---
title: "ബിനുവിന് മുഖത്ത് പൊട്ടലും തലയില്‍ ചതവും, നട്ടെല്ലിനും പ്രശ്‌നമുണ്ട്: കലാഭവന്‍ പ്രസാദ്"
english_title: "Reports are coming out that Binu Adimali has no serious problems"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119778/reports-are-coming-out-that-binu-adimali-has-no-serious-problems"
published_at: "2023-06-05T12:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d85815e215_binu.jpg"
keywords: []
---

# ബിനുവിന് മുഖത്ത് പൊട്ടലും തലയില്‍ ചതവും, നട്ടെല്ലിനും പ്രശ്‌നമുണ്ട്: കലാഭവന്‍ പ്രസാദ്

> **Lead Summary:** കൊല്ലം സുധിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ താരങ്ങള്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍. തൃശൂര്‍ കയ്പമംഗലത്ത് വച്ച് പലര്‍ച്ചെ നാലരയോടെ ഉണ്ടായ അപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. ഒപ്പമുണ്ടായിരുന്ന മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

## Article Content

കൊല്ലം സുധിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ താരങ്ങള്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍. തൃശൂര്‍ കയ്പമംഗലത്ത് വച്ച് പലര്‍ച്ചെ നാലരയോടെ ഉണ്ടായ അപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. ഒപ്പമുണ്ടായിരുന്ന മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബിനു അടിമാലിക്ക് ഗുരുതര പ്രശ്‌നങ്ങളില്ല എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കലാഭവന്‍ പ്രസാദ് ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ബിനുവിന്റെ സ്‌കാനിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ നടന്നു. മുഖത്ത് ചെറിയ പൊട്ടലുണ്ട്.

തലയില്‍ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും വരുന്ന വിവരം. ബ്ലഡ് ലീക്ക് ചെയ്യുന്ന പ്രശ്‌നങ്ങളൊന്നും ഇല്ല.

അതുണ്ടെങ്കിലേ നമ്മള്‍ പേടിക്കേണ്ട കാര്യമുള്ളൂ. ചെറിയ പൊട്ടലൊക്കെ ഉണ്ടെന്ന് പറഞ്ഞു. റെസ്റ്റ് എടുത്ത് മാറാവുന്ന പ്രശ്‌നങ്ങളെ ഉള്ളൂ എന്ന് കലാഭവന്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എന്നാല്‍ മഹേഷിന്റെ സ്‌കാന്‍ റിസള്‍ട്ട് വന്നിട്ടില്ലെന്നും കലാഭവന്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം, അപകട സമയത്ത് മുന്‍ സീറ്റിലായിരുന്നു സുധി ഇരുന്നത്.

എയര്‍ബാഗ് മുറിച്ചാണ് കൊല്ലം സുധിയെ പുറത്തെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/119778/reports-are-coming-out-that-binu-adimali-has-no-serious-problems)