---
title: "ആരാ ഉള്ളത് നമ്മുടെ നാട്ടില്‍ കളിയാക്കാത്തതായിട്ട്; വിവാദങ്ങളില്‍ പ്രതികരിച്ച് നവ്യ നായര്‍"
english_title: "Navya Nair reacts to the criticism raised against her."
publisher: "moviemax.in"
canonical_url: "https://moviemax.in/news/120206/navya-nair-reacts-to-the-criticism-raised-against-her"
published_at: "2023-06-06T16:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f182a7e6bb_navya.jpg"
keywords: []
---

# ആരാ ഉള്ളത് നമ്മുടെ നാട്ടില്‍ കളിയാക്കാത്തതായിട്ട്; വിവാദങ്ങളില്‍ പ്രതികരിച്ച് നവ്യ നായര്‍

> **Lead Summary:** തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നവ്യാ നായര്‍. ഷോയുടെ ഭാഗമായി തന്നെ പ്ലാന്‍ഡായി കുടുക്കുകയായിരുന്നുവെന്നും തന്റെ പ്രശസ്തിക്കുവേണ്ടി ഒരാള്‍ ചെയ്ത പ്രവര്‍ത്തിയായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

## Article Content

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നവ്യാ നായര്‍. ഷോയുടെ ഭാഗമായി തന്നെ പ്ലാന്‍ഡായി കുടുക്കുകയായിരുന്നുവെന്നും തന്റെ പ്രശസ്തിക്കുവേണ്ടി ഒരാള്‍ ചെയ്ത പ്രവര്‍ത്തിയായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

ഒരു ഷോ ചെയ്യുന്ന സമയമാണ്. ആ ഷോയില്‍ ഒരു വ്യക്തി വന്നു. എനിക്ക് അങ്ങനെ വ്യക്തിഹത്യയൊന്നും ചെയ്യാന്‍ താത്പര്യമില്ല. ആ വ്യക്തി വളരെ പ്ലാന്‍ഡ് ആയിട്ട് ഒരു കാര്യം ചെയ്തു. വിവാദമായിക്കഴിഞ്ഞപ്പോള്‍ ആള്‍ക്കാര്‍ വളരെ മോശമായിട്ടാണ് കമന്റൊക്കെ ഇട്ടത്. എന്റെ അച്ഛനെയും അമ്മയേയും മോനെയുമൊക്കെ വളരെ മോശമായിട്ട് പറയാന്‍ തുടങ്ങി. അതെനിക്ക് വളരെ വിഷമമുണ്ടാക്കി.

മനപ്പൂര്‍വം ഞാനൊരാളെ കളിയാക്കിയതാണെന്നിരിക്കട്ടെ, ആര്‍ക്കാണ് തെറ്റ് പറ്റാത്തത്. ആരാ ഉള്ളത് നമ്മുടെ നാട്ടില്‍ കളിയാക്കാത്തതായിട്ട്.

നമ്മളെല്ലാവരും കളിയാക്കുന്നവരും കളിയാക്കപ്പെടുന്നവരുമാണ്. ആ പരിപാടിയേ അങ്ങനെയാണ്. ടീസിംഗ് ആണ് ആ ഷോ. ആ കേസില്‍ ഞാന്‍ തെറ്റുകാരിയൊന്നുമായിരുന്നില്ല. തെറ്റ് ചെയ്യാതിരുന്നിട്ടും, ഒരു കൂട്ടം ആളുകളല്ലേ നമ്മളെ ആക്രമിക്കുന്നത്. എങ്ങനെയാണ് ഞാന്‍ ഇത് പറഞ്ഞ് മനസിലാക്കുക. അച്ഛനെയും അമ്മയേയും തെറിയാണ് വിളിക്കുന്നത്.

ഷോയില്‍ വന്ന വ്യക്തി അയാളുടെ പേഴ്‌സണല്‍ പബ്ലിസിറ്റിക്ക് വീണ്ടും ലൈവില്‍ വരിക, അഭിമുഖം കൊടുക്കുകയുമൊക്കെയാണ്. ഞാന്‍ കണ്ട സിനിമാ ലോകമൊന്നുമല്ലെന്ന് അപ്പോള്‍ മനസിലായി.

കോടിക്കണക്കിനാളുകളുടെ മെന്റാലിറ്റി മാറ്റാനോ അവരോടിത് ചെയ്യരുതെന്നോ എനിക്ക് പറയാന്‍ പറ്റില്ല. ഞാന്‍ അത് നോക്കാതിരിക്കുക മാത്രമാണ് ചെയ്യാവുന്നത്.കൗമുദിയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/120206/navya-nair-reacts-to-the-criticism-raised-against-her)