---
title: "പുള്ളി എല്ലാ കാര്യത്തിലും പെര്‍ഫെക്ട് ആണ്, അടിക്കാന്‍ തോന്നുമ്പോള്‍ അടിക്കാന്‍ ഒരു മടിയുമില്ല; മമ്മൂട്ടിയെക്കുറിച്ച് സഹോദരന്‍"
english_title: "Now his words about actor Mammootty are going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117440/now-his-words-about-actor-mammootty-are-going-viral-on-social-media"
published_at: "2023-05-27T11:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647196e7e3e78_mammootty.jpg"
keywords: []
---

# പുള്ളി എല്ലാ കാര്യത്തിലും പെര്‍ഫെക്ട് ആണ്, അടിക്കാന്‍ തോന്നുമ്പോള്‍ അടിക്കാന്‍ ഒരു മടിയുമില്ല; മമ്മൂട്ടിയെക്കുറിച്ച് സഹോദരന്‍

> **Lead Summary:** മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കുട്ടിയും ഒരു നടനാണ്. ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കുട്ടിയും ഒരു നടനാണ്. ചില സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ അദ്ദേഹം നടന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മമ്മൂട്ടി ദേഷ്യക്കാരനല്ല, പക്ഷെ പറയാനുള്ളത് അപ്പോള്‍ പറയുന്ന വ്യക്തിയാണെന്നാണ് ഇബ്രാഹിംകുട്ടിയുടെ അഭിപ്രായം. ‘പുള്ളി പണ്ട് മുതലേ അങ്ങനെയാണ്. പുള്ളി എല്ലാ കാര്യത്തിലും പെര്‍ഫെക്ട് ആണ്. സ്നേഹിക്കാന്‍ തോന്നുമ്പോള്‍ സ്നേഹിക്കാനും അടിക്കാന്‍ തോന്നുമ്പോള്‍ അടിക്കാനും പുള്ളിക്ക് ഒരു മടിയുമില്ല.

ഇപ്പോഴും ഞാനെന്തെങ്കിലും പറഞ്ഞാല്‍ പുള്ളിക്ക് അടിക്കണമെന്ന് തോന്നിയാല്‍ പുള്ളി അടിക്കും. അടി കൊണ്ട് നമ്മള്‍ മിണ്ടാതിരിക്കും. എന്തിനാണെന്ന് ചോദിക്കുക പോലുമില്ല,’ ഇബ്രാഹിം കുട്ടി പറഞ്ഞു.

മമ്മൂട്ടി പറഞ്ഞ മറക്കാനാവാത്ത വാക്കുകളെക്കുറിച്ചും ഇദ്ദേഹം മനസ്സുതുറന്നു ‘ബാപ്പ മരിച്ച സമയത്താണ് ഏറ്റവും കൂടുതല്‍ ഫീല്‍ ചെയ്തത്. ബാപ്പ വളരെ ഫ്രണ്ട്‌ലിയായിരുന്നു. രാത്രി സെക്കന്റ് ഷോയൊക്കെ കണ്ട് തിരിച്ച് വരുന്ന സമയത്ത് വാതില്‍ തുറന്ന് തരുന്നത് ബാപ്പയാണ്.

ബാപ്പ പെട്ടെന്ന് മരിച്ചപ്പോള്‍ വല്ലാത്ത ഷോക്കായി. ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോള്‍ ഇച്ചാക്ക പറഞ്ഞു, ബാപ്പ മരിച്ചു, ഇനി മുതല്‍ നമ്മളാണ് ബാപ്പമാര്‍, മക്കളെന്ന സ്ഥാനം പോയെന്ന്. അതെപ്പോഴും മനസ്സിലുണ്ട്. അന്ന് മാത്രമാണ് മൂപ്പരെ കരഞ്ഞ് കണ്ടത്. ബാപ്പ മരിച്ച സമയത്ത് പൊട്ടിക്കരഞ്ഞു’ ഇബ്രാഹിംകുട്ടി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/117440/now-his-words-about-actor-mammootty-are-going-viral-on-social-media)