---
title: "ആരോഗ്യ പ്രശ്നങ്ങളിൽ തുടർന്ന് അബോർഷൻ ചെയ്യേണ്ടി വന്നു, കുട്ടികൾ ഒന്നും ആയില്ലേ എന്ന ചോദ്യം ബുദ്ധിമുട്ടിച്ചു; ഗൗരി ലക്ഷ്മി "
english_title: "Abortion was then forced due to health problems, and the question of whether there would be any children was difficult; Gauri Lakshmi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/119360/abortion-was-then-forced-due-to-health-problems-and-the-question-of-whether-there-would-be-any-children-was-difficult-gauri-lakshmi"
published_at: "2023-06-03T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647b791279370_gouri.jpg"
keywords: []
---

# ആരോഗ്യ പ്രശ്നങ്ങളിൽ തുടർന്ന് അബോർഷൻ ചെയ്യേണ്ടി വന്നു, കുട്ടികൾ ഒന്നും ആയില്ലേ എന്ന ചോദ്യം ബുദ്ധിമുട്ടിച്ചു; ഗൗരി ലക്ഷ്മി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി ലക്ഷ്മി. ഒരു ഗായിക എന്ന നിലയിലും സംഗീതസംവിധായക എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗൗരി ലക്ഷ്മി. ഒരു ഗായിക എന്ന നിലയിലും സംഗീതസംവിധായക എന്ന നിലയിലും ഗാനരചയിതാവ് എന്ന നിലയിലും താരം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ഇവരുടെ ആൽബം മുറിവ് പുറത്തിറങ്ങിയത്. സ്വന്തം അനുഭവങ്ങളിൽ നിന്നുമാണ് മുറിവിന് ജന്മം നൽകിയത് എന്നാണ് ഗൗരി പറയുന്നത്. ഈണം ഇടുകയും വരികൾ എഴുതുകയും പാടുകയും ചെയ്തത് ഗൗരി തന്നെയാണ്.

ജീവിതത്തിലെ വേദനാജനകമായ അനുഭവങ്ങളാണ് മുറിവ് ഒരുക്കാൻ കാരണമെന്നാണ് താരം പറയുന്നത്. മുറിവുകൾ മറച്ചുവെക്കാൻ ഉള്ളതല്ല എന്നും ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ് എന്നും താരം കൂട്ടിച്ചേർത്തു. കോവിഡ് സമയത്ത് ആയിരുന്നു ഇവർക്ക് ബോർഡർ ലൈൻ പേഴ്സണാലിറ്റി ഡിസോഡർ ഉണ്ടെന്ന് തിരിച്ചറിയുന്നത്.

ഇത് ഒരിക്കലും ഒരു രോഗമല്ല. വികാരങ്ങൾ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇത്. കുറ്റപ്പെടുത്തിയും തനിച്ചിരുന്നു സ്വയം മുറിവേൽപ്പിച്ചും ആയിരുന്നു താരം ഈ കാലം തള്ളിനീക്കിയത്. കയ്യിൽ മൂർച്ചയുള്ള എന്തെങ്കിലും വസ്തുക്കൾ കൊണ്ട് വരയും. മനസ്സിൻറെ വേദന കുറയാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് താരം പറയുന്നത്.

ഈ അസുഖം പലരിലും പലതരത്തിലാണ് ഉണ്ടാവുക എന്നും പലരും ദേഷ്യവും അസ്വസ്ഥതകളും പ്രകടിപ്പിക്കും എന്നും എന്നാൽ തന്റെ ലക്ഷണങ്ങൾ തൻറെ ഉള്ളിൽ തന്നെയായിരുന്നു എന്നും അതുകൊണ്ട് താൻ നേരിട്ട് ബുദ്ധിമുട്ടുകൾ വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല എന്നുമാണ് ഗൗരി പറയുന്നത്. അതേസമയം പ്രകടിപ്പിച്ചാലും വെറുതെ തോന്നുന്നതാണ് എന്നും മറ്റുള്ളവർക്കൊന്നും പ്രശ്നങ്ങൾ ഇല്ലല്ലോ പിന്നെ നിനക്കെന്താ പ്രശ്നം എന്നൊക്കെയുള്ള മറുപടി ആയിരിക്കും കിട്ടുക എന്നാണ് ഗൗരി പറയുന്നത്.

അതേസമയം വിഷമഘട്ടത്തിൽ തന്റെ ഒപ്പം നിന്നത് പങ്കാളി ഗണേഷ് ആണ് എന്നാണ് ഗൗരി പറയുന്നത്. ഗണേഷ് മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു സ്വയം തെറാപ്പി എടുക്കുകയും ചെയ്യുന്ന ആളാണ് എന്നാണ് ഗൗരി പറയുന്നത്.

അങ്ങനെ ഗൗരിയും തെറാപ്പിയിലേക്ക് എത്തുകയായിരുന്നു. ഇതിനിടയിലാണ് താരം ഗർഭിണിയാകുന്നത്. ഏറെ മോഹിച്ച ഒരു കാര്യമായിരുന്നു അത് എങ്കിലും മാനസികാവസ്ഥ തളർത്തിയത് കാരണം അബോർഷൻ ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/119360/abortion-was-then-forced-due-to-health-problems-and-the-question-of-whether-there-would-be-any-children-was-difficult-gauri-lakshmi)