---
title: "സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി,  വീഡിയോ"
english_title: "Suresh Gopi came to meet Sudhi for the last time, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/120060/suresh-gopi-came-to-meet-sudhi-for-the-last-time-video"
published_at: "2023-06-06T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647eb9876ea19_sudhi.jpg"
keywords: []
---

# സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി,  വീഡിയോ

> **Lead Summary:** കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി സഹപ്രവര്‍ത്തകര്‍. നടന്‍ സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡന്‍ തുടങ്ങി സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ ഒരുനോക്കു കാണാനായി എത്തിയത്. കാക്കനാട് ആണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ വിതുമ്പി കരഞ്ഞു.

## Article Content

കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി സഹപ്രവര്‍ത്തകര്‍. നടന്‍ സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡന്‍ തുടങ്ങി സിനിമാ-സാംസ്‌കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ ഒരുനോക്കു കാണാനായി എത്തിയത്. കാക്കനാട് ആണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ വിതുമ്പി കരഞ്ഞു.

സുധിയുടെ സഹപ്രവര്‍ത്തകരും പ്രേക്ഷകരും ഉള്‍പ്പടെ നിരവധിപ്പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തുന്നത്. പൊതുദര്‍ശനത്തിനുശേഷം നാളെ കോട്ടയത്തുള്ള വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും.

[**https://youtu.be/IxUwnvxgZaU**](https://youtu.be/IxUwnvxgZaU)

ഇന്നലെ പുലര്‍ച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷന്‍ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയാണെങ്കിലും കോട്ടയം വാകത്താനം പൊങ്ങന്താനത്താണ് സുധി കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. സുധിയുടെ ഭാര്യയുടെ സ്വദേശമാണ് കോട്ടയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/120060/suresh-gopi-came-to-meet-sudhi-for-the-last-time-video)