---
title: "സംവിധായകനാകാന്‍ മോഹം, ചോദിച്ചപ്പോള്‍ കഥ അറിയില്ല, ഞാന്‍ ചിരിച്ചുപോയി; മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസന്‍"
english_title: "Ambition to be a director, I didn't know the story when asked, I laughed; Srinivasan on Mammootty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120725/ambition-to-be-a-director-i-didnt-know-the-story-when-asked-i-laughed-srinivasan-on-mammootty"
published_at: "2023-06-08T16:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481b743ece72_mammotty.jpg"
keywords: []
---

# സംവിധായകനാകാന്‍ മോഹം, ചോദിച്ചപ്പോള്‍ കഥ അറിയില്ല, ഞാന്‍ ചിരിച്ചുപോയി; മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസന്‍

> **Lead Summary:** അഭിനയത്തിനപ്പുറം സംവിധാനത്തിലും തിളങ്ങണമെന്ന് ആഗ്രഹിച്ച മമ്മൂട്ടിയെക്കുറിച്ച് മുന്‍പൊരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

## Article Content

അഭിനയത്തിനപ്പുറം സംവിധാനത്തിലും തിളങ്ങണമെന്ന് ആഗ്രഹിച്ച മമ്മൂട്ടിയെക്കുറിച്ച് മുന്‍പൊരിക്കല്‍ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മമ്മൂട്ടിയുടെ സംവിധാന മോഹത്തെക്കുറിച്ച് മനസ്സ് തുറന്നത്.’ നാല്‍ക്കവല’യുടെ ഷൂട്ടിങ്ങിന് കുറച്ച് നാള്‍ മുന്‍പ് തൊട്ടേ അഭിനയത്തില്‍ നിന്ന് താന്‍ പുറത്താകുമോ എന്ന സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു എന്ന് തനിക്ക് തോന്നിയിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.

നാല്‍ക്കവലയുടെ ഷൂട്ടിങ്ങിടയ്ക്ക് മമ്മൂട്ടി തന്നോട് ഒരു തിരക്കഥ എഴുതി തരാമോ എന്ന് ചോദിച്ചു. എം. ടി യെ കൊണ്ട് ഒരു കഥ എഴുതിച്ച് സംവിധാനം ചെയ്താല്‍ ക്രെഡിറ്റ് അദ്ദേഹത്തിന് പോകും. നിനക്കാവുമ്പോല്‍ ആ ക്രെഡിറ്റ് തരേണ്ട ആവശ്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. അത് നടക്കില്ല, താന്‍ എഴുതുന്ന കഥയ്ക്ക് തനിക്ക് ക്രെഡിറ്റ് വേണമെന്നും പറഞ്ഞ് ഒഴിഞ്ഞ് മാറിയെന്നും ശ്രീനിവാസന്‍ പറഞ്ഞു.

പിന്നീട് മമ്മൂട്ടി തിരക്കുള്ള നടനായി മാറി. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധാനത്തെക്കുറിച്ച് തങ്ങള്‍ തമ്മില്‍ സംസാരിക്കുന്നത്. അന്ന് അദ്ദേഹത്തോടൊപ്പം കാറില്‍ പോകുന്നതിനിടയ്ക്ക് മമ്മൂട്ടി തന്നോട് സിനിമ സംവിധാനം ചെയ്യുന്നതിനെപ്പറ്റി ചോദിച്ചു. സിനിമ എങ്ങനെ ചെയ്യണമെന്നും അതിന്‍്‌റെ ആദ്യം മുത്ല്‍ അവസാനം വരെ എങ്ങനെയായിരിക്കണമെന്നും ഒക്കെ തനിക്ക് അറിയാമെന്നും അ?ദ്ദേഹം പറഞ്ഞു.

എന്നാല്‍ കഥ എന്താമെന്ന് ചോദിച്ചപ്പോള്‍ കഥ ഇല്ലാന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. അത് കേട്ട് താന്‍ ചിരിച്ച് പോയെന്നും ശ്രീനിവാസന്‍ പറയുന്നു. ഇന്നും മമ്മൂട്ടിയുടെ മനസ്സില്‍ ഒരു സംവിധാന മോഹം ഒളിഞ്ഞ് കിടപ്പുണ്ട്. അഭിനയത്തില്‍ നിന്ന് പുറത്തായാലും സംവിധാനത്തില്‍ പിടിച്ച് നില്‍ക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്ലാനെന്നും തമാശ രൂപേണ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/120725/ambition-to-be-a-director-i-didnt-know-the-story-when-asked-i-laughed-srinivasan-on-mammootty)