---
title: "ദിലീപ് ആണ് എന്നെ കണ്ടെത്തിയത്, വീട് നല്‍കിയത്; വെളിപ്പെടുത്തി ശാന്തകുമാരി"
english_title: "Now the words of Shanthakumari about Dileep are getting attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117297/now-the-words-of-shanthakumari-about-dileep-are-getting-attention-on-social-media"
published_at: "2023-05-26T15:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647089c237d23_dileep_and_shanthakumari.jpg"
keywords: []
---

# ദിലീപ് ആണ് എന്നെ കണ്ടെത്തിയത്, വീട് നല്‍കിയത്; വെളിപ്പെടുത്തി ശാന്തകുമാരി

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തകുമാരി. മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായിരുന്ന ശാന്തകുമാരി സഹനടിയായും അമ്മ വേഷങ്ങളിലുമാണ് ശ്രദ്ധ നേടുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമയിലാണ് ശാന്തകുമാരി അവസാനം അഭിനയിച്ചത്.

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാന്തകുമാരി. മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായിരുന്ന ശാന്തകുമാരി സഹനടിയായും അമ്മ വേഷങ്ങളിലുമാണ് ശ്രദ്ധ നേടുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമയിലാണ് ശാന്തകുമാരി അവസാനം അഭിനയിച്ചത്.

 ഇപ്പോഴിതാ ദിലീപിനെ കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 2018 സിനിമയുടെ ഭാഗമായി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിലീപിനെ കുറിച്ച് ശാന്തകുമാരി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഒരു സമയത്ത് ആരും എന്നെ വിളിച്ചിരുന്നില്ല. 13 വര്‍ഷം വരുമാനമില്ലാതെ ഹോസ്റ്റലില്‍ താമസിച്ചു.

അവിടെ നിന്ന് ദീലീപാണ് തന്നെ കണ്ടെത്തുന്നത്. അങ്ങനെയാണ് തനിക്ക് വീട് ലഭിക്കുന്നത് എന്നാണ് ശാന്തകുമാരി പറഞ്ഞത്. നടിയുടെ വാക്കുകള്‍- ”എനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്ന് ചിലര്‍ പ്രചരിപ്പിച്ചു. അതുകൊണ്ട് ആരും എന്നെ വിളിക്കാതെയായി.

ഇങ്ങനെയൊരു പ്രചരണത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു അഞ്ചു വര്‍ഷമാണ് ഞാന്‍ വീട്ടിലിരുന്നത്. ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല. പല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും ആഹാരം കൊണ്ടുവന്നു തരും.13 വര്‍ഷം ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്നു. ഈ 13 വര്‍ഷവും ഓരോരുത്തരായി എനിക്ക് ആഹാരം എത്തിച്ചു തന്നു.

ഞാന്‍ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോള്‍ കുഴപ്പമൊന്നുമില്ല- എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശാന്തകുമാരി പറഞ്ഞത്.

താരത്തിന്റെ ദുരിതം അറിഞ്ഞ് അമ്മ സംഘടനയാണ് ശാന്തകുമാരിക്ക് വീട് വച്ച് നല്‍കിയത്. ശാന്തകുമാരിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇത്രയും നന്മയുള്ള ഒരാളാണ് ദിലീപേട്ടന്‍, അങ്ങനെയുള്ള ഒരാളെ കുറിച്ച് എന്തെല്ലാം ആരോപണങ്ങളാണ് ഉണ്ടായത്, ആര് എന്തൊക്കെ പറഞ്ഞാലും നന്മയുള്ള ആളാണ് ദീലീപേട്ടന്‍ എന്നാണ് ആരാധകര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117297/now-the-words-of-shanthakumari-about-dileep-are-getting-attention-on-social-media)