---
title: "കോഴിക്കോട് അപ്സര തിയേറ്റർ എന്നന്നേക്കുമായി പൂട്ടുന്നു, കാരണം ഇതാണ്"
english_title: "Kozhikode Apsara Theater is closing down forever and this is the reason"
publisher: "moviemax.in"
canonical_url: "https://moviemax.in/news/118224/kozhikode-apsara-theater-is-closing-down-forever-and-this-is-the-reason"
published_at: "2023-05-30T19:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6476023aaafa9_kozhikkod.jpg"
keywords: []
---

# കോഴിക്കോട് അപ്സര തിയേറ്റർ എന്നന്നേക്കുമായി പൂട്ടുന്നു, കാരണം ഇതാണ്

> **Lead Summary:** മലബാറിലെ തന്നെ ഏറ്റവും വലിയ തീയേറ്റർ എന്ന് അറിയപ്പെട്ടിരുന്ന തീയേറ്റർ ആണ് അപ്സര തിയേറ്റർ. ഇപ്പോൾ അപ്സര തിയേറ്റർ കോഴിക്കോടിൻറെ ചരിത്രത്തിലേക്ക് നടന്നു നീങ്ങുകയാണ്.

## Article Content

മലബാറിലെ തന്നെ ഏറ്റവും വലിയ തീയേറ്റർ എന്ന് അറിയപ്പെട്ടിരുന്ന തീയേറ്റർ ആണ് അപ്സര തിയേറ്റർ. ഇപ്പോൾ അപ്സര തിയേറ്റർ കോഴിക്കോടിൻറെ ചരിത്രത്തിലേക്ക് നടന്നു നീങ്ങുകയാണ്.

കോഴിക്കോട് അപ്സര തിയേറ്റർ എന്നന്നേക്കുമായി അടച്ചു പൂട്ടിയിരിക്കുകയാണ്. കോഴിക്കോടിന്റെ ദീർഘകാലമായുള്ള സിനിമ കാലഘട്ടത്തിനു കൂടിയാണ് ഇപ്പോൾ അവസാനമായിരിക്കുന്നത്.

50 വർഷക്കാലമായി കോഴിക്കോടിൻറെ പ്രൗഡി ആയിരുന്നു അപ്സര തിയേറ്റർ. മലബാറിലെ തന്നെ ഏറ്റവും വലിയ സിംഗിൾ സ്ക്രീൻ തിയേറ്റർ. 1971 വർഷത്തിൽ ആയിരുന്നു പ്രേം നസീറും ശാരദയും ആയിരുന്നു ഈ തീയേറ്റർ ഉദ്ഘാടനം ചെയ്തത്. മാനുഷിക മൂല്യങ്ങൾക്കും കലാമൂല്യങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്നവർ സിനിമയുമായി മുന്നോട്ട് വരണം എന്നായിരുന്നു ഉദ്ഘാടന ചടങ്ങിൽ പ്രേംനസീർ പറഞ്ഞത്.

കൊച്ചുപുരയ്ക്കൽ തൊമ്മൻ ജോസഫ് ആണ് ഈ തിയേറ്ററിന്റെ സ്ഥാപകൻ. കെജി സുകുമാരൻ ആണ് ഈ തീയേറ്ററിന്റെ ശില്പി. ആയിരത്തിനു മുകളിൽ ആണ് ഈ തീയറ്ററിന്റെ സീറ്റിംഗ് കപ്പാസിറ്റി. കാലാനുസൃതമായ മാറ്റങ്ങൾ എപ്പോഴും കൊണ്ടുവന്നിരുന്നു തിയേറ്റർ ആയിരുന്നു അപ്സര എങ്കിലും കഴിഞ്ഞ കുറെ നാളുകളായി തിയേറ്ററിന്‍റെ അവസ്ഥ മോശമായിരുന്നു. നിരവധി പ്രമുഖരും ഇടയ്ക്കിടെ വന്നുപോകുന്ന തിയേറ്റർ ആയിരുന്നു ഇത്.

അതേസമയം ഫാമിലി തർക്കം നിലനിൽക്കുന്നത് കൊണ്ടാണ് തിയേറ്റർ അടയ്ക്കുന്നത് എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. തിയേറ്റർ നഷ്ടത്തിൽ ആയതുകൊണ്ടാണ് അടയ്ക്കുന്നത് എന്ന വാർത്തകൾ തീർത്തും വാസ്തവ വിരുദ്ധമാണ് എന്നും അറിയിക്കുന്നു. മുൻപ് പല തീയേറ്റർ കൺസൾട്ടൻസികളും തിയേറ്റർ സ്പ്ലിറ്റ് ചെയ്യുന്നതിന് വേണ്ടി അപ്സര തിയേറ്ററിന്റെ ഉടമയായ ജോസിനെ സമീപിച്ചിരുന്നു എങ്കിലും തികഞ്ഞ തിയേറ്റർ സ്നേഹിയായ ഇദ്ദേഹം ഇതിന് വഴങ്ങിയിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/118224/kozhikode-apsara-theater-is-closing-down-forever-and-this-is-the-reason)