---
title: "സുധി ഇരുന്നത് മുന്‍ സീറ്റില്‍,  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി"
english_title: "Sudhi was sitting in the front seat and the actors who were seriously injured in the accident were shifted to Ernakulam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119755/sudhi-was-sitting-in-the-front-seat-and-the-actors-who-were-seriously-injured-in-the-accident-were-shifted-to-ernakulam"
published_at: "2023-06-05T11:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d788c028b8_binuadimali.jpg"
keywords: []
---

# സുധി ഇരുന്നത് മുന്‍ സീറ്റില്‍,  അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടന്മാരെ എറണാകുളത്തേക്ക് മാറ്റി

> **Lead Summary:** നടന്‍ കൊല്ലം സുധിയുടെ അപകടമരണത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സുഹൃത്തുക്കളും. തൃശൂര്‍ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്.

## Article Content

നടന്‍ കൊല്ലം സുധിയുടെ അപകടമരണത്തിന്റെ ഞെട്ടലിലാണ് പ്രേക്ഷകരും സുഹൃത്തുക്കളും. തൃശൂര്‍ കയ്പമംഗലത്ത് വച്ച് നാലരയോടെ ഉണ്ടായ അപകടമാണ് സുധിയുടെ ജീവനെടുത്തത്. അപകട സമയത്ത് മുന്നിലെ സീറ്റിലാണ് കൊല്ലം സുധി ഇരുന്നത്.

അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി, മഹേഷ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം.

പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കൊപ്പം സുധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബിനു അടിമാലിയുടെ മുഖത്തിന് പൊട്ടലുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. മിമിക്രിയിലൂടെ ബിഗ് സ്‌ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119755/sudhi-was-sitting-in-the-front-seat-and-the-actors-who-were-seriously-injured-in-the-accident-were-shifted-to-ernakulam)