---
title: "പണമില്ലാതെ വിഷമിച്ച ശ്രീനിവാസന് താലിമാല വാങ്ങാന്‍ മമ്മൂട്ടി നല്‍കിയത് 3000 രൂപ , ഇതോടെ സുല്‍ഫത്ത് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു"
english_title: "Mammootty gave 3000 rupees to Srinivasan who was worried about lack of money to buy a thalimala, with this Sulphath got angry with Mammootty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/117292/mammootty-gave-3000-rupees-to-srinivasan-who-was-worried-about-lack-of-money-to-buy-a-thalimala-with-this-sulphath-got-angry-with-mammootty"
published_at: "2023-05-26T15:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470860ec9684_mammootty_and_sreenivasan.jpg"
keywords: []
---

# പണമില്ലാതെ വിഷമിച്ച ശ്രീനിവാസന് താലിമാല വാങ്ങാന്‍ മമ്മൂട്ടി നല്‍കിയത് 3000 രൂപ , ഇതോടെ സുല്‍ഫത്ത് മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു

> **Lead Summary:** വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം. വിവാഹിതനാകുന്ന സമയത്ത് സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസന്‍.

## Article Content

വളരെ കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ശ്രീനിവാസനും വിമലയും തമ്മിലുള്ള വിവാഹം. വിവാഹിതനാകുന്ന സമയത്ത് സാമ്പത്തികമായി അത്ര നല്ല നിലയിലായിരുന്നില്ല വിവാഹിതനാകുന്ന സമയത്ത് ശ്രീനിവാസന്‍.

1984 ജനുവരി പതിമൂന്നാം തീയതി ആയിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുമ്പാണ് ശ്രീനിവാസന്‍ നാട്ടിലെത്തിയത്. കതിരൂര്‍ രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് രാവിലെയായിരുന്നു വിവാഹം.

അതിരാത്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ് ശ്രീനിവാസന്റെ വിവാഹം നിശ്ചയിച്ചത്. താലിമാല വാങ്ങാന്‍ പോലും അന്ന് ശ്രീനിവാസന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നില്ല. മണിയന്‍ പിള്ള രാജുവിനോടാണ് അന്ന് ശ്രീനിവാസന്‍ കാശ് കടം ചോദിച്ചത്. എന്നാല്‍ മണിയന്‍ പിള്ള രാജുവിന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നില്ല.

മമ്മൂട്ടി ശ്രീനിയെ റൂമില്‍ വിളിച്ചിട്ട് കുറേ വഴക്ക് പറഞ്ഞു. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാല്‍ എന്നോട് വേണ്ട ചോദിക്കാന്‍ എന്നൊക്കെ പറഞ്ഞ് ദേഷ്യപ്പെട്ടു. താലി മാല വാങ്ങിച്ചോളൂവെന്ന് പറഞ്ഞ് 3000 രൂപയാണ് കൊടുത്തത്.

പിന്നീട് മമ്മൂട്ടി ഈ വിവരം സുല്‍ഫത്തിനോട് പറഞ്ഞു. ഇതു കേട്ടതോടെ സുല്‍ഫത്ത് മമ്മൂട്ടിയെ കുറേ വഴക്ക് പറഞ്ഞു. ഒരു 10,000 രൂപയെങ്കിലും കൊടുക്കേണ്ടതല്ലായിരുന്നോ എന്നായിരുന്നു മമ്മൂട്ടിയോട് സുല്‍ഫത്ത് ചോദിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117292/mammootty-gave-3000-rupees-to-srinivasan-who-was-worried-about-lack-of-money-to-buy-a-thalimala-with-this-sulphath-got-angry-with-mammootty)