---
title: "രാജു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു. ഇയാളെ പിച്ചാനും മാന്താനും തുടങ്ങി; അനുഭവം പങ്കുവച്ച് ബാദുഷ"
english_title: "When Raju came out, the whole crowd surrounded him. He was kicked and kicked; Badusha shared her experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117622/when-raju-came-out-the-whole-crowd-surrounded-him-he-was-kicked-and-kicked-badusha-shared-her-experience"
published_at: "2023-05-28T08:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6472c28586ea0_prithvvi_1.jpg"
keywords: []
---

# രാജു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു. ഇയാളെ പിച്ചാനും മാന്താനും തുടങ്ങി; അനുഭവം പങ്കുവച്ച് ബാദുഷ

> **Lead Summary:** **[**മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. . സിനിമാ ലോകത്തെ എതിർപ്പുകൾ, ഹേറ്റേഴ്സ് തുടങ്ങി പല വെല്ലുവിളികളും പൃഥിരാജിന് നേരിടേണ്ടി വന്നിട്ടുണ്ട് . നടി മല്ലിക സുകുമാരന്റെയും അന്തരിച്ച നടൻ സുകുമാരന്റെയും മകനായ പൃഥിക്ക് ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം സാധ്യമായി. ആദ്യമായി റിലീസ് ചെയ്ത സിനിമ നന്ദനം എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കൈ നിറയെ അവസരങ്ങൾ പൃഥിരാജിനെ തേടി വന്നു.

## Article Content

**[**മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. . സിനിമാ ലോകത്തെ എതിർപ്പുകൾ, ഹേറ്റേഴ്സ് തുടങ്ങി പല വെല്ലുവിളികളും പൃഥിരാജിന് നേരിടേണ്ടി വന്നിട്ടുണ്ട് . നടി മല്ലിക സുകുമാരന്റെയും അന്തരിച്ച നടൻ സുകുമാരന്റെയും മകനായ പൃഥിക്ക് ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം സാധ്യമായി. ആദ്യമായി റിലീസ് ചെയ്ത സിനിമ നന്ദനം എന്ന സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് കൈ നിറയെ അവസരങ്ങൾ പൃഥിരാജിനെ തേടി വന്നു.

ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ സിനിമാ രംഗത്ത് തന്നെ അടയാളപ്പെടുത്താൻ പൃഥിക്ക് കഴിഞ്ഞു. ഇന്ന് നടൻ എന്നതിനപ്പുറത്തേക്ക് നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ തുടങ്ങി സിനിമയുടെ പല മേഖലകളിൽ എല്ലാം പൃഥിരാജ് തന്റെ സാന്നിധ്യം അറിയിക്കുന്നു. മുമ്പ് നടന് അഹങ്കാരിയെന്ന പ്രതിച്ഛായയാണ് പൃഥിക്ക് സിനിമാ ലോകത്തുണ്ടായിരുന്നത്. പൃഥിക്ക് നേരെ വ്യാപക വിമർശനം അക്കാലത്ത് വന്നു. എന്നാൽ പിന്നീട് കുറ്റപ്പെടുത്തിയവർ തന്നെ നടനെ പുകഴ്ത്തുന്ന സാഹചര്യവും ഉണ്ടായി.

ഇപ്പോഴിതാ പൃഥിരാജിനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വർ​ഗം എന്ന സിനിമയിൽ പ്രവർത്തിക്കുമ്പോൾ പൃഥിരാജിനുണ്ടായ അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്. 'പൊലീസ് ക്വാട്ടേർസായി ഷൂട്ട് ചെയ്തത് തളിപ്പറമ്പിലെ വീട്ടിലാണ്. മറക്കാൻ പറ്റാത്ത അനുഭവമുണ്ടായ സ്ഥലം കൂടിയാണത്. ഈ വീടിന്റെ മുന്നിൽ രാവിലെ മുതൽ ജനം വന്ന് നിറയും. ഞാൻ രാജുവിനോട് പറഞ്ഞു, ആള് കുറച്ച് കൂടിയിട്ടുണ്ട് ഒന്ന് പുറത്ത് വന്ന് തല കാണിച്ച് പോയാൽ അവർ പോവുമെന്ന്.

അങ്ങനെ രാജു വന്നു. ആൾക്കാരെ വിഷ് ചെയ്തു. കുറേ പ്രാവശ്യം ആയപ്പോൾ പുള്ളിക്ക് മടുപ്പായി തുടങ്ങി' 'കാരണം അകത്ത് ഷൂട്ടിം​ഗ് നടക്കണം. അവസാനം ഒരിക്കൽ കൂടി പുറത്തേക്ക് വരാൻ പറഞ്ഞപ്പോൾ ഞാനിത് കഴിഞ്ഞേ വരൂ എന്ന് രാജു പറഞ്ഞു. രാജുവിനെ വിളിച്ചിട്ടും മൈൻഡ് ചെയ്യുന്നില്ല. ആൾക്കാർ വയലന്റായി തുടങ്ങി' 'ഞാൻ അകത്ത് ചെന്ന് പപ്പേട്ടനോട് പറഞ്ഞു പാക്കപ്പ് പറയുമ്പോൾ എന്നോട് പറയണം, രാജുവിനെ ഇവിടെ നിന്ന് സേഫായി കാെണ്ടുപോവണമെന്ന്.

എന്നാൽ പാക്കപ്പായത് എന്നോട് പറയാൻ പപ്പേട്ടൻ മറന്നു. രാജു ഇറങ്ങി പുറത്തേക്ക് വന്നപ്പോൾ ജനം മുഴുവൻ വളഞ്ഞു. ഇയാളെ പിച്ചാനും മാന്താനും തുടങ്ങി. രാജു അപ്പോൾ തന്നെ ബാദുഷാ എന്ന് പറഞ്ഞ് ഒരു അലർച്ചയായിരുന്നു' ഞാൻ ടവേരയെടുത്ത് ആൾക്കൂട്ടത്തിലേക്ക് വന്ന് വണ്ടിയിൽ നിന്നിറങ്ങി രാജുവിനെ എങ്ങനെയോ രക്ഷിച്ചു. പിന്നെ എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആൾക്കാർ എല്ലാം കൂടെ എന്ന് വലിച്ച് കീറി, ബാദുഷ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117622/when-raju-came-out-the-whole-crowd-surrounded-him-he-was-kicked-and-kicked-badusha-shared-her-experience)