കായികമേഖലയിലേക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി

കായികമേഖലയിലേക്ക് കൊച്ചുമിടുക്കരെ കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’; ഉദ്ഘാടനം ചെയ്ത് മമ്മൂട്ടി
May 31, 2023 01:17 PM | By Susmitha Surendran

ഗോത്ര വർഗ സമൂഹത്തിൽ നിന്നുള്ള കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുയർത്താൻ ‘ആട്ടക്കള’യ്ക്ക് തുടക്കം. വയനാട്ടിലെ ഗോത്ര വിഭാഗത്തിലെ കുട്ടികൾക്കായി ആവിഷ്‌കരിച്ച പരിപാടി നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഗോത്ര വിഭാഗത്തിൽ നിന്ന് മികച്ച ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാനും കുട്ടികൾ ലഹരി ഉപയോഗത്തിലേക്ക് തിരിയുന്നത് തടയാനും ലക്ഷ്യമിട്ടുള്ള പരിപാടിയാണ് ‘ആട്ടക്കള’.

ഇന്ത്യൻ കായിക രംഗത്തെ പ്രഗൽഭ മലയാളി യുവതാരങ്ങളും ചേർന്ന് ആരംഭിച്ച 13th ഫൗണ്ടേഷനും മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷനും ചേർന്ന് F13 അക്കാദമിയുടെ സഹായത്താൽ ആവിഷ്‌കരിച്ച പരിപാടിക്കാണ് ഏലൂർ ഗ്രൗണ്ടിൽ തുടക്കമായത്.

ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ സി.കെ.വിനീത്, റിനോ ആന്റോ, മുഹമ്മദ് റാഫി, അനസ് എടത്തോടിക്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിക്കുന്ന 13th ഫൗണ്ടേഷനിലൂടെയാണ് ആദിവാസി കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നത്.

ഫൗണ്ടേഷന്റെ ഉദ്ഘാടനവും കുട്ടികൾക്കായുള്ള ഫുട്‌ബോൾ പരിശീലനത്തിന്റെ ഔദ്യോഗിക തുടക്കവും മമ്മൂട്ടി നിർവ്വഹിച്ചു. വിനീഷ്, സതീഷ്, ചിഞ്ജിത് എന്നിവർ മമ്മൂട്ടിയിൽ നിന്ന് ഫുട്‌ബോൾ ഏറ്റുവാങ്ങി. കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് പി. രാജ്കുമാർ പങ്കെടുത്തു.

'Attakala' to bring up young talents to the field of sports; Mammootty inaugurated

Next TV

Related Stories
ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

Aug 13, 2025 05:08 PM

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന് തിരിച്ചടിയോ....?

ആദ്യ ദിനം 'കൂലി'യുടെ ആധിപത്യം; ബോക്സ് ഓഫീസിൽ 'വാർ 2'ന്...

Read More >>
'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

Aug 13, 2025 05:03 PM

'മര്യാദക്ക് തൃശൂർ ഞാൻ വേണമെന്ന് പറഞ്ഞതല്ലേ... അയിനാണോ ഇങ്ങനെ കുത്തി നോവിക്കുന്നത്' , ആരാണ് അദ്ദേഹം? പരിഹസിച്ച് ഐഷ സുല്‍ത്താന

വോട്ട് വിവാ​ദത്തിൽ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയെ പരിഹസിച്ച് സംവിധായിക ഐഷ...

Read More >>
നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

Aug 13, 2025 04:59 PM

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും സുഹൃത്തുക്കളും

നിയമനടപടിക്കൊരുങ്ങി; 'ഗർഭിണിയായ ഭാര്യയെ വരെ വിവാദങ്ങളിക്ക് വലിച്ചിഴയ്ക്കുന്നു'; അപ്പാനി ശരത്തിന്‍റെ കുടുംബവും...

Read More >>
സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

Aug 13, 2025 12:56 PM

സാന്ദ്രയുടെ വഴി അടഞ്ഞു? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം, സാന്ദ്രതോമസ് നൽകിയ ഹര്‍ജി തള്ളി കോടതി...

Read More >>
'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം  സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

Aug 13, 2025 11:32 AM

'ഇനി നീയും ഞാനും പ്രേമിക്കില്ലേ'... 'ഒരു മുത്തം തേടി' ഗാനം സാഹസത്തിലൂടെ വീണ്ടും ജനഹൃദയങ്ങളിൽ

ഇൻഡിപെൻഡൻസ് ചിത്രത്തിലെ 'ഒരു മുത്തം തേടി' എന്ന ഗാനം 'സാഹസം' സിനിമയിലൂടെ റീമെയ്ക് ചെയ്തു...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall