logo

വീട്ടിലിരിപ്പല്ലേ...ഒടിടിയിൽ കാണാം പുതിയ ചിത്രങ്ങള്‍

Published at May 10, 2021 09:54 AM വീട്ടിലിരിപ്പല്ലേ...ഒടിടിയിൽ കാണാം പുതിയ ചിത്രങ്ങള്‍

കൊവിഡ് 19 രണ്ടാം തരംഗം അതീവ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 8 മുതൽ കേരളത്തിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആരംഭിച്ചുച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്ക്ഡൗൺ കാലത്ത് പലരും വീട്ടിലിരുന്ന് തുടങ്ങിയപ്പോഴാണ് ഒടിടി റിലീസുകള്‍ വലിയ തോതിൽ പ്രചരിച്ചത്. ഇപ്പോഴും ലോക്ക്ഡൗൺ സമയത്ത് പുതിയ സിനിമകള്‍ ഇന്നുമുതൽ ഒടിടി റിലീസായി എത്താനിരിക്കുകയാണ്.

കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും നിമിഷ സജയനും ഒന്നിച്ച നായാട്ട് ഇന്ന് മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിജീവനത്തിന്‍റെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മാര്‍ട്ടിൻ പ്രക്കാട്ട് ആണ്. ജോസഫ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു തിരക്കഥ എഴുതിയ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹകൻ. കഴിഞ്ഞ മാസം ചിത്രം തീയേറ്ററുകലിലെത്തി മികച്ച പ്രതികരണം നേടിയിരുന്നു.


കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച നിഴൽ ഇന്ന് മുതൽ ആമസോൺ പ്രൈമിലും സിംപ്ലി സൌത്തിലും സ്ട്രീമിങ് ആരംഭിക്കുകയാണ്. കഴിഞ്ഞ മാസം തീയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ എസ് സഞ്ജീവാണ്.


സൽമാൻ ഖാൻ നായകനായ രാധേ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് ഈദ് റിലീസായി എത്താനിരിക്കുകയാണ്. മെയ് 13ന് സീ 5ലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ദിഷ പട്ടാണി, രൺദീപ് ഹൂഡ, ജാക്കി ഷിറോഫ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. സൽമാൻ ഖാൻ ഫിലിമ്സിന്റെയും സീ സ്റ്റുഡിയോയുടെയും ബാന്നറിൽ സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, റീൽ ലൈഫ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് സിനിമയുടെ നിർമ്മാണം. പ്രഭുദേവയാണ് സംവിധായകൻ. ഓപ്പറേഷൻ ജാവ, ചതുർമുഖം, കാടൻ, ജഗമേ തന്തിരം, തുഗ്ലക് ദർബാർ, ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യ, ആരണ്യ തുടങ്ങി നിരവധി സിനിമകളാണ് അടുത്ത ദിവസങ്ങളിലും വരും മാസങ്ങളിലുമായി ഒടിടി റിലീസായി എത്താനൊരുങ്ങുന്നത്.


ബെൽബോട്ടം' എന്ന ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഋഷഭ് ഷെട്ടിയുടെ ചിത്രം 'ഹീറോ' സീ5-ലൂടെ ഇന്ന് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മാർച്ചിൽ ചിത്രം തീയേറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണം നേടിയിരുന്നു. നവാഗതനായ എം ഭരത് രാജാണ് സംവിധായകൻ. ഗനവി ലക്ഷ്മൺ, പ്രമോദ് ഷെട്ടി, പ്രദീപ് ഷെട്ടി, മഞ്ചുനാഥ് ഗൗഡ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

അനുഷ്മാൻ ജായും സരീൻ ഖാനും ഒന്നിച്ച ഒരു റോഡ് മൂവിയാണ് ഹം ഭി അകേലേ തും ഭി അകേലേ എന്ന ചിത്രം. കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തിയ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഡിസ്നി ഹോട്സ്റ്റാറിലൂടെ ഇന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നുണ്ട്.


Stay at home ... There are new pictures to see in OTT

Related Stories
'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

Jul 29, 2021 10:28 AM

'സൗന്ദര്യം കണ്ണുകളെ കീഴടക്കും, വ്യക്തിത്വം ഹൃദയത്തെ കവരും'; പ്രിയാ മണി

ഫാമിലി മാന്‍ വെബ്‌സീരീസ് രണ്ടാം ഭാ​ഗത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്...

Read More >>
വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

Jul 28, 2021 10:21 AM

വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും ചേർന്നുള്ള വീഡിയോ ശ്രദ്ധനേടുന്നു

നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ്...

Read More >>
Trending Stories