---
title: "പട്ടാമ്പിക്കാരനായ അയാള്‍ കൊച്ചിയില്‍ സിയോണ്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനം നടത്തുകയാണ്; ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെക്കുറിച്ച്   താരം "
english_title: "Ashika has now opened up about the person who tried to harm her"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117688/ashika-has-now-opened-up-about-the-person-who-tried-to-harm-her"
published_at: "2023-05-28T14:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6473123793feb_ashikaashokn.jpg"
keywords: []
---

# പട്ടാമ്പിക്കാരനായ അയാള്‍ കൊച്ചിയില്‍ സിയോണ്‍ ക്രിയേഷന്‍സ് എന്ന സ്ഥാപനം നടത്തുകയാണ്; ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെക്കുറിച്ച്   താരം 

> **Lead Summary:** സോഷ്യൽ മീഡിയകളിൽ സജീവമായ താരമാണ് അഷിക അശോകന്‍ . നിരവധി ആരാധകരാണ് താരങ്ങൾക്ക് ഉള്ളത് . അടുത്തിടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് അഷിക അശോകന്‍.

## Article Content

സോഷ്യൽ മീഡിയകളിൽ സജീവമായ താരമാണ് അഷിക അശോകന്‍ . നിരവധി ആരാധകരാണ് താരങ്ങൾക്ക് ഉള്ളത് . അടുത്തിടെ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് അഷിക അശോകന്‍.

‘മിസ്സിംഗ് ഗേള്‍’ എന്ന പുതിയ സിനിമയുടെ പ്രസ് മീറ്റിനിടെയാണ് അഷിക സംസാരിച്ചത്. രണ്ട് മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷം രൂപയുടെ കാര്‍ വാഗ്ദാനം ചെയ്താണ് തന്നെ സമീപിച്ചത് എന്നായിരുന്നു അഷിക പറഞ്ഞത്.

കാസ്റ്റിംഗ് കൗച്ചിനെതിരെ പരാതി എന്തുകൊണ്ട് കൊടുത്തില്ല, ആരാണ് അയാള്‍ എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഷിക ഇപ്പോള്‍. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിലാണ് അഷിക പ്രതികരിച്ചത്. പട്ടാമ്പിക്കാരനായ ഇയാളുടെ ഓഫീസ് കൊച്ചിയിലാണ് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അഷിക ഇപ്പോള്‍.

കാസ്റ്റിംഗ് ഡയറക്ടര്‍ എന്ന് പറഞ്ഞാണ് ഇയാള്‍ അഷികയെ സമീപിച്ചത്. ”ഈ കാര്യത്തില്‍ ഒരു പരാതി കൊടുത്താല്‍ കൂടിപ്പോയാല്‍ എന്ത് സംഭവിക്കാനാണ്. പിന്നെ ഇങ്ങനെയുള്ള ആള്‍ക്കാരുടെ പിന്നാലെ പോകാന്‍ എനിക്ക് സമയമില്ല.

കരിയറില്‍ വളരെ ഫോക്കസ് ചെയ്ത് നില്‍ക്കുന്ന സമയത്ത് എന്തിന് എന്റെ സമയം വെറുതെ പാഴാക്കി കളയുന്നത്.” ”എന്നെ കൊണ്ട് കൊടുക്കാന്‍ പറ്റുന്ന അവബോധം ഞാന്‍ എല്ലാവര്‍ക്കും കൊടുത്തിട്ടുണ്ട്. ഇത് കേള്‍ക്കുന്ന എല്ലാവര്‍ക്കും മനസിലാകും ഇത് ആരാണെന്നും, ഇത് എന്താണെന്നും. ഇത് ആരാണെന്ന് മനസിലായ ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്.”

”പട്ടാമ്പിക്കാരനായ വ്യക്തിയാണ്. ഇയാളുടെ പേര് ഞാന്‍ പറയുന്നില്ല. സിയോണ്‍ ക്രിയേഷന്‍സ് എന്ന പറയുന്നതാണ് ഇയാളുടെ ഏജന്‍സി. കൊച്ചിയിലാണ് ഓഫീസ്. കാസ്റ്റിംഗ് ചെയ്യപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്” എന്നാണ് അഷിക പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117688/ashika-has-now-opened-up-about-the-person-who-tried-to-harm-her)