്വാസമില്ല എന്നുമാണ് ഇപ്പോൾ സലിം കുമാർ പറയുന്നത്. ഒരു മനുഷ്യനായി ജനിച്ചതിൽ താൻ സന്തോഷമില്ല എന്നും ഇനി ജന്മം മനുഷ്യനായി ജനിക്കേണ്ട എന്നുമാണ് സലിംകുമാർ പറയുന്നത്.

> ഐസിയുവിൽ കിടന്ന സമയത്ത് മരണത്തിനു മുൻപ് ദൈവത്തെ കാണാമെന്ന് കരുതിയിരുന്നു. എങ്കിലും മരണങ്ങൾ മാത്രമാണ് താൻ കണ്ടത് എന്നാണ് സലിംകുമാർ പറയുന്നത്. “ഞാൻ പണ്ട് അമ്പലങ്ങളിൽ പോയിക്കൊണ്ടിരുന്ന വ്യക്തിയാണ്. ദൈവത്തോട് സംസാരിക്കുവാൻ നമുക്ക് ആവില്ല.

അതിന് പൂജാരിയോ പള്ളിലച്ഛനോ മൊല്ലാക്കയോ വേണം. നമ്മളോട് സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് ദൈവം. എന്റെ ദൈവത്തോട് ഞാൻ നേരിട്ട് സംസാരിക്കാം. ചെറുപ്പത്തിൽ തന്നെ നമ്മുടെ മനസ്സിലേക്ക് അടിച്ചേൽപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. അതുകൊണ്ടുതന്നെ ഈശ്വരാ എന്ന് അറിയാതെ വിശ്വസിച്ചു പോകും” – താരം പറയുന്നു.

> “ദൈവ സങ്കല്പത്തോട് വിശ്വാസമില്ല. ആ പേരും പറഞ്ഞ് ഒരുപാട് ആളുകൾ തട്ടിപ്പ് നടത്തുകയാണ്. 18 വർഷം ഞാൻ ശബരിമലയിൽ പോയിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളിലും പോയിട്ടുണ്ട്. എവിടെപ്പോയാലും പൈസയുടെ പരിപാടി മാത്രമേ ഉള്ളൂ.

പുരസ്കാരം നേടിത്തന്ന സിനിമയായിരുന്നു ആദമിൻറെ മകൻ അബു. അതുകൊണ്ട് ഹജ്ജിന് പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ മുസ്ലിം അല്ലാത്തതുകൊണ്ട് പോകാൻ പറ്റിയില്ല. പകരം മറ്റൊരാളെ ഹജ്ജിന് പറഞ്ഞയച്ചു. ആ കഥാപാത്രത്തിന് അർത്ഥമുണ്ടാകട്ടെ എന്നു കരുതി” – സലിംകുമാർ കൂട്ടിച്ചേർത്തു.

> “ദേശീയ അവാർഡ് ലഭിച്ചതുകൊണ്ട് ജീവിതത്തിന് അർത്ഥമുണ്ടാകുകയില്ല. ഒരു ഭർത്താവ് എന്ന നിലയിലും രണ്ട് മക്കളുടെ അച്ഛൻ എന്ന നിലയിലും ഞാൻ സന്തോഷവാനാണ്. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ ഞാൻ സന്തോഷവാനല്ല. അസംതൃപ്തിയിൽ നിന്നും അല്ല ഇത്തരത്തിൽ ഒരു ചിന്ത ഉണ്ടായത്. ജീവിതം പഠിപ്പിച്ചത് ആണ്” – താരം കൂട്ടിച്ചേർക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121656/while-in-the-icu-he-thought-he-would-see-god-before-his-death-salim-kumar)